'ഉറക്കമുണർന്നപ്പോൾ മുന്നിൽ ഇന്ത്യൻ ജേഴ്‌സി'; പക്ഷേ തെറ്റിയില്ല, ന്യൂസിലൻഡിനെ എറിഞ്ഞ് തകർത്ത് ​ഗുർനൂർ ബ്രാർ

പത്ത് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ​ഗുർനൂർ ന്യൂസിലാൻഡ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്
'ഉറക്കമുണർന്നപ്പോൾ മുന്നിൽ ഇന്ത്യൻ ജേഴ്‌സി'; പക്ഷേ തെറ്റിയില്ല,  ന്യൂസിലൻഡിനെ എറിഞ്ഞ് തകർത്ത് ​ഗുർനൂർ ബ്രാർ
Published on: 

വെല്ലിങ്ടണിൽ ന്യൂസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഒരു പുത്തൻ താരോദയത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യരായത്. പത്ത് ഓവറിൽ വെറും 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ് പേസർ ​ഗുർനൂർ സിങ് ബ്രാർ ന്യൂസിലാൻഡ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിക്കുന്ന ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. ന്യൂസിലൻഡിന്റെ മധ്യനിരയെ പിടിച്ചുകുലുക്കിയ ഇന്ത്യയുടെ ബൗളിങ് മികവിനിടെ 104 പന്തിൽ 55 റൺസ് നേടിയ ഡാരിൽ മിച്ചലിന് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ പിടിച്ചു നിൽക്കാനായത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപടിക്കുകയെന്ന ഏതൊരു യുവ താരത്തിന്റെയും സ്വപ്നമാണ് തന്റെ വർഷങ്ങൽ നീണ്ട പ്രയത്നത്തിനൊടുവിൽ പഞ്ചാബിന്റെ ഫാസ്റ്റ് ബോളർ ​ഗുർനൂർ നേടിയെടുത്തത്. ഐപിഎൽ 2026 സീസണിൽ ​ഗുജറാത്ത് ടൈറ്റൻസ് താരമായ ​ഗുർനൂർ അഫ്​ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലൂടെയാണ് സീനിയർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം മൂന്ന് ഏകദിന മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നു.

ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന ലീഗ് മത്സരത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ പരിശീലനത്തിനായി വൈകുന്നേരം ഗ്രൗണ്ടിലെത്തേണ്ടിയിരുന്ന ഗുർനൂർ ഉച്ചയ്ക്ക് ഉറക്കത്തിലായിരുന്നു. ഉറക്കം ഉണർന്നപ്പോഴേക്കും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. 26ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തെ തേടി ആ സന്തോഷ വാർത്ത എത്തിയത്.

'ഉറക്കമുണർന്നപ്പോൾ മുന്നിൽ ഇന്ത്യൻ ജേഴ്‌സി'; പക്ഷേ തെറ്റിയില്ല,  ന്യൂസിലൻഡിനെ എറിഞ്ഞ് തകർത്ത് ​ഗുർനൂർ ബ്രാർ
'വെള്ള ജേഴ്സിയോട് വിട, പക്ഷേ ഓര്‍മ്മകളോടല്ല'; ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് മുഹമ്മദ് ഷമി

18 മത്സരങ്ങളിൽ നിന്ന് 27.3 ശരാശരിയിൽ 52 വിക്കറ്റുകളാണ് ​ഗുർനൂർ നേടിയിട്ടുള്ളത്. എന്നാൽ കണക്കുകൾക്കപ്പുറം താരത്തിന്റെ ശാരീരിക മികവും ഫാസ്റ്റ് ബൗളിങ് മികവുമാണ് ​ഗുർനൂറിലേക്ക് സെലക്ടർമാകെ എത്തിച്ചത്. എല്ലാ പേസർമാരിൽനിന്നും വ്യത്യസ്തമായി 6 അടി 5 ഇഞ്ച് ഉയരമാണ് ഗുർനൂറിന്റെ പ്രധാന കരുത്ത്. മണിക്കൂറിൽ 135 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയാനും താരത്തിനാകും.

