ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്; ഇന്ത്യയുടെ സുവർണ്ണ വെടിയൊച്ച, സുരുചി-കമൽജീത് സഖ്യത്തിന് റെക്കോർഡോടെ സ്വർണ്ണം

അവസാന രണ്ട് ഷോട്ടുകളിലേക്ക് കടക്കുമ്പോൾ കൊറിയൻ സഖ്യത്തേക്കാൾ 7.2 പോയിന്റ് മുന്നിലായിരുന്നു ഇന്ത്യ.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്; ഇന്ത്യയുടെ സുവർണ്ണ വെടിയൊച്ച, സുരുചി-കമൽജീത് സഖ്യത്തിന് റെക്കോർഡോടെ സ്വർണ്ണം
Published on: 

2026 ഏഷ്യൻ ​ഗെയിംസിലെ ഷൂട്ടിങിലെ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. മികസ്ഡ് ടീം പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ സുരുചി സിങ്-കമൽജീത് സഖ്യമാണ് ഏഷ്യൻ റെക്കോർഡോടെ സ്വർണ്ണം കരസ്ഥമാക്കിയത്. ഫൈനലിൽ 484.6 പോയിന്റ് നേടിയാണ് ഇന്ത്യൻ സഖ്യം സ്വർണ്ണമണിഞ്ഞത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ദക്ഷിണ കൊറിയയെയും (478 പോയിന്റ്) ഇറാനെയുമാണ് (415.8 പോയിന്റ്) പിന്നിലാക്കിയത്. യോഗ്യതാ റൗണ്ടിൽ 587 പോയിന്റ് നേടി ഒന്നാമതെത്തിയ ഇവർ ഏഷ്യൻ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തിരുന്നു.

യോ​ഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സഖ്യം ഫൈനലിലേക്ക് കടന്നത്. 587 പോയിന്റോടെ യോ​ഗ്യതാ റൗണ്ടിലെ ഏഷ്യൻ റെക്കോർഡിനൊപ്പമെത്തി ഒന്നാം സ്ഥാനക്കാരായാണ് ഇവർ ഫൈനലിലേക്ക് യോ​ഗ്യത നേടിയത്. ഇറാൻ (584 പോയിന്റ്), ദക്ഷിണ കൊറിയ (582 പോയിന്റ്), ഇന്തോനേഷ്യ (580 പോയിന്റ്) എന്നിവരായിരുന്നു യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് പിന്നിലുണ്ടായിരുന്ന മറ്റു ടീമുകൾ.

ഫൈനലിന്റെ തുടക്കം മുതൽ തന്നെ സുരുചിയും കമൽജീത്തും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദ്യ സീരീസ് പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയെക്കാൾ 4.9 പോയിന്റിന്റെ നിർണായക ലീഡ് നേടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം സീരീസിൽ കൊറിയൻ താരങ്ങൾ ശക്തമായി തിരിച്ചടിക്കുകയും പോയിന്റ് വ്യത്യാസം വെറും 1.2 ആയി കുറയ്ക്കുകയും ചെയ്തു. എങ്കിലും പതറാതെ മികച്ച ഷോട്ടുകൾ ഉതിർത്ത ഇന്ത്യൻ താരങ്ങൾ മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ലീഡ് ഉയർത്തി. 18-ാമത്തെ ഷോട്ടിൽ ഇന്തോനേഷ്യ നാലാം സ്ഥാനക്കാരായി പുറത്തായപ്പോൾ ഇന്ത്യയ്ക്ക് 5.8 പോയിന്റിന്റെ മികച്ച ലീഡുണ്ടായിരുന്നു. പിന്നീട് ഇത് 7.1 ആയി ഉയർത്താനും അവർക്ക് സാധിച്ചു.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്; ഇന്ത്യയുടെ സുവർണ്ണ വെടിയൊച്ച, സുരുചി-കമൽജീത് സഖ്യത്തിന് റെക്കോർഡോടെ സ്വർണ്ണം
വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; ഷൂട്ടിങ്ങില്‍ സ്‌കീറ്റ് ഇനത്തില്‍ ഇരട്ട വെങ്കലം; സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയ്ക്കും മൂന്നാം സ്ഥാനം

അവസാന രണ്ട് ഷോട്ടുകളിലേക്ക് കടക്കുമ്പോൾ കൊറിയൻ സഖ്യത്തേക്കാൾ 7.2 പോയിന്റ് മുന്നിലായിരുന്നു ഇന്ത്യ. അവസാനത്തിന് തൊട്ടുമുൻപുള്ള ഷോട്ടിൽ സുരുചി 10.5 ഉം കമൽജീത് 9.5 ഉം സ്കോർ ചെയ്തതോടെ ഇന്ത്യയുടെ ലീഡ് 6.2 ആയി മാറി. എന്നാൽ, അവസാന ഷോട്ടിൽ 10.8 എന്ന ഉജ്ജ്വല സ്കോർ സ്വന്തമാക്കി സുരുചി ഇന്ത്യയുടെ ഈ സുവർണ്ണ നേട്ടം പൂർണ്ണമായി ഉറപ്പിച്ചു.

ഈ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണമാണിത്. ഇഷ സിങ്, മനു ഭാക്കർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ പിസ്റ്റൾ ടീമിന് ഇതുവരെ മെഡലുകൾ ഒന്നും നേടാൻ കഴിയാതിരുന്നതിന്റെ വലിയ നിരാശ മാറ്റാൻ ഈ വിജയത്തോടെ സാധിച്ചു. കൂടാതെ, വ്യക്തിഗത ഇനങ്ങളിൽ ഫൈനലിലെത്താൻ കഴിയാതിരുന്ന കമൽജീതിനും ഈ സ്വർണ്ണ നേട്ടം മികച്ചൊരു തിരിച്ചുവരവായി മാറി.

Summary

India had a stellar Day 6 at the 2026 Asian Games, securing a double medal haul in shooting. The mixed team of Suruchi Singh and Kamaljeet won gold in the 10m air pistol event with an Asian record score of 484.6, edging out South Korea and Iran. Additionally, the men's 50m rifle 3 positions team—comprising Aishwary Pratap Singh Tomar, Rudrankksh Patil, and Niraj Kumar—clinched a silver medal, finishing just behind China. Beyond shooting, India assured medals in mixed doubles table tennis (Manush Shah and Diya Chitale) and squash (Joshana Chinappa and Velavan Senthilkumar), while the women's hockey team defeated Japan 3-1.

Madism Digital
madismdigital.com