വൈഭവ് സഞ്ജുവിനുള്ള മരണമണിയാകുമോ? സാധ്യത ഇങ്ങനെ

മൂന്നു മത്സരങ്ങളിൽ നിന്നായി ഇന്ത്യയുടെ ടോപ് സ്‌കോറർ ആണ് വൈഭവ്
വൈഭവ് സഞ്ജുവിനുള്ള മരണമണിയാകുമോ? സാധ്യത ഇങ്ങനെ
Published on

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളിൽനിന്ന് പുറത്തേക്ക്. യുവതാരം വൈഭവ് സൂര്യവൻശി മികച്ച ഫോമിൽ തുടരുന്നതിനാലാണ് സഞ്ജുവിന്റെ വഴികൾ അടയുന്നത്. 2028 ട്വന്റി 20 ലോകകപ്പിൽ സഞ്ജുവിന്റെ സാധ്യതകൾ ഇതോടെ ഇല്ലാതായി.

വൈഭവിന് തുണയായത് സിംബാബ്‌വെ പര്യടനം തുണച്ചു

സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ് വൈഭവ് സൂര്യവൻശിക്കു തുണയായത്. മൂന്നു മത്സരങ്ങളിൽ നിന്നായി ഇന്ത്യയുടെ ടോപ് സ്‌കോറർ ആണ് വൈഭവ്. 196.10 സ്‌ട്രൈക് റേറ്റിൽ വൈഭവ് നേടിയത് 151 റൺസ്. പരമ്പരയിലെ താരവും വൈഭവ് തന്നെ.

അഭിഷേകിന്റെ ഫോംഔട്ട് സഞ്ജുവിന് പ്രതീക്ഷയോ?

അതേസമയം, മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ സിംബാബ്‌വെ പര്യടനത്തിൽ നിറംമങ്ങി. മൂന്ന് മത്സരങ്ങളിൽനിന്ന് നേടാനായത് വെറും 11 റൺസ്. ബാറ്റിങ്ങിൽ താളംകണ്ടെത്താൻ പാടുപെടുന്ന അഭിഷേകിനെയാണു ഹരാരെയിൽ കണ്ടത്. എന്നാൽ മൂന്നു കളികളിൽ നിന്നായി അഭിഷേകിനു മൂന്ന് വിക്കറ്റുണ്ട്. ഓൾറൗണ്ടർ ആണെന്നത് അഭിഷേകിന് ഇപ്പോഴും സാധ്യത വർധിപ്പിക്കുന്നു.

വൈഭവ് സഞ്ജുവിനുള്ള മരണമണിയാകുമോ? സാധ്യത ഇങ്ങനെ
തലയ്ക്കു മുകളിലുണ്ട് 'വൈഭവ് വാൾ', ഇന്ത്യക്കായി സ്ഥിരതയില്ലെന്ന വിമർശനം ശക്തം; സഞ്ജു ഇംഗ്ലണ്ടിൽ കളിക്കുമോ?

വിക്കറ്റിന് പിന്നിൽ ഇഷാൻ ഉറപ്പിച്ചു

വിക്കറ്റ് കീപ്പറായ വൺഡൗൺ ബാറ്റർ ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. മൂന്നു മത്സരങ്ങളിൽനിന്ന് 154.26 സ്‌ട്രൈക് റേറ്റിൽ സിംബാബ്‌വെയ്‌ക്കെതിരെ 145 റൺസ് നേടി. പരമ്പരയിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്. അതിനാൽ വിക്കറ്റ് കീപ്പർ ആണെന്ന പരിഗണനയും സഞ്ജുവിന് ലഭിക്കില്ലെന്ന് ഉറപ്പായി.

വെസ്റ്റ് ഇൻഡീസ് പരമ്പര നിർണായകം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പര വൈഭവ് സൂര്യവൻശിക്കു നിർണായകമാകും. സഞ്ജുവിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒക്ടോബർ ആറിനു തുടങ്ങുന്ന ട്വന്റി 20 പരമ്പരയിൽ അഞ്ച് മത്സരങ്ങളുണ്ട്. ഇന്ത്യയുടെ സ്‌ക്വാഡിൽ വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ എന്നിവർക്കൊപ്പം സഞ്ജുവും ഉണ്ടാകും. അഭിഷേക് - വൈഭവ് കൂട്ടുകെട്ട് ഓപ്പണിങ്ങിൽ തിളങ്ങിയാൽ പിന്നീട് സഞ്ജുവിന്റെ വഴികളെല്ലാം പൂർണമായി അടയും.

വൈഭവ് സഞ്ജുവിനുള്ള മരണമണിയാകുമോ? സാധ്യത ഇങ്ങനെ
സഞ്ജു ഇത് അർഹിക്കുന്നില്ല! ഒളിച്ചുകളിച്ച് ബിസിസിഐ

പ്രായം വെല്ലുവിളി

2028 ട്വന്റി 20 ലോകകപ്പിലേക്ക് സഞ്ജു പരിഗണിക്കപ്പെടാതിരിക്കാൻ പ്രധാന കാരണം പ്രായമാണ്. ലോകകപ്പ് ആകുമ്പോഴേക്കും സഞ്ജുവിന്റെ പ്രായം 33 കഴിയും. അതിനാൽ സഞ്ജുവിനെ വെച്ചൊരു പരീക്ഷണത്തിനു ബിസിസിഐയോ സെലക്ടർമാരോ തയ്യാറാകില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Summary

Sanju Samson appears to be slipping out of India's T20 plans as young batter Vaibhav Suryavanshi continues his impressive form. The youngster's rise has significantly reduced Sanju's chances, with his prospects of making India's squad for the 2028 T20 World Cup now looking increasingly unlikely.

Vaibhav's breakthrough came during the three-match T20 series against Zimbabwe, where he finished as India's highest run-scorer. He amassed 151 runs in three matches at a blistering strike rate of 196.10, earning the Player of the Series award.

Madism Digital
madismdigital.com