'ക്യാപ്റ്റൻസി ഇല്ലെങ്കിൽ രാജസ്ഥാനിലേക്കില്ല'; പാണ്ഡ്യയുടെ പിടിവാശി ഫലംകാണുമോ?

ഈ സീസണിൽ പത്ത് കളികളിൽനിന്ന് 138.26 സ്‌ട്രൈക് റേറ്റിൽ 206 റൺസും ബൗളിങ്ങിൽ 11.43 ഇക്കോണമിയിൽ വെറും നാല് വിക്കറ്റുമാണ് പാണ്ഡ്യയുടെ സമ്പാദ്യം
'ക്യാപ്റ്റൻസി ഇല്ലെങ്കിൽ രാജസ്ഥാനിലേക്കില്ല'; പാണ്ഡ്യയുടെ പിടിവാശി ഫലംകാണുമോ?
Published on

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്കായി രണ്ട് പ്രമുഖ ഫ്രാഞ്ചൈസികൾ രംഗത്ത്. മുംബൈ ടീമിൽ തുടരാൻ ഹാർദിക്കിനു താൽപര്യക്കുറവുണ്ടെന്ന് മനസിലാക്കി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഹാർദിക്കിനായുള്ള ചരടുവലികൾ ആരംഭിച്ചിരിക്കുന്നത്.

ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പാണ്ഡ്യയുടെ ക്യാപ്റ്റൻസി വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. പത്ത് കളികളിൽ നിന്ന് 138.26 സ്‌ട്രൈക് റേറ്റിൽ 206 റൺസും ബൗളിങ്ങിൽ 11.43 ഇക്കോണമിയിൽ വെറും നാല് വിക്കറ്റുമാണ് പാണ്ഡ്യയുടെ സമ്പാദ്യം. ക്യാപ്റ്റൻസി തന്ത്രങ്ങളിലും വലിയ വിമർശനം നേരിട്ടിരുന്നു. സഹതാരങ്ങൾക്കു ഹാർദിക്കിനോടു താൽപര്യക്കുറവുണ്ടെന്ന ആക്ഷേപങ്ങൾ മറുവശത്ത്. ഇതിനിടയിലാണ് മുംബൈയിൽ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹാർദിക് എത്തിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സമ്പൂർണ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. നായകൻ അജിങ്ക്യ രഹാനെയെ റിലീസ് ചെയ്യും. അങ്ങനെ വരുമ്പോൾ അടുത്ത സീസണിലേക്കുള്ള നായകൻ എന്ന നിലയിലാണ് കൊൽക്കത്ത ഹാർദിക്കിനെ പരിഗണിക്കുന്നത്. ഹാർദിക്കിനായി മുംബൈ മാനേജ്‌മെന്റുമായി കൊൽക്കത്ത ഒന്നിലധികം ചർച്ചകൾ നടത്തിക്കഴിഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹാർദിക്കിനായി വലിയ തുക നേരിട്ടു നൽകാനും കൊൽക്കത്ത തയ്യാറാണ്. അല്ലെങ്കിൽ കാമറൂൺ ഗ്രീനിനെ മുംബൈയ്ക്കു തിരികെ നൽകി ഹാർദിക്കിനെ സ്വന്തമാക്കുന്ന സ്വാപ് ഡീലും പരിഗണനയിലുണ്ട്.

'ക്യാപ്റ്റൻസി ഇല്ലെങ്കിൽ രാജസ്ഥാനിലേക്കില്ല'; പാണ്ഡ്യയുടെ പിടിവാശി ഫലംകാണുമോ?
നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പകരമായി മിശിഹ തിരിച്ചടിച്ച കൊടുങ്കാറ്റ്

രാജസ്ഥാൻ റോയൽസും ഹാർദിക്കിനായി കരുക്കൾ നീക്കുന്നു. എന്നാൽ ഹാർദിക്കിനു നായകസ്ഥാനം നൽകാൻ രാജസ്ഥാൻ മാനേജ്‌മെന്റിനു താൽപര്യക്കുറവുണ്ട്. റിയാൻ പരാഗിനെ ഭാവിയിലേക്കുള്ള ദീർഘകാല ക്യാപ്റ്റൻ എന്ന നിലയിലാണ് രാജസ്ഥാൻ വളർത്തിക്കൊണ്ടുവരുന്നത്. പരാഗിനെ വെട്ടി ഹാർദിക്കിനു നായകസ്ഥാനം നൽകിയാൽ അത് ഭാവിയിൽ ദോഷം ചെയ്‌തേക്കുമെന്ന ആശങ്കയാണ് രാജസ്ഥാനുള്ളത്. നായകസ്ഥാനം ഇല്ലെങ്കിൽ രാജസ്ഥാനിലേക്ക് പോകാൻ ഹാർദിക്കും തയ്യാറാകില്ല. മുംബൈയിൽ നിന്ന് ഹാർദിക്കിനെ സ്വീകരിച്ച് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പകരംനൽകുന്ന സ്വാപ് ഡീലാണ് രാജസ്ഥാൻ മനസിൽ കണ്ടിരുന്നത്.

മുംബൈ ഇന്ത്യൻസിൽ നിന്ന് സൂര്യകുമാർ യാദവും കൂടുമാറിയേക്കുമെന്നാണ് മറ്റൊരു റിപ്പോർട്ട്. പ്രതിഫലം കുത്തനെ കുറച്ച് മറ്റേതെങ്കിലും ടീമുമായി സ്വാപ് ഡീലിനു സൂര്യ തയ്യാറാണ്. അങ്ങനെയെങ്കിൽ മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്തയിലേക്കാകും താരം പോകുക.

Mumbai Indians captain Hardik Pandya is attracting interest from Rajasthan Royals and Kolkata Knight Riders amid reports of dissatisfaction at Mumbai. KKR are considering him as their next captain, while Rajasthan are reluctant to offer leadership ahead of Riyan Parag. Trade options involving Cameron Green or Yashasvi Jaiswal are being discussed. Meanwhile, Suryakumar Yadav could also seek a move away from Mumbai.

Madism Digital
madismdigital.com