

ക്രിക്കറ്റ് എല്ലാകാലത്തും വിവാദങ്ങൾ നിറഞ്ഞ കളിയാണ്. ഗ്രൗണ്ടിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത മത്സരം. വർഷങ്ങൾക്കു മുൻപ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗിന്റെ സെഞ്ചുറി നഷ്ടപ്പെട്ട സംഭവം ഓർമയുണ്ടോ? സെവാഗ് സെഞ്ചുറി തികയ്ക്കാതിരിക്കാൻ അന്ന് ശ്രീലങ്കക്കാർ ചെയ്തത് ഏറെ വിവാദമായിരുന്നു
2010ലെ ത്രിരാഷ്ട്ര പരമ്പരയിലാണ് സംഭവം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റൺസിന് ഓൾഔട്ട് ആയി. വിരേന്ദർ സെവാഗിന്റെ മികച്ച ബാറ്റിങ് കരുത്തിൽ ഇന്ത്യ അനായാസം വിജയത്തിലേക്ക് അടുത്തു. സെവാഗിന് സെഞ്ചുറി തികയ്ക്കാവുന്ന മത്സരമായിരുന്നു ഇത്. എന്നാൽ ശ്രീലങ്കയുടെ സുരാജ് രൺദീവ് നോ ബോൾ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയും സെവാഗിന്റെ സെഞ്ചുറി നഷ്ടമാക്കുകയും ചെയ്തു.
171 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 166 റൺസ് നേടിയിരുന്നു. ശ്രീലങ്കയ്ക്കായി 35-ാം ഓവർ എറിയാൻ രൺദീവ് എത്തുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 96 പന്തിൽ അഞ്ച് റൺസ് മാത്രം. ഈ സമയത്ത് വിരേന്ദർ സെവാഗിന്റെ വ്യക്തിഗത സ്‌കോർ 99 ൽ നിൽക്കുന്നു. സെഞ്ചുറിക്ക് ഒരു റൺസ് മാത്രം അകലെ..! ഇന്ത്യക്ക് ജയിക്കാൻ ആണെങ്കിൽ അഞ്ച് റൺസ് കൂടി...!
എന്നാൽ, രൺദീവിന്റെ ആദ്യ പന്ത് ബൈ ഫോറായി. ബാറ്റിൽ ടച്ചില്ലാതെ പിന്നിലേക്ക് വന്ന പന്ത് കൃത്യമായി പിടിക്കാൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയ്ക്കു സാധിച്ചില്ല. അതോടെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഒരു റൺസായി, സെവാഗിന് ആണെങ്കിൽ സെഞ്ചുറി തികയ്ക്കാൻ വേണ്ടത് ഒരു റൺ തന്നെ !
രൺദീവ് എറിഞ്ഞ അടുത്ത രണ്ട് പന്തുകളും ബീറ്റൺ ആയി. നാലാം പന്തിൽ സ്റ്റെപ്പ്ഔട്ട് ചെയ്ത് സെവാഗ് സിക്‌സർ പറത്തി. ഇന്ത്യ ജയിക്കുകയും സെവാഗിന്റെ വ്യക്തിഗത സ്‌കോർ 105 ആകുകയും ചെയ്തു. അപ്പോഴാണ് ഒരു ട്വിസ്റ്റ് ! അത് നോ ബോൾ ആയിരുന്നു. ജയിക്കാൻ ഒരു റൺസ് മാത്രം മതിയായിരുന്നതിനാൽ നോ ബോളിന്റെ ഒരു റൺസ് സ്‌കോർ ബോർഡിൽ ഉൾപ്പെടുത്തുകയും സിക്‌സർ പിൻവലിക്കുകയും ചെയ്തു. അതിർത്തി കടത്തി. ഇന്ത്യ കളി ജയിക്കുകയും താൻ സെഞ്ചുറി നേടുകയും ചെയ്തു എന്ന് കരുതി സെവാഗ് ആഘോഷിക്കാനും തുടങ്ങി.
എന്നാൽ, കളി ഇന്ത്യ ജയിച്ചെങ്കിലും സെവാഗ് സെഞ്ചുറി നേടിയില്ല ! ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്ന ഒരു റൺ നോ ബോളിൽ നിന്ന് കിട്ടി. സെവാഗ് അടിച്ച സിക്സ് പാഴായി. നോ ബോളിൽ തന്നെ ഇന്ത്യ കളി ജയിച്ചതിനാലാണ് സെവാഗിന്റെ സിക്സ് പരിഗണിക്കാതിരുന്നത്. ഇതോടെ സെവാഗിന്റെ സെഞ്ചുറി നഷ്ടമായി.
സെഞ്ചുറി തികച്ചെന്ന് കരുതി സെവാഗ് ആഘോഷം തുടങ്ങിയിരുന്നു. അപ്പോഴാണ് നോ ബോൾ പാരയാകുന്നത്. റൺദീവ് തനിക്ക് സെഞ്ചുറി നഷ്ടപ്പെടാൻ മനപ്പൂർവം ചെയ്തതാണ് ഇതെന്നാണ് മത്സരശേഷം സെവാഗ് പറഞ്ഞത്.
Cricket has always been a game full of controversies. It's a sport where no one can predict what will happen on the field. Do you remember the incident years ago when India's explosive opener Virender Sehwag was denied a century? Sri Lanka's tactics to prevent Sehwag from reaching the three-figure mark sparked widespread controversy at the time.