ടി20-യിലെ ഓരോ തോല്‍വിയും ഇന്ത്യയ്ക്ക് വിനയാകും! 2028 ഒളിമ്പിക്‌സ് യോഗ്യത തുലാസിലോ?

അപ്രതീക്ഷിത വീഴ്ചകള്‍ ഐസിസി ടി20 റാങ്കിംഗിനെ ബാധിച്ചാല്‍ അത് നേരിട്ട് ഇന്ത്യയുടെ ഒളിമ്പിക്‌സ് യോഗ്യതയെത്തന്നെ തുലാസിലാക്കും
ടി20-യിലെ ഓരോ തോല്‍വിയും ഇന്ത്യയ്ക്ക് വിനയാകും! 2028 ഒളിമ്പിക്‌സ് യോഗ്യത തുലാസിലോ?
Published on

ക്രിക്കറ്റ് അതിന്റെ വിസ്മയങ്ങളുമായി ഒളിമ്പിക്‌സ് വേദിയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് കായികലോകം ഏറ്റെടുത്തത്. എന്നാല്‍ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഐസിസിയും പുറത്തുവിട്ട കടുത്ത യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്-ഇനി മുതല്‍ അന്താരാഷ്ട്ര ടി20 (Bilateral T20) പരമ്പരകളെ ഇന്ത്യയ്ക്ക് അത്ര നിസ്സാരമായി കാണാനാകില്ല.

അതായത് കഴിഞ്ഞയാഴ്ച ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനോട് നേരിട്ട രണ്ട് ടി20 തോല്‍വികള്‍ വെറുമൊരു പരീക്ഷണ പരമ്പരയിലെ പാളിച്ചയായി കണ്ട് തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പുതിയ സമവാക്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം അപ്രതീക്ഷിത വീഴ്ചകള്‍ ഐസിസി ടി20 റാങ്കിംഗിനെ ബാധിച്ചാല്‍ അത് നേരിട്ട് ഇന്ത്യയുടെ ഒളിമ്പിക്‌സ് യോഗ്യതയെത്തന്നെ തുലാസിലാക്കും.

ടി20-യിലെ ഓരോ തോല്‍വിയും ഇന്ത്യയ്ക്ക് വിനയാകും! 2028 ഒളിമ്പിക്‌സ് യോഗ്യത തുലാസിലോ?
പരാജയപ്പെട്ടാൽ ഭവിഷ്യത്ത് നന്നായറിയാം, എന്നാലും നെയ്മർ ബെഞ്ചിൽതന്നെ; വീണ്ടും ചർച്ചയാകുന്ന ആൻസലോട്ടിയുടെ മാൻ മാനേജ്മെന്റ്

വെറും 6 ടീമുകള്‍ മാത്രം: എന്താണ് യോഗ്യതാ കുരുക്ക്?

ലോകകപ്പുകളില്‍ പത്തോ പന്ത്രണ്ടോ ടീമുകള്‍ മത്സരിക്കുന്നതുപോലെ ഒളിമ്പിക്‌സ് ക്രിക്കറ്റ് എളുപ്പമാകില്ല. കടുത്ത നിയന്ത്രണങ്ങളുള്ളതിനാല്‍ ആകെ ആറ് ടീമുകള്‍ക്ക് മാത്രമാണ് ലോസ് ആഞ്ചലസില്‍ പാഡ് കെട്ടാന്‍ അവസരമുള്ളത്. അതിലേക്ക് എത്തുന്നതിനുള്ള വഴി ഇങ്ങനെയാണ്:

ആതിഥേയര്‍ക്ക് ഒരു ബെര്‍ത്ത്: യുഎസിന് ആതിഥേയരെന്ന നിലയില്‍ ഒരു സ്ഥാനം റിസേര്‍വ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഡിസംബറോടെ അവര്‍ റാങ്കിംഗില്‍ ആദ്യ 15 സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ ഈ യോഗ്യത നിലനില്‍ക്കൂ.

വന്‍കരകളിലെ രാജാക്കന്മാര്‍ക്ക് നേരിട്ട് യോഗ്യത: വണ്‍-ഡേ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കില്ല. പകരം 4 വ്യത്യസ്ത വന്‍കരകളില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഓരോ എലിജിബിള്‍ ടീമിനാണ് ഈ 4 ഡയറക്ട് ബെര്‍ത്തുകള്‍ ലഭിക്കുക.

