

പ്രതീക്ഷിച്ച സ്വര്‍ണം അവസാന നിമിഷത്തില്‍ നഷ്ടമാകുകയും, പ്രമുഖ താരങ്ങള്‍ക്ക് കാലിടറുകയും ചെയ്‌തെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ഒരുപിടി മികച്ച നേട്ടങ്ങളുടെ തിളക്കത്തില്‍ ഇന്ത്യ. മെഡലുകളും ശ്രദ്ധേയമായ വിജയങ്ങളും അതേസമയം ചില നിരാശകളും സമ്മാനിച്ച ദിനം എന്ന് ഒറ്റ നോട്ടത്തില്‍ ഈ ശനിയാഴ്ച്്‌യെ വിലയിരുത്താം. സ്‌ക്വാഷില്‍ ഇരട്ട വെള്ളിയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. വനിതാ സിംഗിള്‍സ് സ്‌ക്വാഷില്‍ അനഹത് സിങ് വെള്ളിനേടിയപ്പോള്‍ പുരുഷ സിംഗിള്‍സ് സ്‌ക്വാഷില്‍ അഭയ് സിങ് വെള്ളി സ്വന്തമാക്കി. വനിതാ ലോങ് ജംപില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്ന ആന്‍സി സോജനും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 6.53 മീറ്റര്‍ ചാടിയ ആന്‍സിക്ക് 2 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്.
6.53 മീറ്ററാണ് ആന്‍സിയുടെ ഇത്തവണത്തെ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 6.49 മീറ്റര്‍ ചാടിയ ആന്‍സി തുടക്കത്തില്‍ തന്നെ ആധിപത്യം നേടി. എന്നാല്‍ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാം ശ്രമം 6.46, നാലാം ശ്രമം 6.31 മീറ്റര്‍ ദൂരങ്ങളാണ് ആന്‍സി പിന്നിട്ടത്. അഞ്ചാം ശ്രമത്തില്‍ നില മെച്ചപ്പെടുത്തിയ ആന്‍സി 6.53 മീറ്റര്‍ ചാടി. ആറാം ശ്രമത്തില്‍ 6.46 ആന്‍സി ചാടി. എന്നാല്‍ ആറാം ശ്രമത്തില്‍ 6.55 മീറ്റര്‍ ചാടിയ ചൈനീസ് താരം ഹ്വാങ് യിങ്യിങ് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. ലോങ് ജംപില്‍ മാറ്റുരച്ച മറ്റൊരു ഇന്ത്യന്‍ താരമായ ഷൈലി സിങ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ബാഡ്മിന്റണിലും ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. പി.വി. സിന്ധു, ഉണ്ണതി ഹൂഡ, ട്രീസ ജോളിഗായത്രി ഗോപിചന്ദ്, ധ്രുവ് കപിലത നിഷ ക്രാസ്റ്റോ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഇതോടെ 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പ്രതീകക്ഷിച്ച വ്യക്തിഗത ബാഡ്മിന്റണ്‍ മെഡല്‍ ആണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ടീം വെള്ളിയും, സാത്വിക്-ചിരാഗ് ഷെട്ടി സഖ്യം ഡബിള്‍സില്‍ സ്വര്‍ണവും, എച്ച് എസ് പ്രണോയ് പുരുഷ സിംഗിള്‍സില്‍ വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ മൂന്ന് മെഡലുകള്‍ നേടിയിരുന്നു. പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം അനിമേഷ് കുജൂറിന് മെഡലില്ല. 20.80 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്തായാണ് അനിമേഷ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഹരിത ഭദ്ര വെങ്കലം നേടി. 23.20 സെക്കന്‍ഡിലാണ് ഹരിത ഫിനിഷ് ചെയ്തത്. ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്കു മൂന്നാം മെഡല്‍ ഉറപ്പിച്ചു. 90+ കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നരേന്ദര്‍ സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്.
India experienced a mixed day at the Asian Games, combining notable achievements with some disappointing results. The country began the day with two silver medals in squash, with Anahat Singh winning silver in the women’s singles and Abhay Singh securing silver in the men’s singles. In women’s long jump, medal hopeful Ancy Sojan also had to settle for silver after a 6.53m effort, missing gold by just two centimetres. Despite losing expected gold medals and seeing some prominent athletes falter, India recorded several significant performances on Saturday.