ഏഷ്യൻ ഗെയിംസിൽ വീണ്ടും പൊന്നുരുക്കി ഇന്ത്യൻ വനിതകൾ; അമ്പെയ്ത്തിൽ ചരിത്രനേട്ടം

ചൈനയെ 238-234 എന്ന സ്കോറിന് അട്ടിമറിച്ചാണ് ഇന്ത്യൻ സംഘം സുവർണ്ണ കിരീടം സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസിൽ വീണ്ടും പൊന്നുരുക്കി ഇന്ത്യൻ വനിതകൾ; അമ്പെയ്ത്തിൽ ചരിത്രനേട്ടം
Published on: 

ജപ്പാനിലെ ഐച്ചി നഗോയയിൽ പുരോഗമിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം. വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്തിൽ ലോക റെക്കോ‍ർഡ് പ്രകടനത്തോടെ ഇന്ത്യൻ ടീം സ്വർണ്ണ് മെഡൽ നിലനിർത്തി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ചൈനയെ 238-234 എന്ന സ്കോറിന് അട്ടിമറിച്ചാണ് ഇന്ത്യൻ സംഘം സുവർണ്ണ കിരീടം സ്വന്തമാക്കിയത്.

ജ്യോതി സുരേഖ വെണ്ണം, പൃഥിക പ്രദീപ്, ചികിത താനിപ്പാർത്തി എന്നിവരടങ്ങിയ ത്രിമൂർത്തികളാണ് ഇന്ത്യയ്ക്കായി ചരിത്ര വിജയം കുറിച്ചത്. ഫൈനലിൽ നേടിയ 238 പോയിന്റോടെ 2014ൽ ​ദക്ഷിണ കൊറിയ സ്ഥാപിച്ച ലോക ഏഷ്യൻ റെക്കോർഡുകൾക്കൊപ്പമെത്താനും ഇന്ത്യൻ സംഘത്തിന് സാധിച്ചു. 2023-ലെ ഹാങ്‌ചൗ ഗെയിംസിൽ ഈ ഇനത്തിൽ നേടിയ സുവർണ്ണ നേട്ടമാണ് ഇന്ത്യ വിജയകരമായി കാത്തുസൂക്ഷിച്ചത്.

ഏഷ്യൻ ഗെയിംസിൽ വീണ്ടും പൊന്നുരുക്കി ഇന്ത്യൻ വനിതകൾ; അമ്പെയ്ത്തിൽ ചരിത്രനേട്ടം
ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത് വിത്യ രാംരാജിന് വെങ്കലം

സെമി ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയെ ഞെട്ടിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. അവസാന നിമിഷം വരെ ഉദ്വേ​ഗം നിറഞ്ഞ മത്സരത്തിൽ 234-233 എന്ന ഒറ്റ പോയിന്റിന്റെ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യ കൊറിയയെ പരാജയപ്പെടുത്തിയത്. സ്കോർ 175-ൽ തുല്യത പാലിച്ച ഘട്ടത്തിൽ പൃഥികയും ചികിതയും പത്ത് പോയിന്റുകൾ വീതവും ജ്യോതി ഒമ്പത് പോയിന്റും സ്വന്തമാക്കിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

2014ൽ കോമ്പൗണ്ട് അമ്പെയ്ത്ത് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായതു മുതൽ നടന്ന നാല് പതിപ്പുകളിലും ഇന്ത്യ മെഡൽ നേടിയിട്ടുണ്ട്. ഈ നാല് മെഡൽ നേട്ടങ്ങളിലും മുപ്പതുകാരിയായ ജ്യോതി സുരേഖ വെണ്ണം പങ്കാളിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ സുവർണ്ണ വിജയത്തോടെ ടൂർണമെന്റിൽ ഇന്ത്യയുടെ ആകെ സ്വർണ്ണ മെഡൽ നേട്ടം ഏഴായി ഉയരുകയും മെഡൽ പട്ടികയിൽ രാജ്യം ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു.

Summary

The Indian women's compound archery team, featuring Jyothi Surekha Vennam, Prithika Pradeep, and Chikita Thaniparthi, retained their Asian Games gold medal by defeating China 238-234 in the final. With this victory at the 2026 Aichi-Nagoya Games, the trio not only secured India's seventh gold but also equaled the world record set by South Korea in 2014.

Madism Digital
madismdigital.com