

റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്. പകരം കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ. ഐപിഎൽ 2027 ലേക്കുള്ള ആദ്യ ട്രേഡിൽ തീരുമാനമായി. പ്രതിഫലം കുറച്ചുകൊണ്ട് ട്രേഡിങ്ങിനു തയ്യാറെന്ന് പന്ത് ലഖ്‌നൗവിനെ അറിയിച്ചു. തുടർന്ന് ഡൽഹിയിൽനിന്ന് ലഖ്‌നൗ കുൽദീപിനെ ആവശ്യപ്പെടുകയായിരുന്നു.
2024 ലെ താരലേലത്തിൽ 27 കോടിക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ പ്രതിഫലം. ഇതിൽനിന്ന് 44 ശതമാനം പ്രതിഫലം കുറയ്ക്കാൻ പന്ത് സമ്മതിച്ചു. 15 കോടിക്കാണ് പന്ത് ഇനി ഡൽഹിയിലെത്തുക. കുൽദീപ് യാദവുമായാണ് റിഷഭ് പന്തിന്റെ ട്രേഡ് ഡീൽ നടന്നത്. ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകുന്ന കുൽദീപ് യാദവിനു ലഭിക്കുക 13.5 കോടിയാണ്.
വൻ തുകയ്ക്കു റിഷഭ് പന്തിനെ ലേലത്തിലെടുക്കുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു ലഖ്‌നൗ ഫ്രാഞ്ചൈസിക്കുണ്ടായിരുന്നത്. റിഷഭ് 15 വർഷമെങ്കിലും പന്ത് ലഖ്‌നൗവിനായി കളിക്കുമെന്നും അതിനിടെ നാലോ അഞ്ചോ കിരീടം നേടിത്തരുമെന്നും ഉടമ സഞ്ജിവ് ഗോയങ്ക പറഞ്ഞിരുന്നു. എന്നാൽ തീർത്തും മോശം പ്രകടനമാണ് പന്ത് ലഖ്‌നൗവിൽ നടത്തിയത്.
ലഖ്‌നൗവിനൊപ്പമുള്ള ആദ്യ സീസണിൽ 269 റൺസാണ് പന്തിനു നേടാൻ സാധിച്ചത്. ഈ വർഷം കഴിഞ്ഞ രണ്ടാമത്തെ സീസണിൽ 312 റൺസും ! ക്യാപ്റ്റൻസിയിലും പന്ത് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പന്തിനെ റിലീസ് ചെയ്യാനും ലഖ്‌നൗ ആലോചിച്ചിരുന്നു. അപ്പോഴാണ് ടീം മാറാനുള്ള താൽപ്പര്യം പന്ത് മാനേജ്‌മെന്റിനെ അറിയിച്ചത്.
2016 മുതൽ 2024 വരെ ഒൻപത് സീസണുകളിൽ പന്ത് ഡൽഹി ക്യാപിറ്റൽസിനായി കളിച്ചിട്ടുണ്ട്. 111 മത്സരങ്ങളിലാണ് ഡൽഹിക്കായി കളത്തിലിറങ്ങിയത്. 2021 മുതൽ 24 വരെയുള്ള കാലഘട്ടത്തിൽ 43 മത്സരങ്ങളിൽ ഡൽഹിയെ നയിക്കുകയും ചെയ്തു. കുൽദീപാകട്ടെ ഡൽഹിക്കായി ഇക്കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽനിന്ന് പത്ത് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
Rishabh Pant is set to return to Delhi Capitals, while Kuldeep Yadav will move to Lucknow Super Giants in the first trade deal ahead of IPL 2027. Pant reportedly informed Lucknow Super Giants that he was willing to accept a significant pay cut to facilitate the move. Following this, Lucknow requested Kuldeep Yadav from Delhi Capitals as part of the deal.
Lucknow had acquired Pant for ₹27 crore in the 2024 IPL auction, making him the most expensive player in IPL history. Pant has now agreed to a 44% reduction in salary and will join Delhi Capitals for ₹15 crore. The trade deal was finalized with Kuldeep Yadav moving in the opposite direction. The left-arm spinner will join Lucknow Super Giants from Delhi Capitals on a salary of ₹13.5 crore.