ഉപനായകൻ ശ്രേയസ് അയ്യർ, പേസ് ബൗളർ ജസ്പ്രിത് ബുംറ അടക്കം പുറത്ത്; ഏഴ് താരങ്ങളെ തേടി ഇന്ത്യ

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നു വരെയാണ് ഏഷ്യൻ ഗെയിംസ്
ഉപനായകൻ ശ്രേയസ് അയ്യർ, പേസ് ബൗളർ ജസ്പ്രിത് ബുംറ അടക്കം പുറത്ത്; ഏഴ് താരങ്ങളെ തേടി ഇന്ത്യ
Published on

സെപ്റ്റംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യക്ക് അടുത്ത ഏകദിന പരമ്പര. ഉപനായകൻ ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, സ്റ്റാർ പേസർ ജസ്പ്രിത് ബുംറ അടക്കം ഏഴു താരങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിക്കില്ല. ഏകദിന പരമ്പരയ്ക്കായി പുതിയ ഏഴ് താരങ്ങളെ തേടുകയാണ് ഇന്ത്യൻ സെലക്ടർമാർ.

സെപ്റ്റംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യക്ക് അടുത്ത ഏകദിന പരമ്പര. ഉപനായകൻ ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, സ്റ്റാർ പേസർ ജസ്പ്രിത് ബുംറ അടക്കം ഏഴ് താരങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിക്കില്ല. ഏകദിന പരമ്പരയ്ക്കായി പുതിയ ഏഴു താരങ്ങളെ തേടുകയാണ് ഇന്ത്യൻ സെലക്ടർമാർ.

ഉപനായകൻ ശ്രേയസ് അയ്യർ, പേസ് ബൗളർ ജസ്പ്രിത് ബുംറ അടക്കം പുറത്ത്; ഏഴ് താരങ്ങളെ തേടി ഇന്ത്യ
വൈഭവ് സഞ്ജുവിനുള്ള മരണമണിയാകുമോ? സാധ്യത ഇങ്ങനെ

ഏഷ്യൻ ഗെയിംസ് 2026, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര എന്നിവ ഒന്നിച്ചുവരുന്നതാണു സെലക്ടർമാർക്ക് തലവേദനയായത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നു വരെയാണ് ഏഷ്യൻ ഗെയിംസ്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നു വരെയും.

ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജസ്പ്രിത് ബുംറ എന്നിവർ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാണ്. എന്നാൽ ഇവർ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ അംഗങ്ങളായതിനാൽ വിൻഡീസിനെതിരായ പരമ്പര നഷ്ടമാകും.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ ശ്രേയസ് അയ്യരാണു നയിക്കുന്നത്. ഇഷാൻ കിഷൻ, ജസ്പ്രിത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളാണ്. ഈ ഏഴ് പേരും ഇംഗ്ലണ്ടിനെതിരെ ഈയിടെ കഴിഞ്ഞ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളിച്ചിരുന്നു.

ഉപനായകൻ ശ്രേയസ് അയ്യർ, പേസ് ബൗളർ ജസ്പ്രിത് ബുംറ അടക്കം പുറത്ത്; ഏഴ് താരങ്ങളെ തേടി ഇന്ത്യ
പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ ലോക കിരീടം: കായിക ലോകത്തെ അമ്പരപ്പിച്ച അനഹത് സിങ്ങിന്റെ വിജയഗാഥ

ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാൾ എന്നിവർക്കു വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീമിൽ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായി. ഹാർദിക് പാണ്ഡ്യ പൂർണമായി ഫിറ്റ്‌നസ് വീണ്ടെടുത്താൽ ശിവം ദുബെയ്ക്കു പകരം ഏകദിനത്തിൽ കളിക്കും. അതേസമയം ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ അംഗമായ നിതീഷ് കുമാർ റെഡ്ഡി പരുക്കിന്റെ പിടിയിലാണ്. നിതീഷ് കുമാർ റെഡ്ഡിക്കു കളിക്കാൻ സാധിക്കില്ലെങ്കിൽ ഹാർദിക് പാണ്ഡ്യ ഏഷ്യൻ ഗെയിംസിനുള്ള ടീമിലേക്ക് ചേർക്കപ്പെടും. യുവതാരം സൂര്യാൻഷ് ഷെഡ്‌ഗെ ഏകദിന ടീമിൽ എത്താനും സാധ്യതയുണ്ട്.

ഇഷാൻ കിഷൻ ഏഷ്യൻ ഗെയിംസ് കളിക്കുന്ന സാഹചര്യത്തിൽ ഏകദിന ടീമിലേക്കു രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ ധ്രുവ് ജുറലോ എത്തിയേക്കും. പരിചയസമ്പത്ത് കണക്കിലെടുത്ത് പന്തിനാണ് സാധ്യത കൂടുതൽ.

വിൻഡീസിനെതിരെ പേസ് നിരയെ മുഹമ്മദ് സിറാജ് നയിക്കും. പ്രിൻസ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവരും ബൗളർമാരായി ടീമിൽ ഇടംപിടിക്കും.

Summary

India's upcoming ODI series against the West Indies (September 27 – October 3) clashes with the 2026 Asian Games (September 24 – October 3), creating a headache for the selectors. Seven regular players, including vice-captain Shreyas Iyer, wicket-keeper batter Ishan Kishan, and star pacer Jasprit Bumrah, will miss the West Indies ODI series.

Madism Digital
madismdigital.com