ജയിച്ചിട്ടും പിഴവുകൾ ബാക്കി; ഇന്ത്യൻ താരങ്ങൾ ബൗളിങ് നിലവാരം ഉയർത്തണമെന്ന് മോണി മോർക്കൽ

ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പന്തെറിയണമെന്ന് മോണി മോർക്കൽ
ജയിച്ചിട്ടും പിഴവുകൾ ബാക്കി; ഇന്ത്യൻ താരങ്ങൾ ബൗളിങ് നിലവാരം ഉയർത്തണമെന്ന് മോണി മോർക്കൽ
Published on: 

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യൻ ടീം മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ന്യൂസിലാൻഡ് മികച്ച മത്സരം പുറത്തെടുത്തെങ്കിലും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പരയിൽ മുമ്പിലെത്തിയത്.

ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ അർധ സെഞ്ച്വറിയും അഭിഷേക് ശർമയുടെ വെടിക്കെട്ട് തുടക്കവും നമൻ ധീറിന്റെ പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിലേക്ക് വഴി തുറന്നത്. രണ്ടാം മത്സരത്തിൽ കളിയുടെ അവസാനം വരെ നീണ്ട ആകാംഷയ്ക്ക് പിന്നാലെയാണ് തിലക് വർമയുടെ അർധ സെഞ്ച്വറിയിലൂടെയും നിതീഷ് കുമാർ റെഡ്ഡിയുടെ തകർപ്പൻ ഇന്നിങ്സിലൂടെയും ഇന്ത്യ വിജയം തിരിച്ചുപിടിച്ചത്.

ബാറ്റിങ് കരുത്തിൽ 2-0ത്തിന് ഇന്ത്യ മുന്നിൽ നിൽക്കുമ്പോഴും ബൗളർമാർ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ബൗളിങ് കോച്ച് മോർണി മോർക്കൽ പറയുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ വിജയ ലക്ഷ്യങ്ങൾ പിന്തുടർന്നാണ് ഇന്ത്യ വിജയിച്ചതെങ്കിലും ബൗളിങ്ങിലെ പിഴവുകൾ ഇനിയും തിരുത്തേണ്ടതുണ്ടെന്ന് മോണി മോർക്കൽ പറഞ്ഞു. ചില ഘട്ടങ്ങളിൽ ബൗൾ ചെയ്യാനെടുത്ത തീരുമാനങ്ങളും അവ നടപ്പാക്കിയ രീതികളിലും ബൗളർമാർക്ക് പിഴവ് പറ്റിയെന്നും അദ്ദേഹം സമ്മതിച്ചു.

ജയിച്ചിട്ടും പിഴവുകൾ ബാക്കി; ഇന്ത്യൻ താരങ്ങൾ ബൗളിങ് നിലവാരം ഉയർത്തണമെന്ന് മോണി മോർക്കൽ
കുതിക്കാൻ കൗമാരം; 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് വർണ്ണാഭമായ തുടക്കം

ബാറ്റർമാർ തിളങ്ങുനോൾ ബൗളർമാർ പിന്നിലാകുന്നു

ആദ്യ ടി20യിൽ ന്യൂസിലൻഡിന്റെ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. രണ്ടാം മത്സരത്തിൽ 181 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറിലാണ് വിജയിച്ചത്. ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബൗളർമാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പന്തെറിയണമെന്നാണ് മോണി മോർക്കലിന്റെ നിലപാട്.

"ആദ്യ മത്സരത്തിൽ ചില ഘട്ടങ്ങളിൽ ബൗളർമാരുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല. തന്ത്രങ്ങൾ നടപ്പാക്കുന്നതിലടക്കം ടീമിന് പിഴവ് സംഭവിച്ചു"- മോണി മോർക്കൽ പറഞ്ഞു. എന്നാൽ കളിക്കാർക്ക് സ്വന്തം തീരുമാനങ്ങളിൽ വിശ്വാസമർപ്പിക്കാനുള്ള അവസരം നൽകുമെന്നും പിഴവുകൾ തിരുത്തി മെച്ചപ്പെടാനുള്ള വഴികൾ അവർ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ മത്സരങ്ങളിലെ യാത്രാക്ഷീണവും സമയമാറ്റങ്ങളിലെ പ്രശ്നങ്ങളും കാരണം പരിശീലനത്തിന് കുറഞ്ഞ സമയമാണ് ലഭിച്ചതെന്നും അതിനാൽ താരങ്ങൾക്ക് ഇളവ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇനി അത്തരം കാരണങ്ങൾ പറഞ്ഞ് പിഴവുകൾ ന്യായീകരിക്കാനാകില്ലെന്നും മികച്ച ബൗളിങ് പുറത്തെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിച്ചിട്ടും പിഴവുകൾ ബാക്കി; ഇന്ത്യൻ താരങ്ങൾ ബൗളിങ് നിലവാരം ഉയർത്തണമെന്ന് മോണി മോർക്കൽ
ത്രില്ലര്‍ പോരാട്ടം; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ

അഞ്ച് ദിവസങ്ങളിലായി തുടരുന്ന പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച വെല്ലിങ്ടണിലാണ് നടക്കുക. അവിടുത്തെ ശക്തമായ കാറ്റ് താരങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് മോർക്കൽ പറഞ്ഞു. പരിശീലനത്തിനും വാം അപ്പിനുമായി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ താരങ്ങൾ അതുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും ബൗളിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭുവനേശ്വർ കുമാറിന് പിന്തുണ

നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനെ ഏറെ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വരവേറ്റത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം രണ്ട് മത്സരങ്ങളിലും അദ്ദേത്തിന് പുറത്തെടുക്കാൻ സാധിച്ചില്ല. രണ്ട് മത്സരങ്ങളിലായി എട്ട് ഓവറുകകളിൽ പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ 99 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. എന്നാൽ ഭുവനേശ്വർ കുമാറിനെ പിന്തുണച്ച് മോണി മോർക്കൽ രം​ഗത്തെത്തി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഭുവനേസ്വശ്വർ കുമാറിന് പ്രതീക്ഷകളുടെ വലിയ സമ്മർദം ഉണ്ടായിരുന്നെന്ന് അ​ദ്ദേഹം പറഞ്ഞു.

ഐപിഎല്ലിൽ മികച്ച പ്രകടനമായിരുന്നെങ്കിലും പരമ്പരയിൽ ടീമിൽ ഇടംപിടിച്ചപ്പോൾ പരിശീലനത്തിനായി അദ്ദേഹത്തിന് ചുരുങ്ങിയ സമയമാണ് ലഭിച്ചതെന്നും മോണി മോർക്കൽ വിശദീകരിച്ചു. ഭുവനേശ്വർ കുമാറിന്റെ കഴിവിലും അനുഭവ സമ്പത്തിലും തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മികച്ച ഫോമിൽ തിരിച്ചെത്തുമെന്നും മോണി മോർക്കൽ കൂട്ടിച്ചേർത്തു.

Summary

India bowling coach Morne Morkel has urged the bowlers to raise their standards ahead of the third T20I against New Zealand. Despite India leading the series 2-0, he highlighted execution errors and backed Bhuvneshwar Kumar to regain his rhythm after a difficult international comeback.

Madism Digital
madismdigital.com