ഹാർദിക് പാണ്ഡ്യക്കായി സിഎസ്‌കെയുടെ വമ്പൻ ഓഫർ: ദുബെയും ബ്രെവിസും ഒപ്പം 10 കോടിയും

ഈ ട്രേഡ് ഡീലിലൂടെ താരത്തിന്റെ മൊത്തം മൂല്യം 20 കോടി രൂപ കടന്നേക്കാമെന്നാണ് സൂചന.
ഹാർദിക് പാണ്ഡ്യക്കായി സിഎസ്‌കെയുടെ വമ്പൻ ഓഫർ: ദുബെയും ബ്രെവിസും ഒപ്പം 10 കോടിയും
Published on

ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഈ ട്രേഡ് ഡീലിലൂടെ താരത്തിന്റെ മൊത്തം മൂല്യം 20 കോടി രൂപ കടന്നേക്കാമെന്നാണ് സൂചന.

ഹാർദിക്കിന് പകരമായി സിഎസ്‌കെയുടെ യുവതാരം ആയുഷ് മാത്രെയെയും ഒപ്പം പണവുമാണ് മുംബൈ ഇന്ത്യൻസ് ആവശ്യപ്പെട്ടത്. എന്നാൽ തങ്ങളുടെ ഭാവി വാഗ്ദാനമായ മാത്രെയെ വിട്ടുനൽകാൻ ചെന്നൈയ്ക്ക് താല്പര്യമില്ല. ഇതിന് പകരമായി സ്റ്റാർ ബാറ്റർ ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയും ഒപ്പം 10 കോടി രൂപയും മുംബൈക്ക് നൽകാനാണ് സിഎസ്‌കെ മുന്നോട്ട് വെച്ചിരിക്കുന്ന വമ്പൻ ഓഫർ.

ഹാർദിക് പാണ്ഡ്യക്കായി സിഎസ്‌കെയുടെ വമ്പൻ ഓഫർ: ദുബെയും ബ്രെവിസും ഒപ്പം 10 കോടിയും
'സെവാഗിനെ സെഞ്ചുറി അടിപ്പിക്കാതിരിക്കാൻ നോ ബോൾ'; അന്ന് സംഭവിച്ചത്

ഈ ഓഫർ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഈ ട്രേഡിന്റെ മൊത്തം മൂല്യം 20 കോടി രൂപയ്ക്ക് മുകളിലാകും. കഴിഞ്ഞ സീസണിൽ ഹാർദിക്കിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല (206 റൺസും 4 വിക്കറ്റും). എങ്കിലും, വിദേശ താരങ്ങളുടെ സ്ലോട്ട് ഉപയോഗിക്കാതെ തന്നെ കളിപ്പിക്കാൻ സാധിക്കുന്ന മികച്ച ഇന്ത്യൻ പേസ് ഓൾറൗണ്ടർ എന്ന നിലയിൽ താരത്തിന് വൻ ഡിമാൻഡാണ് ഇപ്പോഴുമുള്ളത്.

എന്നാൽ ഈ ട്രേഡിനെക്കുറിച്ച് ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള അഭ്യൂഹങ്ങൾ ചെന്നൈയുടെ സിഇഒ കാശി വിശ്വനാഥൻ തള്ളിയിരുന്നെങ്കിലും, പുതിയ റിപ്പോർട്ടുകൾ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രേഡ് വിൻഡോ അടയ്ക്കുന്നതിന് മുൻപ് ഈ മെഗാ ഡീൽ യാഥാർഥ്യമാകുമോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

ഹാർദിക് പാണ്ഡ്യക്കായി സിഎസ്‌കെയുടെ വമ്പൻ ഓഫർ: ദുബെയും ബ്രെവിസും ഒപ്പം 10 കോടിയും
'ഗംഭീറിനു മുട്ടിടിക്കും'; അവലോകനം ഉറപ്പിച്ച് ബിസിസിഐ, തെറിക്കും ഇവർ

അതേസമയം, ചെന്നൈയും മുംബൈയും തമ്മിലുള്ള ഈ ട്രേഡ് ചർച്ചകൾ എങ്ങാനും പരാജയപ്പെട്ടാൽ, ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Summary

Chennai Super Kings are making a strong push to sign Mumbai Indians captain and all-rounder Hardik Pandya ahead of the IPL 2027 season. The proposed trade deal could see Pandya's overall valuation exceed ₹20 crore. Initially, MI requested CSK's rising 19-year-old top-order batsman, Ayush Mhatre, plus cash in exchange for Pandya. However, CSK is fiercely protective of Mhatre and refused the offer. Instead, CSK has reportedly presented a massive counter-offer: Shivam Dube, Dewald Brevis, and ₹10 crore in cash in exchange for the MI all-rounder.

Madism Digital
madismdigital.com