അവസാന ബെര്‍ത്തിനായി പ്ലേ-ഓഫ്: നേരിട്ട് യോഗ്യത നേടാനാകാത്ത, ഏറ്റവും ഉയര്‍ന്ന റാങ്കുള്ള 8 ടീമുകള്‍ പങ്കെടുക്കുന്ന കടുത്ത 'ഫൈനല്‍ ഒളിമ്പിക് ഗ്ലോബല്‍ ക്വാളിഫിക്കേഷന്‍ ടൂര്‍ണമെന്റിലെ' വിജയികള്‍ക്ക് അവസാന ആറാമത്തെ ബെര്‍ത്ത് ലഭിക്കും.

പാകിസ്ഥാന്‍ മറികടന്നാല്‍ ഇന്ത്യ പ്ലേ-ഓഫ് കളിക്കേണ്ടി വരും!

നിലവില്‍ 272 റേറ്റിംഗ് പോയിന്റോടെ ഇന്ത്യ തന്നെയാണ് ഐസിസി ടി20 റാങ്കിംഗില്‍ ലോകത്ത് ഒന്നാമത്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 262 റേറ്റിംഗ് ഉണ്ട്. നിലവിലെ ഈ ഒന്നാം സ്ഥാനം നിലനിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത എളുപ്പമാകും.എന്നാല്‍ യോഗ്യതാ വിന്‍ഡോ അവസാനിക്കുന്ന 2026 ഡിസംബര്‍ 31-നകം ഏഷ്യയിലെ അടുത്ത മികച്ച ടീമായ പാകിസ്ഥാന്‍ റാങ്കിംഗില്‍ ഇന്ത്യയെ മറികടന്നാല്‍ കഥ മാറും. അങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള നേരിട്ടുള്ള ഡയറക്ട് ബെര്‍ത്ത് സ്വന്തമാക്കും. അതോടെ ഇന്ത്യയ്ക്ക് അവസാന ഒരൊറ്റ സ്ഥാനത്തിനായി 8 ടീമുകള്‍ മാറ്റുരയ്ക്കുന്ന കടുത്ത ഗ്ലോബല്‍ ക്വാളിഫയര്‍ റൗണ്ടില്‍ ജീവന്‍മരണ പോരാട്ടം നടത്തേണ്ടി വരും. അതുകൊണ്ടാണ് ഓരോ പോയിന്റും ഇന്ത്യയ്ക്ക് ഇപ്പോള്‍ നിര്‍ണായകമാകുന്നത്.

പരീക്ഷണങ്ങളുടെ കാലം കഴിയുന്നു; വരാനിരിക്കുന്നത് കനത്ത മത്സരങ്ങള്‍

പലപ്പോഴും ഉഭയകക്ഷി പരമ്പരകളില്‍ മുതിര്‍ന്ന കളിക്കാര്‍ക്ക് വിശ്രമം നല്‍കി യുവനിരയെ പരീക്ഷിക്കുന്നതാണ് ഇന്ത്യയുടെ ശൈലി. മുന്‍പ് ഇത്തരം മത്സരങ്ങളിലെ തോല്‍വികള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍, യോഗ്യതാ കാലയളവിനുള്ളില്‍ നേരിടുന്ന ഓരോ അപ്രതീക്ഷിത തോല്‍വിയും ഇന്ത്യയുടെ റേറ്റിംഗ് പോയിന്റുകള്‍ കുത്തനെ കുറയ്ക്കും. വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയ്ക്ക് കനത്ത മത്സരങ്ങളാണ് മുന്നിലുള്ളത്:

ജൂലൈ 1 മുതല്‍ ഇംഗ്ലണ്ടില്‍ 5 ടി20 മത്സരങ്ങള്‍.

തൊട്ടുപിന്നാലെ സിംബാബ്വെക്കെതിരെ 3 ടി20 മത്സരങ്ങള്‍.

ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ 5 മത്സരങ്ങള്‍.

അതിനുശേഷം ന്യൂസിലന്‍ഡില്‍ 5 മത്സരങ്ങളുടെ പരമ്പര.

