ലോര്‍ഡ്സിലെ നിര്‍ണ്ണായക ഞായറാഴ്ച: വനിതാ ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍

ഗ്രൂപ്പ് ബിയില്‍ നിന്ന് ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഇതിനകം തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് ആരൊക്കെ മുന്നേറുമെന്നത് ഇന്നത്തെ രണ്ട് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കുന്നു
ലോര്‍ഡ്സിലെ നിര്‍ണ്ണായക ഞായറാഴ്ച: വനിതാ ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍
Published on

ക്രിക്കറ്റിന്റെ മക്കയായ ലണ്ടനിലെ ലോര്‍ഡ്സ് മൈതാനം ഇന്ന് ഒരു പരീക്ഷണവേദിയാവുകയാണ്. ഐ.സി.സി വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനല്‍ യോഗ്യതയ്ക്കായുള്ള ഗ്രൂപ്പ് എയിലെ പോരാട്ടങ്ങള്‍ അതിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ആകാംഷയിലാണ്. ഗ്രൂപ്പ് ബിയില്‍ നിന്ന് ആതിഥേയരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഇതിനകം തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് ആരൊക്കെ മുന്നേറുമെന്നത് ഇന്നത്തെ രണ്ട് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കുന്നു.

ലോര്‍ഡ്സിലെ നിര്‍ണ്ണായക ഞായറാഴ്ച: വനിതാ ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍
'നീ എന്നെ കൊല്ലുവോടേയ്'; ആ സെഞ്ചുറിക്ക് ഒരു സിനിമ സ്‌റ്റൈൽ, പ്രതിരോധിക്കാൻ കൂളിങ് ഗ്ലാസ് !

ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം 7:00 മണിക്ക് നടക്കുന്ന അതിനിര്‍ണ്ണായക മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. അതിന് തൊട്ടുമുമ്പ് സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശും തമ്മിലും ഏറ്റുമുട്ടുന്നുണ്ട്. നിലവിലെ പോയിന്റ് ടേബിളില്‍ നാല് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് ഒന്നാമത്. 6 പോയിന്റുമായി ഇന്ത്യ രണ്ടാമതും, അത്രയും തന്നെ പോയിന്റുള്ള സൗത്ത് ആഫ്രിക്ക മൂന്നാമതുമുണ്ട്. 4 പോയിന്റുള്ള ബംഗ്ലാദേശിനും നേരിയ പ്രതീക്ഷകളുണ്ട്. നെറ്റ് റണ്‍റേറ്റില്‍ (+2.268) ഇന്ത്യ വളരെ സുരക്ഷിതമായ സ്ഥാനത്തായതിനാല്‍, ഇന്നത്തെ മത്സരങ്ങളിലെ 4 പ്രധാന സാധ്യതകള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം:

സാധ്യത 1: ഇന്ത്യ ഓസ്‌ട്രേലിയയെയും, സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിനെയും തോല്‍പ്പിച്ചാല്‍

ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നീ മൂന്ന് ടീമുകള്‍ക്കും 8 പോയിന്റ് വീതമാകും. അപ്പോള്‍ നെറ്റ് റണ്‍റേറ്റ് മാത്രമായിരിക്കും യോഗ്യത നിശ്ചയിക്കുക. ഓസ്‌ട്രേലിയയുടെ റണ്‍റേറ്റ് (+4.724) വളരെ ഉയര്‍ന്നതായതുകൊണ്ട് അവര്‍ക്ക് ഭീഷണിയില്ല. പ്രധാന മത്സരം ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലാണ്. നിലവില്‍ സൗത്ത് ആഫ്രിക്കയേക്കാള്‍ (+0.734) ഏറെ മുന്നിലാണ് ഇന്ത്യ. അതിനാല്‍ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്ക ഒരു അത്ഭുത വിജയം നേടാതിരിക്കുകയും, ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ സെമിയിലെത്താം.

