Fact Check: ഇംഗ്ലണ്ട് റെഡ് ബോൾ പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലം പടിയിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പുതിയ പരിശീലകൻ ആരായിരിക്കുമെന്ന ചർച്ചകൾ കൊഴുക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയുടെ മുൻതാരം രവിചന്ദ്രൻ അശ്വിന്റെ പേരും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നതായി ഉയർന്നുകേട്ടത്. എന്നാൽ ഇതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ?
ഇന്ത്യയുടെ ലെജൻഡറി ഓഫ് സ്പിന്നർ ആയിരുന്ന അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിച്ചെങ്കിലും ഇതുവരെ ഒരു ടീമിന്റെയും പരിശീലകനായിട്ടില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പോലെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡ് ഒരുകാരണവശാലും പരിചയസമ്പത്ത് ഇല്ലാത്ത അശ്വിനെ ഈ ഉത്തരവാദിത്തം ഏൽപ്പിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ടി20 ലീഗുകളിലോ വിദേശ ലീഗുകളിലോ ആയിരിക്കും അശ്വിൻ ആദ്യം പരിശീലക ഉത്തരവാദിത്തം ഏറ്റെടുക്കുക. അതിനുശേഷം മാത്രമായിരിക്കും ഏതെങ്കിലും തരത്തിൽ രാജ്യാന്തര ക്രിക്കറ്റ് പരിശീലക റോളിനെക്കുറിച്ച് ആലോചിക്കുന്നത്.
യുഎസ്എയിലാണ് അശ്വിൻ ഇപ്പോഴുള്ളത്. അവിടെ വച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രതിനിധികളുമായി അശ്വിൻ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് അടിസ്ഥാന രഹിതമാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിലെ പ്രതിനിധികൾ ആരും അശ്വിനുമായി ചർച്ച നടത്തിയിട്ടില്ല. മാത്രമല്ല യൂറോപ്യൻ ടി20 പ്രീമിയർ ലീഗ് കളിക്കാനാണ് അശ്വിൻ ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് താരം യുഎസ്എയിൽ എത്തിയത്.
വിദേശ ലീഗുകളിൽ തനിക്കു കളിക്കാൻ താൽപ്പര്യമുണ്ടെന്ന് അശ്വിൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ നിലവിൽ പരിശീലക റോൾ ഏറ്റെടുക്കാനും താരം ശ്രമിക്കില്ല.
അതേസമയം, ആൻഡി ഫ്‌ളവർ, ആൻഡ്രു ഫ്‌ളിന്റോഫ്, ജോനാഥൻ ട്രോറ്റ് എന്നിവരെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് റെഡ് ബോൾ പരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് പരിശീലകനായി ഫ്‌ളവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു മുഖ്യ പരിശീലകനാണ്. ആർസിബി പരിശീലക സ്ഥാനമൊഴിഞ്ഞാൽ മാത്രമേ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം ഫ്‌ളവറിനു ചേരാൻ സാധിക്കൂ.
Following speculation on social media about who will replace Brendon McCullum as England's red-ball coach, rumors emerged that the England Cricket Board (ECB) was considering former Indian off-spinner Ravichandran Ashwin for the role. Ashwin has no prior coaching experience. Sources close to the ECB have clarified that a major cricket board like England would not hand over such a massive responsibility to someone without a proven coaching track record.