

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിനെതിരെ ആർസിബി ആരാധകർ. വിരാട് കോലിയെ കള്ളം പറഞ്ഞ് പുറത്താക്കാൻ നോക്കിയെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഗില്ലിനു വിമർശനം. ഐപിഎൽ ഫൈനലിനിടെയാണ് സംഭവം.
കളി ഏറെക്കുറെ ആർസിബി ജയിച്ചുകഴിഞ്ഞ സമയത്താണ് വിവാദമുണ്ടാകുന്നത്. 16-ാം ഓവറിലെ അവസാന പന്തിൽ കോലി ഷോട്ടിനായി ശ്രമിക്കുകയും ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ക്യാച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇത് ക്ലിയർ ക്യാച്ചല്ലെന്നും പന്ത് ഗ്രൗണ്ടിൽ തട്ടിയെന്നുമാണ് കോലി വാദിച്ചത്.
താനെടുത്ത ക്യാച്ചിൽ ഗിൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു. ഔട്ടാണെന്ന് ഗിൽ ആവർത്തിച്ചു പറഞ്ഞു. എന്നാൽ കോലിക്കു സംശയം ഇരട്ടിച്ചു. ഉടനെ അംപയർമാർ ടിവി അംപയറുടെ സഹായം തേടി. പന്ത് ഗ്രൗണ്ടിൽ കുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നോട്ട് ഔട്ട് എന്ന് സ്‌ക്രീനിൽ തെളിഞ്ഞതും കോലി ആഘോഷം തുടങ്ങി. ഈ സമയത്ത് ഗില്ലിന്റെ അടുത്തുപോയി എന്തോ പറയുന്നുമുണ്ടായിരുന്നു. നോട്ട് ഔട്ട് വിധിച്ചിട്ടും ക്യാച്ചിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന നിലപാട് ഗിൽ ആവർത്തിച്ചു.
ഇത് നടക്കുന്ന സമയത്ത് ആർസിബി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തിരുന്നു. ജയിക്കാൻ വേണ്ടിയിരുന്നത് വെറും 11 റൺസ്. അർധ സെഞ്ചുറി കടന്ന കോലിക്ക് ആർസിബിയെ കളി ജയിപ്പിക്കണമെന്നുണ്ടായിരുന്നു. ഈ ആഗ്രഹം കൊണ്ട് കൂടിയാണ് സംശയം തോന്നിയപ്പോൾ തേർഡ് അംപയറുടെ സഹായം ആവശ്യപ്പെട്ടത്.
പന്ത് ഗ്രൗണ്ടിൽ തട്ടിയ കാര്യം ഗില്ലിനു അറിയാമായിരുന്നെന്നും മനപ്പൂർവം കോലിയെ ഔട്ടാക്കാൻ വേണ്ടിയാണ് ഗുജറാത്ത് നായകൻ ക്ഷുഭിതനായതെന്നുമാണ് ആരാധകർ പറയുന്നത്. കള്ളം പറഞ്ഞ് കോലിയെ ഔട്ടാക്കാൻ നോക്കുകയാണ് ഗുജറാത്ത് നായകൻ ശ്രമിച്ചതെന്നും ആരാധകർ വിമർശിക്കുന്നു.
English summary:
A controversial moment during the IPL final involving Virat Kohli and Shubman Gill sparked intense debate among fans. In the 16th over, Gill claimed a catch to dismiss Kohli, but the RCB batter immediately questioned whether the ball had touched the ground. The on-field umpires referred the decision to the TV umpire, whose review showed that the ball had indeed made contact with the turf, resulting in a not-out verdict.
At the time of the incident, RCB were closing in on victory, needing only 11 more runs, while Kohli had already brought up a half-century and was looking to finish the chase. Following the review, some RCB supporters accused Gill of wrongly claiming the catch, while others defended the Gujarat Titans captain, arguing that fielders often make split-second judgments and may genuinely believe they have completed a clean catch.