കാല്‍പ്പന്തുകളിയുടെ ആരവം ഉയരുന്നു; ടീമുകൾ, സമയക്രമം, അറിയേണ്ടതെല്ലാം

2022ൽ നടന്ന ഖത്തറിലെ ഓരോ മത്സരവും ഏകദേശം 15 കോടി ഇന്ത്യക്കാർ കണ്ടിരുന്നതായാണ് കണക്കുകൾ
കാല്‍പ്പന്തുകളിയുടെ ആരവം ഉയരുന്നു; ടീമുകൾ, സമയക്രമം, അറിയേണ്ടതെല്ലാം
Published on

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് വെറും 24 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ലോകത്താകമാനം ലോകകപ്പിന്റെ സാന്നിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2026 മുതൽ 48 രാജ്യങ്ങളാണ് മാറ്റുരക്കുന്നത്. വർഷങ്ങളുടെ കഠിനാധ്വാനവും കഴിവുമുണ്ടായിരുന്നിട്ടും ലോകകപ്പിന് യോ​ഗ്യത നേടാൻ കഴിയാതിരുന്ന പല രാജ്യങ്ങളെയും അമേരക്കിയിൽ നടക്കുന്ന വേൾഡ് കപ്പ് ഫിക്ച്ചറിൽ കാണാൻ കഴിഞ്ഞു എന്നതാണ് ഫിഫയുടെ പുതിയ മാറ്റങ്ങളുടെ നേട്ടം. ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കേപ് വെർഡെ, കുറസാവോ എന്നീ നാല് ടീമുക​ളാണ് ഇക്കുറി ആദ്യമായി ലോകകപ്പിൽ പന്തുതട്ടുന്ന നാല് ടീമുകൾ.

2026 തുടക്കത്തിൽ നടന്ന എഎഫ്‌സി യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ ടീം പുറത്തായതോടെ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചെങ്കിലും രാജ്യത്താകമാനം വലിയ ഫാൻബേസാണ് ലോകകപ്പിനുള്ളത്. 2022ൽ നടന്ന ഖത്തറിലെ ഓരോ മത്സരവും ഏകദേശം 15 കോടി ഇന്ത്യക്കാർ കണ്ടിരുന്നതായാണ് കണക്കുകൾ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. 2026 ജൂൺ 11മുതൽ ജൂലൈ 19 വരെ 39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് ഇക്കുറി ഉണ്ടാകുക. കൂടതൽ പരിചയപ്പെടാം.

അമേരിക്കയിൽ 11 സിറ്റികളിലും മെക്സികോയിൽ 3 സിറ്റികളിലും കാനഡയിലെ 2 സിറ്റികളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഡല്ലാസ്, സാൻ ഫ്രാൻസിസ്കോ, മിയാമി, ഹോസ്ട്ടൺ, അറ്റ്ലാന്റ, ഫിലാഡൽഫിയ, സീറ്റിൽ കെൻസാസ് സിറ്റി. ബോസ്റ്റൺ എന്നീ സിറ്റികളിലാണ് അമേരിക്കയിൽ മത്സരം നടക്കുന്നത്. മെക്സികോ സിറ്റി, ഗ്വാദലഹാര, മോന്തെറെയ് എന്നീ മൂന്ന് സിറ്റികളാണ് മെക്സിക്കൻ വെന്യൂ. ടോറന്റോ വാൻകോവെർ എന്നീ സിറ്റികളിലാണ് കാനഡിയിലെ മത്സരങ്ങൾ നടക്കുന്നത്.

കാല്‍പ്പന്തുകളിയുടെ ആരവം ഉയരുന്നു; ടീമുകൾ, സമയക്രമം, അറിയേണ്ടതെല്ലാം
കിക്കോഫിന് ദിവസങ്ങൾ മാത്രം; ഇന്ത്യയിൽ ലോകകപ്പ് കാണാനാകില്ലേ? ആശങ്കയോടെ ഫുട്ബോൾ ആരാധകർ

ഓരോ സിറ്റികളിലേയും സ്റ്റേഡിയങ്ങളും സീറ്റുകളുടെ എണ്ണവും

അമേരിക്ക:

ന്യൂയോർക്ക്/ന്യൂ ജേഴ്സി - മെറ്റ്‌ലൈഫ് സ്റ്റേഡിയം - 82500

ലോസ് ആഞ്ചലസ്സോ - ഫൈ സ്റ്റേഡിയം - 70240

ഡാലസ് - എടി&ടി സ്റ്റേഡിയം - 80000

സാൻ ഫ്രാൻസിസ്കോ - ലെവൈസ് സ്റ്റേഡിയം -68500

മയാമി - ഹാർഡ് റോക്ക് സ്റ്റേഡിയം - 64767

ഹൂസ്റ്റൺ - എൻആർജി സ്റ്റേഡിയം - 72220

അറ്റ്ലാന്റ മെഴ്‌സിഡസ് - ബെൻസ് സ്റ്റേഡിയം - 71000

ഫിലഡെൽഫിയ - ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് - 69176

സിയാറ്റിൽ - ലൂമൻ ഫീൽഡ് - 68740

കാൻസസ് സിറ്റി - ജിഇഎച്ച്എ ഫീൽഡ് അറ്റ് ആരോഹെഡ് സ്റ്റേഡിയം - 76416

ബോസ്റ്റൺ - ജിലെറ്റ് സ്റ്റേഡിയം - 65878

മെക്സിക്കോ :