ടി20-യിലെ ഓരോ തോല്‍വിയും ഇന്ത്യയ്ക്ക് വിനയാകും! 2028 ഒളിമ്പിക്‌സ് യോഗ്യത തുലാസിലോ?
എവിടെയാണ് തെറ്റിയത്? ലോര്‍ഡ്സിലെ കണ്ണീര്‍ മടക്കം; മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ടീം

വെസ്റ്റ് ഇന്‍ഡീസിന്റെയും ബ്രിട്ടന്റെയും ഒളിമ്പിക്‌സ് കുരുക്കുകള്‍

ഒളിമ്പിക്‌സ് പരമാധികാരമുള്ള ദേശീയ ഒളിമ്പിക് കമ്മിറ്റികളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്നതിനാല്‍ ക്രിക്കറ്റിലെ ചില വമ്പന്‍ ശക്തികള്‍ക്ക് ഈ ക്വാളിഫിക്കേഷന്‍ ഘടന വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്:

വെസ്റ്റ് ഇന്‍ഡീസ്: പല കരീബിയന്‍ ദ്വീപുകള്‍ ചേര്‍ന്ന ഒരു കൂട്ടായ്മയായതിനാല്‍ ഒളിമ്പിക്‌സില്‍ 'വെസ്റ്റ് ഇന്‍ഡീസ്' എന്ന പേരില്‍ ഒരു ടീമുണ്ടാകില്ല. പകരം, അവര്‍ യോഗ്യത നേടുകയാണെങ്കില്‍ ജമൈക്ക, ബാര്‍ബഡോസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഗയാന തുടങ്ങിയ രാജ്യങ്ങള്‍ തമ്മില്‍ പ്രാദേശികമായി ഒരു പ്ലേ-ഓഫ് മത്സരം നടത്തും. ഇതില്‍ ജയിക്കുന്ന ഒരൊറ്റ രാജ്യം മാത്രമായിരിക്കും ഒളിമ്പിക് ക്വാളിഫയറില്‍ വെസ്റ്റ് ഇന്‍ഡീസ് മേഖലയെ പ്രതിനിധീകരിക്കുക.

ഗ്രേറ്റ് ബ്രിട്ടന്‍: ഒളിമ്പിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ഒരൊറ്റ രാജ്യമായാണ് മത്സരിക്കുന്നത്. അതുകൊണ്ട് സ്‌കോട്ട്ലന്‍ഡിന് മികച്ച ടി20 ടീം ഉണ്ടായിരുന്നിട്ടും, ബ്രിട്ടന്റെ പ്രതിനിധിയായി 'ഇംഗ്ലണ്ട്' (ഋിഴഹമിറ) മാത്രമായിരിക്കും ഒളിമ്പിക് കോട്ടയിലേക്ക് പരിഗണിക്കപ്പെടുക.

ഇന്ത്യ-പാക് ഒളിമ്പിക് മാസ്സ് ക്ലാസിക് പോരാട്ടം സാധ്യമോ?

ഒരു വശത്ത് കടുത്ത യോഗ്യതാ വെല്ലുവിളികള്‍ ഉയരുമ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മറ്റൊരു വലിയ സാധ്യതയും ഈ പുതിയ നിയമങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരേ സമയം ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ യാതൊരു തടസ്സവുമില്ല. ഒരാള്‍ വന്‍കരാ റാങ്കിംഗിലൂടെയും (ഏഷ്യന്‍ ക്വാട്ട) മറ്റേയാള്‍ ഗ്ലോബല്‍ ക്വാളിഫയര്‍ വഴിയും യോഗ്യത നേടിയാല്‍, ഒളിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യ-പാക് ക്രിക്കറ്റ് മാസ്സ് പോരാട്ടത്തിന് ലോസ് ആഞ്ചലസ് വേദിയാകും. അതായത് ടി20 ക്രിക്കറ്റിനെ വെറുമൊരു വിനോദ പരമ്പരയായി മാത്രം കണ്ട് പരീക്ഷണങ്ങള്‍ നടത്തിയിരുന്ന കാലം കഴിയുകയാണ്. ലോസ് ആഞ്ചലസിലെ സ്വര്‍ണ്ണമെഡലിലേക്ക് കണ്ണുവെക്കുന്ന ടീം ഇന്ത്യയ്ക്ക് ഇനി വരുന്ന ഓരോ അന്താരാഷ്ട്ര ടി20 മത്സരവും അത്രമേല്‍ നിര്‍ണായകമാണ്.

Summary

Sports enthusiasts around the world have enthusiastically welcomed cricket's return to the Olympic Games. However, the strict qualification criteria announced by the International Olympic Committee (IOC) and the ICC for the 2028 Los Angeles Olympics serve as a major warning for Indian cricket. Going forward, India can no longer afford to treat bilateral T20 international series casually, as performances and rankings in these matches will play a crucial role in securing Olympic qualification.

Madism Digital
madismdigital.com