'ആ സ്വപ്‌നം ഇപ്പോഴില്ല; പക്ഷേ...' ഭാവി പദ്ധതികള്‍ വ്യക്തമാക്കി മുഹമ്മദ് ഷമി

2027ലെ ഏകദിന ലോകകപ്പിനെയോ 2028ലെ ട്വന്റി20 ലോകകപ്പിനെയോ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇന്ത്യന്‍ പേസര്‍ തുറന്നുപറയുന്നു
'ആ സ്വപ്‌നം ഇപ്പോഴില്ല; പക്ഷേ...' ഭാവി പദ്ധതികള്‍ വ്യക്തമാക്കി മുഹമ്മദ് ഷമി
Published on: 

ഇന്ത്യന്‍ ടീമിനൊപ്പം വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ ഭാഗമാകുമെന്ന വലിയ പ്രതിക്ഷകളിലെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. എന്നാല്‍ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളിയ താരം നിലവില്‍ സ്വന്തം കളിയിലും ഫിറ്റ്‌നസിലും താളം നിലനിര്‍ത്തുന്നതിലുമാണ് ശ്രദ്ധയെന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളി തുടരാനാണ് ആഗ്രഹമെന്നും വ്യക്തമാക്കുന്നു. 2027ലെ ഏകദിന ലോകകപ്പിനെയോ 2028ലെ ട്വന്റി20 ലോകകപ്പിനെയോ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇന്ത്യന്‍ പേസര്‍ തുറന്നുപറയുന്നു.

'ആ സ്വപ്‌നം ഇപ്പോഴില്ല; പക്ഷേ...' ഭാവി പദ്ധതികള്‍ വ്യക്തമാക്കി മുഹമ്മദ് ഷമി
'വെള്ള ജേഴ്സിയോട് വിട, പക്ഷേ ഓര്‍മ്മകളോടല്ല'; ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് മുഹമ്മദ് ഷമി

ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിനെക്കുറിച്ച് ഇപ്പോള്‍ കണക്കുകൂട്ടലുകളൊന്നും നടത്തുന്നില്ല. സെലക്ടര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും തന്റെ ഭാഗത്തുനിന്ന് ചെയ്യാനുള്ളത് മികച്ച രീതിയില്‍ കളി തുടരുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ടീമിനായും ഐപിഎല്ലിലും കളിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം.

ആഭ്യന്തര ക്രിക്കറ്റില്‍ തുടരും. ക്രിക്കറ്റിനോടുള്ള ഇഷ്ടവും യുവതാരങ്ങളുമായി അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരവുമാണ് ആഭ്യന്തര ക്രിക്കറ്റ് നല്‍കുന്നത്. ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം കളി തുടരണമെന്നാണ് തന്റെ നിലപാട്. ഏത് തലത്തില്‍ കളിച്ചാലും യുവതാരങ്ങള്‍ക്ക് തങ്ങളുടെ അനുഭവങ്ങളില്‍നിന്ന് എന്തെങ്കിലും പകര്‍ന്നുനല്‍കാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ആഭ്യന്തര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് വിരമിക്കലുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഷമി വ്യക്തമാക്കി. വൈറ്റ് ബോള്‍ ക്രിക്കറ്റ് തുടര്‍ന്നും കളിക്കാനാണ് തീരുമാനമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആവശ്യമായി വന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റിലും കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15-20 വര്‍ഷമായി പിന്തുടരുന്ന അതേ രീതിയാണ് ഇപ്പോഴും തുടരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ആ സ്വപ്‌നം ഇപ്പോഴില്ല; പക്ഷേ...' ഭാവി പദ്ധതികള്‍ വ്യക്തമാക്കി മുഹമ്മദ് ഷമി
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ കോഹ്‍ലിയുടെ കരിയറിലെ ഏറ്റവും വലിയ അബദ്ധം; 10 വർഷത്തിന് ശേഷം തീരുമാനത്തിൽ ഖേദിക്കുമെന്ന് കപിൽ ദേവ്

ശരീരത്തിന്റെ ആരോഗ്യവും കരിയറിന്റെ ഭാവിയും പരിഗണിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഷമി വിശദീകരിച്ചു. അമിതമായ ശാരീരികഭാരം ശരീരത്തിന് നല്ലതല്ലെന്നും ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ആറിനാണ് 13 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിന് ഷമി വിരാമമിട്ടത്. 2013 നവംബര്‍ ആറിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യക്കായി 64 ടെസ്റ്റുകളില്‍ കളിച്ച ഷമി 122 ഇന്നിങ്‌സുകളില്‍നിന്നായി 27.71 ശരാശരിയില്‍ 229 വിക്കറ്റുകള്‍ സ്വന്തമാക്കി. 6/56 ആണ് മികച്ച ബൗളിങ് പ്രകടനം. ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടവും 12 തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന ടെസ്റ്റ് മത്സരം.

Summary

Indian fast bowler Mohammed Shami has dismissed retirement rumours, saying he remains focused on maintaining his fitness, improving his game and continuing to play cricket at the domestic and IPL levels. While expressing his desire to remain part of Indian cricket in the coming years, Shami clarified that he is not currently thinking about the 2027 ODI World Cup or the 2028 T20 World Cup. Instead, his priority is to maintain his rhythm and perform consistently, leaving future selection decisions to the selectors.