'യമണ്ടൻ' പരീക്ഷണം; പഴയ ക്യാപ്റ്റന് വീണ്ടും ചുമതല, പരിശീലിപ്പിക്കാൻ 'ഐപിഎൽ' കോച്ച്

2022ലെ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് തോറ്റതിനു പിന്നാലെയാണ് റൂട്ട് നായകസ്ഥാനം ഒഴിഞ്ഞതും ബെൻ സ്‌റ്റോക്‌സ് ക്യാപ്റ്റൻസി ഏറ്റെടുത്തതും
'യമണ്ടൻ' പരീക്ഷണം; പഴയ ക്യാപ്റ്റന് വീണ്ടും ചുമതല, പരിശീലിപ്പിക്കാൻ 'ഐപിഎൽ' കോച്ച്
Published on

മുൻ നായകന് വീണ്ടും ക്യാപ്റ്റൻസി നൽകി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്. ബെൻ സ്റ്റോക്‌സ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച സാഹചര്യത്തിൽ ടെസ്റ്റ് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ജോ റൂട്ടിന്. 2017-2022 കാലഘട്ടത്തിൽ ഇംഗ്ലണ്ട് നായകനായിരുന്നു റൂട്ട്.

2022 ലെ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് തോറ്റതിനു പിന്നാലെയാണ് റൂട്ട് നായകസ്ഥാനം ഒഴിഞ്ഞതും ബെൻ സ്‌റ്റോക്‌സ് ക്യാപ്റ്റൻസി ഏറ്റെടുത്തതും. 36 വയസിലേക്ക് അടുക്കുന്ന റൂട്ടിന് വീണ്ടും നായകസ്ഥാനം നൽകാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

65 ടെസ്റ്റ് മത്സരങ്ങളിലാണ് റൂട്ട് ഇംഗ്ലണ്ടിനെ നയിച്ചത്. അതിൽ 27 ജയവും 27 പരാജയവും. വരാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലും അതിനുശേഷം നാട്ടിൽ നടക്കുന്ന ആഷസ് പരമ്പരയിലും റൂട്ടായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക. അതിനുശേഷം ഭാവിയെക്കുറിച്ച് തീരുമാനിക്കും.

'യമണ്ടൻ' പരീക്ഷണം; പഴയ ക്യാപ്റ്റന് വീണ്ടും ചുമതല, പരിശീലിപ്പിക്കാൻ 'ഐപിഎൽ' കോച്ച്
ടി20-യിലെ ഓരോ തോല്‍വിയും ഇന്ത്യയ്ക്ക് വിനയാകും! 2028 ഒളിമ്പിക്‌സ് യോഗ്യത തുലാസിലോ?

സ്റ്റോക്‌സിന്റെ ഡെപ്യൂട്ടിയായിരുന്ന ഹാരി ബ്രൂക്കിനു നായകസ്ഥാനം നൽകാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ സമീപകാലത്തെ ഫോമും സ്റ്റോക്‌സിന്റെ അസാന്നിധ്യത്തിൽ ടീമിനെ നയിച്ചതും പരിഗണിച്ച് റൂട്ടിലേക്കു കാര്യങ്ങൾ എത്തുകയായിരുന്നു.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി ന്യൂസിലൻഡിന്റെ മുൻതാരം സ്റ്റീഫൻ ഫ്‌ളമിങ്ങിനെയും നിയോഗിച്ചു. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകനായിരുന്നു ഫ്‌ളമിങ്. ഐപിഎല്ലിൽ മാത്രം പരിശീലിപ്പിച്ച അനുഭവസമ്പത്തേ ഫ്‌ളമിങ്ങിനുള്ളൂ. ആദ്യമായാണ് ഫ്‌ളമിങ് ഒരു രാജ്യാന്തര ടീമിനെ പരിശീലിപ്പിക്കുന്നത്.

ബ്രണ്ടൻ മക്കല്ലത്തിനു പകരക്കാരനായാണു ഫ്‌ളമിങ്ങിനു പരിശീലകസ്ഥാനം ലഭിക്കുന്നത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര 2-1 തോറ്റതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മക്കല്ലത്തെ ഒഴിവാക്കുകയായിരുന്നു. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മക്കല്ലം ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് തുടരും.

'യമണ്ടൻ' പരീക്ഷണം; പഴയ ക്യാപ്റ്റന് വീണ്ടും ചുമതല, പരിശീലിപ്പിക്കാൻ 'ഐപിഎൽ' കോച്ച്
ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് വെറുതെ എത്തിയതല്ല! അതിനുപിന്നിൽ യമണ്ടൻ കച്ചവടബുദ്ധിയുണ്ട്

കഴിഞ്ഞ രണ്ടു സീസണുകളിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് വിടാൻ ഫ്‌ളമിങ് തീരുമാനിച്ചത്. ഐപിഎല്ലിൽ മറ്റു ചില ഫ്രാഞ്ചൈസികൾ ഫ്‌ളമിങ്ങിനെ സമീപിച്ചെങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലക ദൗത്യം ഏറ്റെടുക്കാൻ വേണ്ടി അതെല്ലാം നിരസിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Summary

The England and Wales Cricket Board (ECB) has handed the Test captaincy back to former skipper Joe Root. The decision comes after Ben Stokes announced his retirement from international cricket, leaving England in search of a new leader.

Root previously captained England from 2017 to 2022. He stepped down following England's defeat in the 2022 Ashes series, after which Ben Stokes took over the role.

With Root approaching the age of 36, the ECB has unanimously decided to reappoint him as captain of the Test side, placing its faith once again in one of England's most experienced cricketers

Madism Digital
madismdigital.com