മെക്സിക്കോ സിറ്റി - എസ്റ്റാഡിയോ അസ്റ്റെക - 83264

ഗ്വാഡലഹാര - എസ്റ്റാഡിയോ അക്ക്രോൺ - 49850

മോണ്ടെറേ - എസ്റ്റാഡിയോ ബിബിവിഎ - 53500

കാനഡ:

ടൊറന്റോ - ബിഎംഒ ഫീൽഡ് - 45736

വാങ്കൂവർ - ബിസി പ്ലേസ് - 54500

48 ടീമുകളെ നാല് ​ഗ്രൂപ്പുകളാക്കി ആകെ 12 ​ഗ്രൂപ്പൂകളാണ് ഇത്തവണ ലോകകപ്പിൽ മത്സരിക്കുന്നത്.

ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, കൊറിയ റിപ്പബ്ലിക്,

ചെച്നിയ

ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന

ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, ഹൈതി, സ്കോട്‌ലൻഡ്

ഗ്രൂപ്പ് ഡി: അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, തുർക്കിയെ

ഗ്രൂപ്പ് ഇ: ജർമനി, കുറസാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ

ഗ്രൂപ്പ് എഫ്: നെതർലൻഡ്സ്, ജപ്പാൻ, ടുണീഷ്യ, സ്വീഡൻ

ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്

ഗ്രൂപ്പ് എച്ച്: സ്പെയിൻ, കേപ് വെർഡെ, സൗദി അറേബ്യ, ഉറുഗ്വേ

ഗ്രൂപ്പ് ഐ: ഫ്രാൻസ്, സെനഗൽ, നോർവേ, ഇറാഖ്

ഗ്രൂപ്പ് ജെ: അർജന്റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ

ഗ്രൂപ്പ് കെ: പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ, കോൺഗോ ഡി.ആർ

ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ

കാല്‍പ്പന്തുകളിയുടെ ആരവം ഉയരുന്നു; ടീമുകൾ, സമയക്രമം, അറിയേണ്ടതെല്ലാം
ആത്മസമർപ്പണവും പോരാട്ടവീര്യവുമാണ് കരുത്ത്; ലോകകപ്പിൽ ആദ്യമായി പന്തുരുട്ടുന്ന 'അണ്ടർഡോഗ്' ടീമുകള്‍ ഇവരാണ്

വടക്കേ അമേരിക്കൻ സമയപ്രകാരം രാവിലെ 10 മണിമുതൽ രാത്രി 9 മണിവരെയായിരിക്കും ഭൂരിഭാഗം മത്സരങ്ങളും ആരംഭിക്കുക. ഇന്ത്യൻ സമയപ്രകാരം ഇത് ഏകദേശം വൈകിട്ട് 7.30 മുതൽ രാവിലെ 6.30 വരെയാകും. ക്വാർട്ടർ ഫൈനൽ മുതലുള്ള പ്രധാന മത്സരങ്ങളിലേറെയും പുലർച്ചെ 1.30 മുതൽ 5.30 വരെയായിരിക്കും സംപ്രേഷണം ചെയ്യുക.

അതേസമയം കിക്കോഫിനായി ദിവസങ്ങൾമാത്രം ശേഷിക്കെ ഇന്ത്യയിലെ ടെലികാസ്റ്റിൽ ഒരു തീരുമാനവും ആിയിട്ടില്ല എന്നത് ആരാധർക്ക് നിരാശാചനകമാണ്. ഫിഫയുടെ ഭീമൻ ഫീസാണ് കമ്പനികളെ പിന്നോട്ടടിപ്പിക്കുന്നത്. ടെലികാസ്റ്റിനായി ആദ്യം 10 കോടി ഡോളർ ആവശ്യപ്പെട്ട ഫിഫ, ആരും മുന്നോട്ടുവരാത്തതിനെത്തുടർന്ന് 6.5 കോടി ഡോളറായി കുറക്കുകയും പിന്നീടത് 3.5 കോടി ഡോളറാക്കുകയും ചെയിതിരുന്നു. എന്നാൽ ജിയോ സ്റ്റാറും സോണി തുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികളൊന്നും ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

English Summary: The 2026 FIFA World Cup is just 24 days away, with 48 teams set to compete for the first time in tournament history. Debutants like Uzbekistan, Jordan, Cape Verde and Curaçao have qualified for the global event. Despite India failing to qualify after the AFC third round, football fever remains huge in the country, with nearly 150 million Indians watching the 2022 Qatar World Cup. The tournament will be held across the United States, Mexico and Canada from June 11 to July 19, featuring 104 matches in 16 host cities.

Madism Digital
madismdigital.com