'അങ്ങനെയൊന്നും ഞെട്ടാത്ത ഗംഭീറും ഞെട്ടി'; തൂഫാനാക്കി രാഹുൽ

ഏകദിന ഫോർമാറ്റിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ധരംശാലയിലെ ഇന്നിങ്‌സ്.
'അങ്ങനെയൊന്നും ഞെട്ടാത്ത ഗംഭീറും ഞെട്ടി'; തൂഫാനാക്കി രാഹുൽ
Published on

വിമർശകരുടെ വായ അടപ്പിച്ച് കെ എൽ രാഹുൽ. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ വെടിക്കെട്ട് പ്രകടനമാണ് രാഹുൽ നടത്തിയത്. ഏകദിന ഫോർമാറ്റിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ധരംശാലയിലെ ഇന്നിങ്‌സ്.

25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 195 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 22.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. അഞ്ചാമനായി ക്രീസിലെത്തിയ രാഹുൽ 19 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 39 റൺസ് നേടി.

'അങ്ങനെയൊന്നും ഞെട്ടാത്ത ഗംഭീറും ഞെട്ടി'; തൂഫാനാക്കി രാഹുൽ
'സ്വന്തം മുഖം വികൃതമായതിന് രാഹുലിനെ പഴിക്കേണ്ട'; സിപിഎമ്മിനെതിരെ കെ സി വേണുഗോപാൽ

അഞ്ചാമതായി ക്രീസിലെത്തുന്ന ബാറ്റർ ആക്രമിച്ചു കളിക്കുകയാണ് വേണ്ടതെന്നും രാഹുലിനു അതിനുള്ള കെൽപ്പില്ലെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമർശനം. അവർക്കു മുന്നിലേക്കാണ് 205.26 സ്‌ട്രൈക് റേറ്റോടെയുള്ള രാഹുലിന്റെ ഇന്നിങ്‌സ്.

മത്സരത്തിനിടെ അഫ്ഗാൻ ബൗളർ സിയ ഉർ റഹ്‌മാൻ ഷരീഫിയെ രാഹുൽ സിക്‌സർ പറത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കവറിനു മുകളിലൂടെ ഗംഭീര സിക്‌സർ ആണ് രാഹുൽ പായിച്ചത്. കണ്ടവരെല്ലാം ഞെട്ടുന്ന ഷോട്ട്. ഡഗ്ഔട്ടിൽ ഇരുന്ന് അത്രകണ്ട് വൈകാരികത പ്രകടിപ്പിക്കാത്ത ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും രാഹുലിന്റെ ഷോട്ടിൽ ഞെട്ടി. പന്ത് ഗ്യാലറിയിൽ പതിക്കുന്നത് ഗംഭീർ ആവേശത്തോടെയാണ് നിരീക്ഷിച്ചത്.

അഞ്ചാം നമ്പറിൽ രാഹുൽ തന്നെ മതിയെന്ന് അടിവരയിടുന്ന ഇന്നിങ്‌സായിരുന്നു അഫ്ഗാനെതിരെ കളിച്ചത്. 2023 മുതൽ ഇതുവരെ അഞ്ചാം നമ്പറിൽ 22 ഇന്നിങ്‌സുകൾ രാഹുൽ കളിച്ചിട്ടുണ്ട്. 74.53 ശരാശരിയിൽ 969 റൺസ് നേടി. രണ്ട് സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും സഹിതമാണിത്.

Summary

KL Rahul has silenced his critics with a stellar performance in the first ODI against Afghanistan. His explosive innings in Dharamshala serves as a strong response to those who had been calling for his exclusion from the ODI format.

Madism Digital
madismdigital.com