'മുഖത്തോട് മുഖം നോക്കില്ല'; സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ഭിന്നത രൂക്ഷമായിരുന്നു

ക്യാപ്റ്റന്‍സി ഒഴിഞ്ഞത് ബിസിസിഐ നിര്‍ദേശം അംഗീകരിക്കാതെ
'മുഖത്തോട് മുഖം നോക്കില്ല';  സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ഭിന്നത രൂക്ഷമായിരുന്നു
Published on: 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പ്രമുഖ താരം ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വാര്‍ത്ത ഇന്നലെ ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വര്‍ണം നേടി വിജയത്തില്‍ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ എന്തിന് ക്യാപ്റ്റന്റെ പടിയിറക്കം എന്നയിരുന്നു ഉയര്‍ന്ന പ്രധാന ചര്‍ച്ച. എന്നാല്‍ ഇന്ത്യന്‍ ക്യാംപില്‍ രൂപം കൊണ്ട അസ്വാരസ്യങ്ങളുടെ അന്തിമ ഫലമാണ് പടിയിറക്കമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പത്ത് വര്‍ഷത്തോളമായി ക്യാപ്റ്റന്‍ സ്ഥാനത്ത് ഹര്‍മന്‍പ്രീത് കൗര്‍ തുടര്‍ന്നപ്പോള്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്ക് അനവസം നഷ്ടമായെന്ന വാദമാണ് ഭിന്നതയ്ക്ക് അടിസ്ഥാനം. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വിജയത്തിന് ശേഷവും ക്യാപ്റ്റന്‍സിയില്‍ മാറ്റമൊന്നും വരുത്താതിരുന്ന സെലക്ടര്‍മാരുടെ തീരുമാനിച്ചതില്‍ സ്മൃതി മന്ദാനയ്ക്ക്

അതൃപ്തിയുണ്ടായിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോകകപ്പിന് ശേഷം ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യ ആദ്യഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍സി സംബന്ധിച്ച് ചര്‍ച്ചകള്‍ക്കും തുറന്നിരുന്നു.

ടി20 ഫോര്‍മാറ്റിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ക്യപ്റ്റന്‍സി ഫോര്‍മാറ്റുകള്‍ അനുസരിച്ച് പങ്കിടാമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ട് വച്ചിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഹര്‍മന്‍പ്രീത് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുകയും, ട്വന്റി20, ടെസ്റ്റ് ക്യാപ്റ്റന്‍സികള്‍ സ്മൃതി മന്ഥനയ്ക്കു കൈമാറണമെന്നുമായിരുന്നു ബിസിസിഐയുടെ നിര്‍ദേശം. എന്നാല്‍ ബിസിസിഐ അവലോകന യോഗത്തിനു പിന്നാലെയായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്.

'മുഖത്തോട് മുഖം നോക്കില്ല';  സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ഭിന്നത രൂക്ഷമായിരുന്നു
ഞാന്‍ പടിയിറങ്ങുന്നു.. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ഹര്‍മന്‍പ്രീത് കൗര്‍

അതേസമയം, നേരത്തെ മികച്ച സൗഹൃദത്തിലായിരുന്ന ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും തമ്മില്‍ ക്യാപ്റ്റന്‍സിയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു എന്നാണ് ടീം വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'കുറച്ചുനാളായി ഇരുവരും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഈ വിഷയം ടീമിന്റെ ഡ്രസ്സിങ് റൂമില്‍ അസ്വസ്ഥതയ്ക്ക് കാരണമായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം. നേരത്തെ 2022-ലെ ലോകകപ്പിന് ശേഷം മിതാലിയില്‍ നിന്ന് ഹര്‍മന്‍പ്രീത് ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോഴും സ്മൃതി മന്ദാനയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

അടുത്തിടെ, ഇതിഹാസതാരം മിതാലി രാജ് ഹര്‍മന്‍ പ്രീതിന്റെ ഫോമും ഫിറ്റ്നസും ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. യുകെയില്‍ നടന്ന ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ആയിരുന്നു പ്രതികരണം. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തന്നെ മന്ദാനയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തണമായിരുന്നു എന്നാണ് മിതാലി രാജ് അന്ന് പറഞ്ഞത്.

അതേസമയം, ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിക്കുമ്പോഴും ടീമില്‍ തുടരുമെന്നാണ് ഹര്‍മന്‍ പ്രീതിന്റെ നിലപാട്. ഏഷ്യ കപ്പിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഹര്‍മന്‍പ്രീത് നിലവില്‍ മികച്ച ഫോമിലല്ല. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മാത്രം ടീമില്‍ തുടരുമ്പോള്‍ പ്രതീക്ഷകള്‍ വര്‍ധിക്കും. അതിനാല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ഹര്‍മന്‍ പ്രീതിന് പ്രകടനം മെച്ചപ്പെടുത്തേണ്ടിവരും.

Summary

Harmanpreet Kaur’s decision to step down as captain of the Indian women’s cricket team has sparked widespread discussion, particularly because it came soon after India’s second consecutive Asian Games gold medal. While the timing of her decision raised questions, reports now suggest that internal differences within the Indian women’s cricket setup may have contributed to her decision to relinquish the captaincy. Harmanpreet has clarified that she will continue playing for India.

Madism Digital
madismdigital.com