ഏഷ്യൻ ഗെയിംസ് 2026, അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നായകൻ. നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. തിലക് വർമയാണ് ഉപനായകൻ.
ഐപിഎല്ലിൽ അത്ഭുതപ്രകടനം നടത്തിയ പതിനാറുകാരൻ വൈഭവ് സൂര്യവൻശിക്കു രാജ്യാന്തര ടീമിലേക്ക് വിളിയെത്തി. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ.
ഏഷ്യൻ ഗെയിംസിൽ ജസ്പ്രിത് ബുംറ കളിക്കും. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ബുംറയ്ക്കു വിശ്രമം, പകരം മുഹമ്മദ് സിറാജ് പേസ് നിരയെ നയിക്കും.
ഇന്ത്യൻ ടീം (ഏഷ്യൻ ഗെയിംസ്) : ശ്രേയസ് അയ്യർ (നായകൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവൻശി
ഇന്ത്യൻ ടീം (അയർലൻഡ്, ഇംഗ്ലണ്ട് പരമ്പര: ശ്രേയസ് അയ്യർ (നായകൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവൻശി.
നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെയും പരിഗണിച്ചിരുന്നെങ്കിലും മധ്യനിര ബാറ്റർ എന്ന ആനുകൂല്യവും അജിത് അഗാർക്കറുടെ പിന്തുണയും ശ്രേയസിനു ഗുണമായി. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ സീനിയർ താരങ്ങളായ ഭുവനേശ്വർ കുമാർ, ക്രുണാൽ പാണ്ഡ്യ എന്നിവരെ പ്രായത്തിന്റെ പരിമിതികളാൽ വീണ്ടും രാജ്യാന്തര ഫോർമാറ്റിലേക്ക് തിരിച്ചുവിളിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു.
English summary:
BCCI has announced its squads for the 2026 Asian Games and the upcoming T20 series against Ireland and England, with Shreyas Iyer named captain and Tilak Varma appointed vice-captain. Current T20 skipper Suryakumar Yadav has been dropped from both the leadership role and the squad, while 16-year-old Vaibhav Suryavanshi has earned his maiden international call-up following a standout IPL season.
Sanju Samson and Ishan Kishan have been included as wicketkeepers. Jasprit Bumrah will be part of the Asian Games squad but will be rested for the Ireland and England T20 series, where Mohammed Siraj is set to lead the pace attack.