ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യയ്ക്ക് ചരിത്ര സ്വർണ്ണം

ഫൈനൽ പോരാട്ടത്തിൽ 5-3 എന്ന സ്കോറിനാണ് ഇന്ത്യൻ പെൺപടയുടെ ഐതിഹാസിക വിജയം.
ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യയ്ക്ക് ചരിത്ര സ്വർണ്ണം
Published on: 

ജപ്പാനിലെ ഐച്ചി-​ന​ഗോയയിൽ നടക്കുന്ന ഏഷ്യൻ ​ഗെയിംസിൽ അമ്പെയ്ത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. വനിതകളുടെ റിക്കർവ് ടീം ഇനത്തിൽ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ അടിയറവുപറയിച്ചാണ് ഇന്ത്യ തങ്ങളുടെ കന്നി ഏഷ്യൻ ഗെയിംസ് സ്വർണ്ണം ഈ ഇനത്തിൽ സ്വന്തമാക്കിയത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 5-3 എന്ന സ്കോറിനാണ് ഇന്ത്യൻ പെൺപടയുടെ ഐതിഹാസിക വിജയം.

അങ്കിത ഭ​ഗത്, കീർത്തി ശർമ്മ, കുംങ്കും മൊഹൊദ് എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് പത്ത് തവണ ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയൻ വമ്പന്മാരെ മുട്ടുകുത്തിച്ചത്. കാങ് ചേ-യങ്, ഓ യെജിൻ, ലീ യുൻജി എന്നിവരണിനിരന്ന കൊറിയൻ നിരയ്ക്ക് ഇന്ത്യൻ താരങ്ങളുടെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ശക്തമായ കാറ്റുള്ള പ്രതികൂല കാലാവസ്ഥയിലാണ് ഫൈനൽ മത്സരം നടന്നത്. ആദ്യ രണ്ട് സെറ്റുകളിലും ഇരു ടീമികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റിൽ 54 പോയിന്റും രണ്ടാം സെറ്റിൽ 56 പോയിന്റും വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. സ്കോർ നില: 2-2.

ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യയ്ക്ക് ചരിത്ര സ്വർണ്ണം
ഏഷ്യന്‍ ഗെയിംസ് : ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍

എന്നാൽ മൂന്നാം സെറ്റിൽ ദക്ഷിണ കൊറിയയ്ക്ക് അടിതെറ്റി. തുടർച്ചയായി മൂന്ന് തവണ എട്ട് പോയിന്റ് മാത്രം നേടാനായ കൊറിയയ്ക്ക് ആ സെറ്റിൽ 52 പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മറുവശത്ത് കൃത്യതയോടെ അമ്പെയ്ത ഇന്ത്യ 55 പോയിന്റ് നേടി മൂന്നാം സെറ്റ് സ്വന്തമാക്കി ലീഡ് ഉയർത്തി. സ്കോർ നില: 4-2.

നിർണായകമായ നാലാം സെറ്റിൽ കൊറിയ 54 പോയിന്റ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. സമ്മർദ്ദം നിറഞ്ഞ നിമിഷത്തിൽ ഇന്ത്യയുടെ കീർത്തി ശർമ്മ എയ്ത ഒരു അമ്പ് ആദ്യം എട്ട് പോയിന്റായി കണക്കാക്കിയെങ്കിലും പിന്നീട് പരിശോധനയിൽ അത് ഒമ്പത് പോയിന്റായി സ്ഥിരീകരിച്ചു. ഇതോടെ ഈ സെറ്റിലും ഇന്ത്യ 54 പോയിന്റ് നേടി സമനില പിടിച്ചു. ഇതോടെ പോയിന്റ് നില 5-3 ആയി ഉയർത്തിയ ഇന്ത്യ സ്വർണ്ണ മെഡൽ ഉറപ്പിക്കുകയായിരുന്നു.

നേരത്തെ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ചൈനയെ 5-1 എന്ന സ്കോറിന് തകർത്തായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ ഏഷ്യൻ ഗെയിംസ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. വർഷങ്ങളായി കൊറിയൻ ടീം കുത്തകയാക്കിവെച്ചിരുന്ന വനിതാ റിക്കർവ് അമ്പെയ്ത്തിലാണ് ഇന്ത്യൻ പെൺകുട്ടികൾ ഇപ്പോൾ സുവർണ്ണ ചരിത്രം രചിച്ചിരിക്കുന്നത്.

Summary

The Indian women's recurve archery team, featuring Ankita Bhakat, Kirti Sharma, and Kumkum Mohod, scripted history by winning their maiden Asian Games gold medal. In a thrilling final held in Nagoya, Japan, the Indian trio defeated the world champions and 10-time Olympic gold medalists South Korea with a score of 5-3.

Madism Digital
madismdigital.com