

ഇന്ത്യ - ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് മിന്നും ജയം. ത്രില്ലര്‍ പോരാട്ടത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കിലെത്തിയ ഇന്ത്യ തിലക് വര്‍മയുടെ കിടിലന്‍ പ്രകടനത്തില്‍ ജയം പിടിച്ചുവാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 5 വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 180 റണ്‍സെന്ന ലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ട് ജയം സ്വന്തമാക്കി.
ന്യൂസിലന്‍ഡ് അനായാസം ജയിക്കുമെന്ന് കരുതിയ നിമിഷങ്ങളില്‍ നിന്നും തിലക് വര്‍മയും നിതീഷ് കുമാര്‍ റെഡിയും ചേര്‍ന്നുണ്ടാക്കിയ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് കാതലായത്. തിലക് വര്‍മ 26 പന്തില്‍ നിന്നും 51 റണ്‍സ് നേടി. നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ നിന്നും 26 റണ്‍സും സ്വന്തമാക്കി.
നമന്‍ ധീര്‍ -31, അക്‌സര്‍ പട്ടേല്‍ 11, ശ്രേയസ് അയ്യര്‍ 7, വൈഭവ് സൂര്യവന്‍ശി 4, അഭിഷേക് ശര്‍മ 27, സഞ്ജു സാംസണ്‍ 14 എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.
ഗ്ലെന്‍സ് ഫിലിപ്‌സ് നേടിയ 70 റണ്‍സും ബെവോണ്‍ ജേക്കബിന്റെ 58 റണ്‍സ് പ്രകടവുമാണ് ന്യൂസിലന്‍ഡ് നിരയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ആദ്യ നിര ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ പണിപ്പെട്ടപ്പോള്‍ ആയിരുന്നു ഗ്ലെന്‍ - ബെവോന്‍ കൂട്ടുകെട്ട് മികച്ച പ്രതിരോധം തീര്‍ത്തത്.
ഇന്ത്യക്ക് വേണ്ടി ഹര്‍ഷദ്വീപ് സിങ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ണറാണ് വലിയ നാശം വിതച്ചത്. 21 റണ്‍സ് വിട്ട് നല്‍കി 4 വിക്കറ്റുകള്‍ സ്റ്റാര്‍ണര്‍ പിഴുതെടുത്തു. നഥാന്‍ സ്മിത്ത്, മാട്ട് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യക്കായി 26 റണ്‍സ് നേടിയ അഭിഷേക് ശര്‍മ ടി20യില്‍ നിന്നും ഈ വര്‍ഷം 1000 റണ്‍സ് തികച്ചു.
India secured a thrilling victory over New Zealand in the second T20I, chasing down a target of 181 with one ball to spare. After the Kiwis posted 180 runs for five wickets, India looked close to defeat at one stage before Tilak Varma’s impressive performance helped seal the win. India have now registered two victories in the five-match series, according to the supplied report.