ലോര്‍ഡ്സിലെ നിര്‍ണ്ണായക ഞായറാഴ്ച: വനിതാ ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയുടെ മുന്നിലുള്ള വഴികള്‍
ഭാ​ഗ്യം ​തുണച്ചില്ല; അൾജീരിയയുടെ വിജയം കാത്തിരുന്ന ഇറാൻ നാട്ടിലേക്ക്, മടക്കം ഒറ്റ മത്സരത്തിലും തോൽവിയറിയാതെ

സാധ്യത 2: ഇന്ത്യ തോല്‍ക്കുകയും, സൗത്ത് ആഫ്രിക്ക ജയിക്കുകയും ചെയ്താല്‍

ഇന്ത്യന്‍ ആരാധകര്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരു സമവാക്യമാണിത്. ഓസ്‌ട്രേലിയ 10 പോയിന്റോടെയും സൗത്ത് ആഫ്രിക്ക 8 പോയിന്റോടെയും നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും. ഇന്ത്യ 6 പോയിന്റില്‍ ഒതുങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഇവിടെ റണ്‍റേറ്റ് നോക്കേണ്ട കാര്യമേ വരുന്നില്ല.

സാധ്യത 3: ഇന്ത്യ ജയിക്കുകയും, സൗത്ത് ആഫ്രിക്ക തോല്‍ക്കുകയും ചെയ്താല്‍

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ വഴിയാണിത്. ഇന്ത്യയും ഓസ്‌ട്രേലിയയും 8 പോയിന്റോടെ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടും. ഗ്രൂപ്പില്‍ ആര് ഒന്നാമതാകും എന്നത് മാത്രമായിരിക്കും അപ്പൊഴത്തെ ചോദ്യം. ഓസ്‌ട്രേലിയയുടെ റണ്‍റേറ്റ് വളരെ കൂടുതലായതിനാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ ഇന്ത്യയ്ക്ക് വലിയൊരു മാര്‍ജിനിലുള്ള വിജയം വേണ്ടിവരും.

സാധ്യത 4: ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒരേപോലെ തോറ്റാല്‍

ഓസ്‌ട്രേലിയ 10 പോയിന്റോടെ ഒന്നാമതെത്തും. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നീ മൂന്ന് ടീമുകള്‍ക്കും 6 പോയിന്റ് വീതമാകും. ഇവിടെയും റണ്‍റേറ്റിലെ വമ്പന്‍ മേല്‍ക്കൈ ഇന്ത്യയ്ക്ക് തുണയാകും. ബംഗ്ലാദേശ് സൗത്ത് ആഫ്രിക്കയെ തകര്‍പ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയോ, അല്ലെങ്കില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ വളരെ ദയനീയമായി പരാജയപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ഇന്ത്യയുടെ റണ്‍റേറ്റ് താഴേക്ക് പോകൂ. സാധാരണ രീതിയിലുള്ള തോല്‍വിയാണെങ്കില്‍ പോലും ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.

ചുരുക്കത്തില്‍, ഇന്ത്യന്‍ വനിതാ ടീമിന് കാര്യങ്ങള്‍ ഇപ്പോഴും സ്വന്തം കൈകളില്‍ തന്നെയാണ്. ഓസ്‌ട്രേലിയക്കെതിരെ ഒരു വിജയം നേടിയാല്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് തലയുയര്‍ത്തി കടന്നുപോകാം. ഹര്‍മന്‍പ്രീതിന്റെ തന്ത്രങ്ങളും സ്മൃതി മന്ദാനയുടെ ബാറ്റിംഗ് കരുത്തും ലോര്‍ഡ്സില്‍ ഇന്ത്യയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Summary

The iconic Lord's Cricket Ground in London is set to witness a thrilling day as the ICC Women's T20 World Cup Group A reaches its decisive stage. With England and West Indies already securing semifinal spots from Group B, all eyes are now on the Group A clashes that will determine the remaining semifinalists. Indian fans are eagerly awaiting the outcome, as today's matches could decide India's fate in the tournament.

Madism Digital
madismdigital.com