പിടി ഉഷയുടെ ഭാവിയെന്ത്? നാമനിര്‍ദേശത്തിനെതിരെ പരാതി; ഒളിംപിക്‌സ് വേദിക്കുള്ള അവകാശവാദത്തിലും തിരിച്ചടിയായേക്കും

എസ്ഒഎം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി ടി ഉഷയെ ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയിലെ നിര്‍ണായക തീരുമാനവും ഇന്നുണ്ടാകും.
പിടി ഉഷയുടെ ഭാവിയെന്ത്?  നാമനിര്‍ദേശത്തിനെതിരെ പരാതി; ഒളിംപിക്‌സ് വേദിക്കുള്ള അവകാശവാദത്തിലും തിരിച്ചടിയായേക്കും
Published on: 

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തെ കായിക മേഖലയുടെ സല്‍പ്പേരിന് കളങ്കമാകുന്നു. ഐഒഎ ഭരണസമിതിയിലെ 'സ്‌പോര്‍ട്‌സ്പഴ്‌സന്‍ ഓഫ് മെറിറ്റ്' (എസ്ഒഎം) പ്രതിനിധി തെരഞ്ഞെടുപ്പില്‍ പി ടു ഉഷ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളിലും തുടങ്ങിയ വിവാദങ്ങള്‍ 2036 ഒളിംപിക്‌സ് വേദിക്ക് അവകാശമുന്നയിക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന നിലയിലേക്കുള്‍പ്പെടെ പുരോഗമിക്കുകയാണ്.

അതേസമയം, എസ്ഒഎം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി ടി ഉഷയെ ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്ത നടപടിയിലെ നിര്‍ണായക തീരുമാനവും ഇന്നുണ്ടാകും. പി ടി ഉഷയുടെ നോമിനേഷന്‍ സംബന്ധിച്ച് ഐസ് ഹോക്കി അസോസിയേഷനിലും തര്‍ക്കം മുറുകുകയാണ്. അസോസിയേഷന്‍ അംഗമല്ലാത്ത ഉഷയെ നോമിനേറ്റ് ചെയ്തത് സംഘടനയുടെ ഭരണഘടനാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി. നിലവില്‍ നാല് പരാതിളാണ് വരണാധികാരിക്ക് മുന്നില്‍ പിടി ഉഷയ്ക്ക് എതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ വരണാധികാരി കൈക്കൊള്ളുന്ന തീരുമാനമാകും ഉഷയുടെ ഭാവി നിര്‍ണയിക്കുക.

ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ഐഒഎ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉഷയുടെ അംഗത്വവും നാമനിര്‍ദേശത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഐഒഎ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 10(4) പ്രകാരം ദേശീയ കായിക ഫെഡറേഷനുകള്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധികള്‍ അതത് സംഘടനകളില്‍ അംഗങ്ങളായിരിക്കണമെന്ന വ്യവസ്ഥ ഉഷ പാലിക്കുന്നുണ്ടോയെന്നാണ് പ്രധാന ചോദ്യം.

