ഞാന്‍ പടിയിറങ്ങുന്നു.. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ഹര്‍മന്‍പ്രീത് കൗര്‍

ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും കളിക്കാരിയെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ഞാന്‍ പടിയിറങ്ങുന്നു.. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ഹര്‍മന്‍പ്രീത് കൗര്‍
Published on: 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ഹര്‍മന്‍പ്രീത് കൗര്‍. മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി വ്യക്തമാക്കി താരം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും കളിക്കാരിയെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ടീം അഭിമാനത്തോടെ നില്‍ക്കുന്ന സമയത്ത് ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയ പിന്‍മാറ്റം ദേശീയ തലത്തില്‍ ഇതിനോടകം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. വേഗത്തില്‍ എടുത്ത തീരുമാനമല്ല പടിയിറക്കം എന്ന് താരം കുറിപ്പില്‍ കുറിച്ചു. ഒരുപാട് വര്‍ഷത്തെ ഓര്‍മകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം എന്നോടൊപ്പം നില്‍ക്കുന്ന നിമിഷങ്ങളും ബാക്കിയാക്കി 'ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഞാന്‍ പടിയിറങ്ങുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

ഞാന്‍ പടിയിറങ്ങുന്നു.. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ഹര്‍മന്‍പ്രീത് കൗര്‍
‘ലാസ്റ്റ് ടാങ്കോ’; ആല്‍ബിസെലെസ്റ്റെ ജഴ്സിയിൽ മെസിയുടെ അവസാന മത്സരം; ഇനി തലമുറമാറ്റം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനും ടീമിനും എല്ലാം നല്‍കി. എന്റെ രക്തവും വിയര്‍പ്പും സമയവും. ടീം ആണ് മുന്നില്‍ എന്നു വിശ്വസിച്ചതിനാല്‍ എന്റെ വ്യക്തിഗത പ്രകടനവും വളര്‍ച്ചയും സ്വകാര്യ ആഗ്രഹങ്ങളും എല്ലാം മാറ്റിവയ്ക്കേണ്ടി വന്നു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ വ്യക്തിപരമായ നഷ്ടങ്ങള്‍ വരുത്തിവച്ച തീരുമാനങ്ങള്‍. ഒരോ തീരുമാനത്തിനു പിന്നിലും ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. ടീമിനെ കൂടുതല്‍ മികച്ചതാക്കുക. മറ്റ് കളിക്കാര്‍ക്ക് വളരാനും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുമുള്ള അവസരം നല്‍കുക. വലിയ തിരിച്ചടികള്‍ നിറഞ്ഞ നിമിഷങ്ങള്‍, ഹൃദയവേദനകള്‍, വിമര്‍ശനങ്ങള്‍, സംശയങ്ങള്‍, ക്യാപ്റ്റനെന്ന നിലയില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടു. സന്തോഷകരമായ ഒട്ടേറെ നിമിഷങ്ങള്‍, വിജയങ്ങള്‍, ആഘോഷങ്ങള്‍, നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനമുണ്ട്. എന്നും ഹര്‍മന്‍പ്രീത് കൗര്‍ കുറിപ്പില്‍ പറഞ്ഞു.

2016ലാണ് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകുന്നത്. 2022ല്‍ അവര്‍ ഏകദിനത്തിലും 2023ല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ടീമിന് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മന്‍ പ്രീത്. 2025 നവംബറിലാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് എഡിഷനുകളില്‍ ഇന്ത്യ സ്വര്‍ണം നേടിയതും ഹര്‍മന്‍പ്രീതിന്റെ കീഴിലായിരുന്നു.

Summary

Harmanpreet Kaur has announced her decision to step down as captain of the Indian women’s cricket team across all three formats. She clarified that she is giving up the captaincy but will continue to represent India as a player. In a social media post, Harmanpreet said the decision was not made in haste and reflected on the years of memories, emotions, sacrifices and unforgettable moments associated with leading the team. Her decision comes shortly after India’s gold-medal triumph at the Asian Games.

Madism Digital
madismdigital.com