വെങ്കി: ദ അൺസങ് ഹീറോ; ആർസിബി നിരയിലെ ആഘോഷിക്കപ്പെടാത്ത താരം

2024 ലെ മെഗാ ലേലത്തിൽ 23 കോടി രൂപ വരെ വിളിച്ച് ആർസിബി വേണ്ടെന്നുവെച്ച താരമാണ് വെങ്കി
വെങ്കി: ദ അൺസങ് ഹീറോ; ആർസിബി നിരയിലെ ആഘോഷിക്കപ്പെടാത്ത താരം
Published on

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രണ്ടാം ഐപിഎൽ കിരീട നേട്ടത്തിൽ വിരാട് കോഹ്‌ലി മുതൽ ഭുവനേശ്വർ കുമാർ വരെ പ്രീമിയം ക്ലാസിലുള്ള താരങ്ങളെല്ലാം ആഘോഷിക്കപ്പെട്ടു. എന്നാൽ അധികമാരും സംസാരിക്കാത്ത ഒരു ആർസിബി താരമാണ് വെങ്കടേഷ് അയ്യർ. വളരെ ചുരുക്കം അവസരങ്ങൾ മാത്രമാണ് വെങ്കിക്കു ഈ സീസണിൽ ലഭിച്ചത്. എന്നിട്ടും ആ കപ്പിലേക്കുള്ള യാത്രയിൽ നിർണായക സ്വാധീനമായി.

2024 ലെ മെഗാ ലേലത്തിൽ 23 കോടി രൂപ വരെ വിളിച്ച് ആർസിബി വേണ്ടെന്നുവെച്ച താരമാണ് വെങ്കി. വൻ തുകയ്ക്കു കൊൽക്കത്ത സ്വന്തമാക്കിയെങ്കിലും ആ സീസണിൽ താരം തിളങ്ങിയില്ല. തുടർന്ന് അടുത്ത സീസണിലേക്ക് എത്തിയപ്പോൾ വെങ്കിയെ കൊൽക്കത്ത റിലീസ് ചെയ്തു. മിനി താരലേലത്തിൽ ഏഴ് കോടിക്കു ആർസിബി സ്വന്തമാക്കി.

വെങ്കി: ദ അൺസങ് ഹീറോ; ആർസിബി നിരയിലെ ആഘോഷിക്കപ്പെടാത്ത താരം
ചെസ്സിൽ വിസ്മയം തുടർന്ന് പ്രഗ്നാനന്ദ, മാഗ്നസ് കാൾസനെ വീണ്ടും തോൽപിച്ചു; അടുത്തത് നോർവെ കിരീടം

ദേവ്ദത്ത് പടിക്കലിന്റെ പകരക്കാരൻ എന്ന നിലയിൽ ബെഞ്ചിൽ ഇരിക്കേണ്ടിവന്നു ആദ്യ രണ്ട് മത്സരങ്ങളിലും. ബെഞ്ചിലാണെങ്കിൽ പോലും ആർസിബിക്കായി എന്തിനും തയ്യാറെന്ന ശരീരഭാഷയായിരുന്നു വെങ്കിക്ക്. ഒടുവിൽ മൂന്നാമത്തെ മത്സരത്തിൽ ടീം ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ഇംപാക്ട് സബ്ബായി ക്രീസിലെത്തിയ വെങ്കി, 15 പന്തുകളിൽനിന്ന് പുറത്താകാതെ 29 റൺസ് നേടി ടീം സ്‌കോർ 200ൽ എത്തിച്ചു. ആ മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും ടീമിലിടം നേടാനും ഫോം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചു.

വെങ്കി: ദ അൺസങ് ഹീറോ; ആർസിബി നിരയിലെ ആഘോഷിക്കപ്പെടാത്ത താരം
ലോകകപ്പിലെ മലയാളി 'ടച്ച്'; തഹ്‌സിൻ നാടിനു അഭിമാനം

പിന്നീട് അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിന് (GT) എതിരെ സമാനമായ ബാറ്റിങ് തകർച്ചയുടെ സാഹചര്യത്തിലാണ് അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിക്കുന്നത്. എന്നാൽ ആ കളിയിൽ 15 പന്തിൽ 12 റൺസ് എടുത്ത് അദ്ദേഹം പുറത്തായി.

നായകൻ രജത് പാട്ടിദാർ പരുക്ക് മൂലം കളിക്കാതിരുന്നപ്പോൾ ഒരിക്കൽ കൂടി വെങ്കിക്കു അവസരം കിട്ടി. 40 പന്തിൽ 73 റൺസുമായി കളിയിലെ താരമായിക്കൊണ്ടാണ് താൻ ഈ ടീമിനു എത്രമാത്രം വേണ്ടപ്പെട്ടവൻ ആണെന്ന് വെങ്കി തെളിയിച്ചത്. ഓപ്പണർ ഫിൽ സാൾട്ടും പകരക്കാരൻ ജേക്കബ് ബേതേലും പരുക്കിന്റെ പിടിയിലായതോടെ വിരാട് കോലിക്കൊപ്പം ഓപ്പണറാകുകയെന്ന ഭാരിച്ച ഉത്തരവാദിത്തം വെങ്കിക്കു ലഭിച്ചു. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള ലൈസൻസും ബാറ്റിങ് പരിശീലകൻ ദിനേശ് കാർത്തിക്ക് വെങ്കടേഷ് അയ്യർക്കു നൽകി.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 19 പന്തിൽ 44 റൺസും ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏഴു പന്തിൽ 19 റൺസും ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 16 പന്തിൽ 32 റൺസും വെങ്കി നേടി. പവർപ്ലേയിൽ റൺറേറ്റ് ഉയർത്തുകയെന്ന ഉത്തരവാദിത്തം കൃത്യതയോടെ താരം നടപ്പിലാക്കി. ഈ സീസണിൽ ആറ് മത്സരങ്ങളിൽനിന്ന് 186.60 സ്‌ട്രൈക് റേറ്റിൽ 209 റൺസാണ് വെങ്കി നേടിയത്. ഒരു കളിയിൽ പ്ലെയർ ഓഫ് ദ് മാച്ച്. ഗുജറാത്തിനെതിരെ ഫൈനലിൽ കളിച്ച ഇന്നിങ്‌സ് വിരാട് കോലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതായിരുന്നു. അടുത്ത സീസണിൽ വെങ്കിയെ നിലനിർത്താൻ ആർസിബി തീരുമാനിച്ചേക്കും.

Summary

English Summary: While premium stars from Virat Kohli to Bhuvneshwar Kumar grabbed the spotlight during Royal Challengers Bengaluru's second IPL title triumph, one player who has largely gone unnoticed is Venkatesh Iyer. The all-rounder received only limited opportunities throughout the season, but his contributions behind the scenes and in key moments played an important role in RCB's successful campaign. Despite not being among the most talked-about names, Venkatesh's impact on the team's journey to the championship was significant.

Madism Digital
madismdigital.com