'ഉറക്കമുണർന്നപ്പോൾ മുന്നിൽ ഇന്ത്യൻ ജേഴ്‌സി'; പക്ഷേ തെറ്റിയില്ല,  ന്യൂസിലൻഡിനെ എറിഞ്ഞ് തകർത്ത് ​ഗുർനൂർ ബ്രാർ
മികവുണ്ട്, എന്താണ് ചെയ്ത തെറ്റ്; സിറാജ് അവഗണിക്കപ്പെടുന്നത് ചോദ്യം ചെയ്ത് മുരളി കാര്‍ത്തിക്

ക്രിക്കറ്റിലേക്കുള്ള ഗുർനൂറിന്റെ വരവിന് പിന്നിലും രസകരമായ കഥയുണ്ട്. തന്റെ പതിനഞ്ചാം വയസിലാണ് ക്രിക്കറ്റ് പരിശീലനം തുടങ്ങാൻ ​ഗുർനൂർ തീരുമാനിച്ചത്. അതുവരെ മൊഹാലിയിലെ വീടിനടുത്തുള്ള തെരുവുകളിൽ ടെന്നീസ് ബോൾ ക്രിക്കറ്റായിരുന്നു പ്രധാന വിനോദം. സ്പിന്നിനെക്കുറിച്ച് ചിന്തിക്കാതെ വേഗത്തിൽ പന്തെറിയാനായിരുന്നു അന്നുമുതലേ താൽപര്യം. ബാറ്റർമാർക്ക് സിക്സ് അടിക്കാൻ അവസരം നൽകരുതെന്നായാരുന്നു അന്നത്തെ തന്റെ ലക്ഷ്യമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

ലാഞ്ചിങ് പാഡ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനമാണ് താരത്തിന്റെ കരിയറിൽ നിർണായകമായത്. 19ാം വയസിൽ തന്നെ മണിക്കൂറിൽ 135 വിലോമീറ്റർ വേ​ഗത്തിൽ പന്തെറിയാൻ ​ഗുർനൂറിന് കഴിഞ്ഞിരുന്നു. പിന്നാലെ ശാരീരികക്ഷമതയും പേശികളുടെ കരുത്തും വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഇതോടെ പന്തെറിയുന്നതിന്റെ വേഗം മണിക്കൂറിൽ 10 കിലോമീറ്റർ വരെ വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പഞ്ചാബിന്റെ അണ്ടർ 23 ടീമിൽ ശ്രദ്ധേയനായ താരം 2021-22 വിജയ് ഹസാരെ ട്രോഫിയിലാണ് സീനിയർ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം തന്നെ രഞ്ജിട്രോഫിയിലും അരങ്ങറ്റം കുറിച്ചു.

'ഉറക്കമുണർന്നപ്പോൾ മുന്നിൽ ഇന്ത്യൻ ജേഴ്‌സി'; പക്ഷേ തെറ്റിയില്ല,  ന്യൂസിലൻഡിനെ എറിഞ്ഞ് തകർത്ത് ​ഗുർനൂർ ബ്രാർ
കിവികളെ എറിഞ്ഞിട്ട് പേസര്‍മാര്‍, ക്രീസില്‍ കോഹ്‌ലി മാജിക് ; ഏകദിനത്തിലും ഇന്ത്യക്ക് വിജയത്തുടക്കം

2023ൽ പരിക്കേറ്റ രാജ് അംഗദ് ബാവയ്ക്ക് പകരക്കാരനായാണ് ഗുർനൂർ പഞ്ചാബ് കിങ്സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടുണ്ടായ പരിക്ക് തിരിച്ചടിയായെങ്കിലും വീണ്ടും പരിശീലനം പുനരാരംഭിച്ച് 2024ലെ ഷേർ ഇ പഞ്ചാബ് ടി20 കപ്പിലൂടെ പൂർവാതികം ശക്തിയോടെ കളിയിലേക്ക് തിരിച്ചെത്തി. അന്ന് 22 വിക്കറ്റുകളുമായി ടൂർണമെന്റിൽ വിക്കറ്റ് വേട്ടയിൽ ​ഗുർണൂർ ഒന്നാമതായി തിളങ്ങി. 2024-25 രഞ്ജി ട്രോഫി സീസണിൽ പഞ്ചാബിനായി ഏഴ് മത്സരങ്ങളിൽ നിന്ന് 20.3 ശരാശരിയിൽ 26 വിക്കറ്റുകളും ​ഗുർനൂർ വീഴ്ത്തി. 2024ൽ നടന്ന ഐപിഎൽ ലേലത്തിൽ 1.3 കോടി രൂപയ്ക്കാണ് ​ഗുർനൂറിനെ ​ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.

പിന്നാലെ ഇന്ത്യ എ ടീമിലും ഇടം നേടിയ ​ഗുർനൂർ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തി തന്റെ ബൗളിങ് മികവ് തെളിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ചെസ്റ്റിലും ഏകദിനത്തിലും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അവസരം ലഭിക്കുമ്പോൾ സന്തോഷത്തോടെ കളിക്കണമെന്നുമാണ് ആ​ഗ്രഹമെന്ന് ​ഗുർനൂർ പറഞ്ഞിരുന്നു.

Summary

Gujarat Titans fast bowler Gurnoor Brar earns his maiden call-up to India's Test and ODI squads for the Afghanistan series. Overcoming injuries and career setbacks, the 25-year-old pacer has turned his long-standing dream of representing India into reality through hard work and determination.