

2022ലെ യുഎസ് ഓപ്പണിൽ അജ്ല ടോംല്യാനോവിച്ചിനേട് പരജയപ്പെട്ടതിന് ശേഷമാണ് ടെന്നീസ് ആരാധകരെ നിരാശയിലാക്കിയ ആ ദു:ഖ വാർത്ത വന്നത്. സെറീന വില്യംസ് ടെന്നീസ് വിടുന്നു. തന്റെ 27 വർഷത്തെ കരിയറിൽ 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയായിരുന്നു 40 കാരിയായ ടെന്നീസ് ഇതിഹാസം റാക്കറ്റ് താഴെ വെച്ചത്. 1995ൽ തുടങ്ങിയ തന്റെ കരിയറിനിടയിൽ പലരും ടെന്നീസിലേക്ക് കടന്നുവരികയും വിരമിക്കുകയും ചെയ്തെങ്കിലും സെറീന കിരീട വേട്ട തുടർന്നു.
എന്നാൽ നാല് വർഷങ്ങൾക്കിപ്പുറം ആരാധകരെ സന്തോഷത്തിലാക്കുന്ന വാർത്തയുമായാണ് സെറീന കഴിഞ്ഞ ദിവസം എത്തിയത്. വിരമിച്ച് കൃത്യം 196 ആഴ്ച്ചകൾക്ക്ശേഷം തന്റെ 44ാം വയസിൽ യുഗ വനിത വീണ്ടും റാക്കറ്റ് പിടിക്കുന്നു. ജൂൺ 8ന് ആരംഭിക്കുന്ന വിമൺസ് ഡബിൾ ടൂർണമെന്റിൽ സെറീനയ്ക്ക് വൈൽഡ്‌കാർഡ് പ്രവേശനം ലഭിച്ചിട്ടുണ്ട്. കാനഡയുടെ 19 വയസ്സുകാരിയായ പ്രതിഭ വിക്ടോറിയ എംബോക്കോയുകൂടെ അവർ ഡബിൾസിൽ മത്സരിക്കും.
കഴിഞ്ഞ വർഷം സെറീനയുടെ പേര് ആന്റി-ഡോപിംഗ് ടെസ്റ്റിംഗ് പൂളിൽ രജിസ്റ്റർ ചെയ്ത കളിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിരിന്നുങ്കിലും ഇനിയില്ലെന്ന് താരം അറിയിച്ചിരുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയുടെ ലിസ്റ്റിലും അവരുടെ പേര് ഉൾപ്പെട്ടിരുന്നു. ലണ്ടനിൽ നടക്കുന്ന WTA 500 വിമൺസിൽ സെറീന കളിക്കുമെന്ന് താരംതന്നെ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്.
കരിയറിലെ പുതിയ അധ്യായം തുടങ്ങാൻ അനുയോജ്യമായ സമയവും സ്ഥലവുമായെന്ന് സെറീന സോഷ്യൽ മീഡിയിയൂടെ പങ്കുവെച്ചു. വനിതാ ടെന്നിസിലെ യുവതാരമാണ് സെറീനയുടെ കൂട്ടാളിയായ വിക്ടോറിയ എംബോക്കോ. സിംഗിൾസ് റാങ്കിങ്ങിൽ വിക്ടോറിയ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്. ഫ്രഞ്ച് ഓപ്പണിലെ മത്സിരത്തിന്ശേഷം വിക്ടോറിയ, സെറീനയാണ് തന്റെ റോൾമോഡലെന്നും അവരെ കണ്ടാണ് തന്റെ ടെന്നീസ് കരിയർ തുടങ്ങിയതെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്റെ കരിയറിൽ 39 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച വനിതയാണ് സെറീന വില്യംസ്. ഇതിൽ 23 സിംഗിൾസ് കിരീടങ്ങളും തന്റെ സഹോദരി വീനസ് വില്യംസിനൊപ്പം 14 ഡബിൾസ് കിരീടങ്ങളും 2 മിക്‌സ്ഡ് ഡബിൾസ് കിരീടങ്ങളും ഉൾപ്പെടുന്നു. ടെന്നിസ് വനിതാ ഇതിഹാസ താരമായ സെറീന, തന്റെ ശക്തമായ സർവ്, ആക്രമണാത്മക ശൈലി, സ്ഥിരത എന്നിവയിലൂടെ ലോക ടെന്നിസിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കരിയറിലുടനീളം അവർ 73 WTA സിംഗിൾസ് കിരീടങ്ങളും നേടി.
English Summary: Serena Williams retired from tennis after the 2022 US Open following her defeat to Ajla Tomljanović, ending a 27-year career with 23 Grand Slam singles titles. Four years later, she is making a comeback at age 44, receiving a wildcard entry for a WTA 500 women’s doubles event starting June 8. She will partner with Canadian teenager Victoria Mboko, one of the rising stars in women’s tennis. Williams, who has won 39 Grand Slam titles overall and 73 WTA singles titles, is set to return to competitive action, exciting fans worldwide.