തൊട്ടതെല്ലാം പൊന്ന്, 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വൈഭവ്

16 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോള്‍ ദുലീപ് ട്രോഫിയികല്‍ തന്റെ ആദ്യ അര്‍ധസെഞ്ചറി നേടിയ ലക്ഷ്മണ്‍ സിങ്ങിന്റെ 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് വൈഭവ് സൂര്യവൻശി തകര്‍ത്തത്.
തൊട്ടതെല്ലാം പൊന്ന്, 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വൈഭവ്
Published on

വൈഭവ് സൂര്യവൻശി, ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഈ പതിനഞ്ചുകാരന് മുന്നില്‍ വഴിമാറിക്കൊണ്ടിരിക്കുകയാണ്. ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ ആണ് വൈഭവിന്റെ പുതിയ നേട്ടം. ടൂര്‍ണമെന്റില്‍ അര്‍ധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇനി വൈഭവിന്റെ പേരിലാണ്. ദുലീപ് ട്രോഫി സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ സെന്‍ട്രല്‍ സോണിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ഈസ്റ്റ് സോണ്‍ താരമായ വൈഭവ് സൂര്യവൻശിയുടെ അര്‍ധസെഞ്ചറി പ്രകടനം. 16 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോള്‍ ദുലീപ് ട്രോഫിയികല്‍ തന്റെ ആദ്യ അര്‍ധസെഞ്ചറി നേടിയ ലക്ഷ്മണ്‍ സിങ്ങിന്റെ 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് വൈഭവ് സൂര്യവൻശി തകര്‍ത്തത്. 15 വയസ്സും 157 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. 16 വയസ്സും 307 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധസെഞ്ചറി നേടിയ പീയൂഷ് ചൗളയാണ് പട്ടികയില്‍ മൂന്നാമത്.

ഞായറാഴ്ച, ഈസ്റ്റ് സോണിനെ നയിച്ചത് വൈഭവ് സൂര്യവൻശിയായിരുന്നു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു ഈ ദൗത്യം. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചത്. ഓപ്പണറായി ഇറങ്ങിയ താരം, 81 പന്തില്‍ 92 റണ്‍സെടുത്ത് പുറത്തായി. 1969ല്‍ വെസ്റ്റ് സോണിനായി തന്റെ 15-ാം വയസ്സില്‍ ഫിഫ്റ്റി നേടിയ ലക്ഷ്മണ്‍ സിങ്ങിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്.

തൊട്ടതെല്ലാം പൊന്ന്, 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വൈഭവ്
'15000 രൂപ, ഇന്ത്യയെ ലോക കീരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്റെ ആദ്യ പ്രതിഫലം, ആ പണം കൊണ്ട് ക്രിക്കറ്റ് കിറ്റ് വാങ്ങി'

ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിന് വെറും 8 റണ്‍സ് അകലെയാണ് താരം വീണത്. കയ്യെത്തും ദൂരത്ത് നഷ്ടമായത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് ആയിരുന്നു. ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും വൈഭവിന് മുന്നില്‍ വഴിമാറുമായിരുന്നു. ദുലീപ് ട്രോഫിയിലും പതിവ് ആക്രമണാത്മക ശൈലിയായിരുന്നു വൈഭവ് കാഴ്ച വച്ചത്. വെറും 42 പന്തില്‍ നിന്നാണ് അര്‍ധസെഞ്ചറി തികച്ചത്. മൂന്ന് സിക്‌സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ അര്‍ധ സെഞ്ച്വറി പിറന്നു. മത്സരത്തില്‍ ആകെ ഏഴു സിക്‌സും ഏഴു ഫോറുമാണ് വൈഭവിന്റെ ബാറ്റില്‍നിന്നു പിറന്നത്.

Summary

Fifteen-year-old Vaibhav Suryavanshi continues to rewrite cricket records with his latest achievement in the Duleep Trophy. Representing East Zone in the semifinal against defending champions Central Zone, Vaibhav became the youngest player to score a half-century in the tournament. He achieved the feat at the age of 15 years and 157 days, breaking Laxman Singh’s 57-year-old record of 16 years and 23 days. Piyush Chawla, who scored a half-century at 16 years and 307 days, is third on the list.

Madism Digital
madismdigital.com