സുപ്രീംകോടതി അഭിഭാഷകന്‍ അതുല്‍ കുമാര്‍ ആണ് പരാതിക്കാരില്‍ ഒരാള്‍. ഉഷ ഐഎച്ച്എഐയില്‍ രജിസ്റ്റര്‍ ചെയ്ത അംഗമാണോയെന്നും അംഗത്വം ലഭിച്ച വിഭാഗം, അപേക്ഷ, അംഗീകാരം നല്‍കിയ തീയതി, അംഗത്വ രജിസ്റ്റര്‍ എന്നിവ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഉഷയുടെ നാമനിര്‍ദേശത്തിന് ആധാരമായ ഇസി-1 ഫോമിലെ ഒപ്പുകളും അംഗീകാരവും സംഘടനയുടെ തീരുമാനവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പിടി ഉഷയുടെ ഭാവിയെന്ത്?  നാമനിര്‍ദേശത്തിനെതിരെ പരാതി; ഒളിംപിക്‌സ് വേദിക്കുള്ള അവകാശവാദത്തിലും തിരിച്ചടിയായേക്കും
എസ്ഐആർ നടപടികൾ റദ്ദാക്കണം; 13 കോടിയിലേറെ പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തില്‍ മത്സരിച്ച ഉഷയ്ക്ക് ജനറല്‍ ബോഡിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. വനിതാ വിഭാഗത്തില്‍ 40 വോട്ടുമായി അഞ്ചാം സ്ഥാനത്തായിരുന്നു ഉഷ. അഞ്ജു ബോബി ജോര്‍ജ് (53), റാണി രാംപാല്‍ (50), ഡോള ബാനര്‍ജി (45), സൈന നെഹ്വാള്‍ (43) എന്നിവരാണ് ആദ്യ നാലിലെത്തിയത്. തുടര്‍ന്നാണ് ഐഎച്ച്എഐയുടെ വനിതാ പ്രതിനിധിയായി ഉഷയുടെ പേര് താല്‍ക്കാലിക ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, ഉഷയെ പിന്തുണച്ച ഐസ് ഹോക്കി ഫെഡറേഷനിലെ ആഭ്യന്തര തര്‍ക്കവും വിവാദം കടുപ്പിക്കുകയാണ്. കുന്‍സാങ് നാംഗ്യാലിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഉഷയുടെയും ഹര്‍ജീന്ദര്‍ സിങ്ങിന്റെയും നാമനിര്‍ദേശം ചെയ്യാന്‍ നേതൃത്വത്തിന് അധികാരമില്ലെന്നാണ് ആരോപണം. ഉഷ ഐഎച്ച്എഐ അംഗമല്ലെന്നും ഈ വിഭാഗം അവകാശപ്പെടുന്നു. ഐസ് ഹോക്കിയുടെ ദേശീയ ഭരണസമിതിയായി ഒരു വിഭാഗത്തെയും കായിക മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

പിടി ഉഷയുടെ ഭാവിയെന്ത്?  നാമനിര്‍ദേശത്തിനെതിരെ പരാതി; ഒളിംപിക്‌സ് വേദിക്കുള്ള അവകാശവാദത്തിലും തിരിച്ചടിയായേക്കും
മതിഭ്രമക്കൊടുങ്കാറ്റില്‍ തകരുമോ ഐഎഫ്എഫ്കെ?

ഐഒഎയിലെ തര്‍ക്കങ്ങളില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികളില്‍ ഒളിമ്പിക് ചാര്‍ട്ടര്‍ പാലിക്കണമെന്ന് ഐഒസി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി നടത്തണമെന്ന് ഐഒസി കര്‍ശന നിര്‍ദേശം നല്‍കി. വിവാദങ്ങള്‍ ഇന്ത്യയുടെ ഒളിംപിക് പ്രസ്ഥാനത്തിന്റെ സല്‍പേരിനു മങ്ങലേല്‍പ്പിക്കുകയാണെന്നും ഐഒസി മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചിടിയാകുമോ?

2036 ഒളിംപിക്‌സ് വേദിക്ക് അവകാശമുന്നയിക്കുകയാണ് നിലവില്‍ ഇന്ത്യ. 26ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ ഐഒസിയുടെ ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മിഷനുമായി ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

ഐഒഎ അധ്യക്ഷ എന്ന നിലയില്‍ പി ടി ഉഷയാണ് , ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ ഒളിംപിക് തയാറെടുപ്പുകള്‍ അവതരിപ്പിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വിവാദങ്ങള്‍ പൊടിപൊടിക്കുന്നത്. വിവാദം നീണ്ടുപോയാല്‍ ഐഒഎയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളും നേരിടേണ്ടിവന്നേക്കാം. 2022ലും സമാനമായ സാഹചര്യങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ വിലക്കുമെന്ന് ഐഒസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Summary

Controversies surrounding the Indian Olympic Association (IOA) elections have raised concerns about India's reputation in international sports administration, particularly as the country prepares to pursue its bid to host the 2036 Olympic Games. The dispute intensified after IOA President PT Usha failed to secure a place in the Sportspersons of Outstanding Merit (SOM) representatives' election, triggering allegations and counter-allegations. The International Olympic Committee has also expressed concern over the impact of the controversy on India's Olympic movement.