ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ ഹാര്‍ദിക് അര്‍ഹനല്ല; രോഹിത് ശര്‍മ തിരിച്ചുവരട്ടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

സീസണിലെ മുംബൈയുടെ തുടര്‍ച്ചയായ നാലാമത്തെ പരാജയത്തിനുശേഷമാണ് രൂക്ഷ വിമര്‍ശനം
ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ ഹാര്‍ദിക് അര്‍ഹനല്ല; രോഹിത് ശര്‍മ തിരിച്ചുവരട്ടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
Published on

മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 7 വിക്കറ്റിന് പരാജയപ്പെട്ടതോടെ ക്യാപ്റ്റന്‍സിയെ ചൊല്ലി പഴി കേള്‍ക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ.

സീസണിലെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ നേടിയ ജയത്തിനുശേഷം നാല് മത്സരങ്ങളാണ് മുംബൈ തുടര്‍ച്ചയായി തോറ്റത്. ഇതിനെത്തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കളിക്കാരനായ മനോജ് തിവാരി. ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും, ക്യാപ്റ്റന്‍ സ്ഥാനം തിരികെ രോഹിത് ശര്‍മയെ ഏല്‍പ്പിക്കണമെന്നും മനോജ് തിവാരി അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ ഹാര്‍ദിക് അര്‍ഹനല്ല; രോഹിത് ശര്‍മ തിരിച്ചുവരട്ടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
'ഒരു മത്സരത്തിന് 500 രൂപ ശമ്പളം, അമ്മയുടെ സ്വര്‍ണം വിറ്റ് ഷൂ വാങ്ങി'; ഇന്ന് ഹൈദരാബാദിന്റെ ബൗളിങ് കുന്തമുന, ആരാണ് ഷാക്കിബ് ഹുസൈന്‍?

തോല്‍വിയെക്കുറിച്ച് ഹാര്‍ദിക്കിന്റെ വാക്കുകള്‍

കളിയുടെ ഫലത്തില്‍ നിരാശരായ ആരാധകരോട് ക്ഷമ ചോദിച്ച ഹാര്‍ദിക്, തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം എല്ലാ കളിക്കാരും ഒരുപോലെ ഏറ്റെടുക്കണമെന്നും, എല്ലാവരും ഒരുപോലെ കളിക്കുമ്പോഴാണ് എതിരാളിക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ കഴിയുന്നതെന്നും പറഞ്ഞു. ചില കളിക്കാരുടെ കാര്യത്തില്‍ മാനേജ്‌മെന്റ് ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സീസണിലെ തിരിച്ചുവരവ് അസാധ്യമാണെന്നും മുംബൈ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

മനോജ് തിവാരിയുടെ മറുപടി

ടീമിന്റെ പ്രകടനത്തെ വിമര്‍ശിക്കുമ്പോള്‍ സ്വന്തം പ്രകടനത്തേയും വിലയിരുത്തണമെന്ന് തിവാരി പറഞ്ഞു. ഈ സീസണിലെ പ്രകടനത്തിനു പുറമെ ഹാര്‍ദിക്കിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലെ പ്രകടനത്തേയും തിവാരി വിമര്‍ശിച്ചു.

ഒന്നാമത്തെ ഓവര്‍ നല്‍കുന്നില്ലെങ്കില്‍ രണ്ടാമത്തെ ഓവര്‍ എറിയാനായി ബുംറയെ ഏല്‍പ്പിക്കേണ്ടതില്ലെന്നും മനോജ് തിവാരി പറഞ്ഞു. ഒപ്പം, നമ്പര്‍ 5 സ്ഥാനത്തേക്ക് ബാറ്റ് ചെയ്യാനായി റൂഥര്‍ഫോഡിനു പകരം ഹാര്‍ദിക് ഇറങ്ങിയതിനേയും വിമര്‍ശിച്ചു. കടുത്ത ഭാഷയില്‍ പറയുന്നതില്‍ സങ്കടമുണ്ടെങ്കിലും മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ ഹാര്‍ദിക് അര്‍ഹനല്ലെന്ന് അദ്ദേഹം പറഞ്ഞു.

രോഹിത് തിരിച്ചുവരണം

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ തിരിച്ചുകൊണ്ടുവരണമെന്നും തിവാരി പറഞ്ഞു. 2013 മുതല്‍ 2023 വരെയുള്ള കാലഘട്ടങ്ങളില്‍ നിരവധി ട്രോഫികളാണ് രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ നേടിയത്. മുംബൈയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ രോഹിത് ശര്‍മയെപ്പോലൊരു ക്യാപ്റ്റന്‍ അനിവാര്യമാണെന്നും തിവാരി പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ ഹാര്‍ദിക് അര്‍ഹനല്ല; രോഹിത് ശര്‍മ തിരിച്ചുവരട്ടെ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
മുൻ ആഴ്‌സണൽ ഗോൾകീപ്പർ അലക്സ് മാനിഞ്ചർ കാറപകടത്തിൽ മരിച്ചു; ആഴ്സണലിന്റെ ഡബിൾ കിരീട നേട്ടത്തിലെ നായകൻ ഇനി ഓർമ്മ | Alex Manninger Death News

English Summary: Mumbai Indians captain Hardik Pandya gets huge criticism from former Indian player Manoj Tiwary. Tiwary also mentioned about getting back Rohit Sharma as Mumbai Indians captain.

Related Stories

No stories found.
Madism Digital
madismdigital.com