

ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ ആശങ്ക മാറാതെ ഇന്ത്യയിലെ കളിയാരാധകർ. കിക്കോഫിന് 43 ദിവസങ്ങൾ മാത്രം നിലനിൽക്കെ തത്സമയ സംപ്രേഷണാവകാശത്തിനായി ഒരു കമ്പനിയും താത്പര്യം കാണിക്കുന്നില്ലെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ജൂൺ 11 ന് ആരംഭിക്കുന്ന ലോകകപ്പ് ആവേശത്തിന് നിലവിലെ സാഹചര്യത്തിൽ ടിവിയിലോ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലോ തത്സമയം കളി കാണാൻ കഴിയുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ടെലികാസ്റ്റിനായി ആദ്യം 10 കോടി ഡോളർ ആവശ്യപ്പെട്ട ഫിഫ, ആരും മുന്നോട്ടുവരാത്തതിനെത്തുടർന്ന് 6.5 കോടി ഡോളറായി കുറക്കുകയും പിന്നീടത് 3.5 കോടി ഡോളറാക്കുകയും ചെയിതിരുന്നു. എന്നാൽ ജിയോ സ്റ്റാറും സോണി തുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികളൊന്നും ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.
മത്സരങ്ങൾ നടക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സമയവും ഇന്ത്യൻ സമയവുമായുള്ള അന്തരമാണ് കമ്പനികളെ പ്രധാനമായും പിന്തിരിപ്പിക്കുന്നത്. ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയം അർദ്ധരാത്രി 12നു ശേഷമോ പുലർച്ചെയോ രാവിലെയോ ആയിരിക്കും. ഇത് പരസ്യവരുമാനത്തെ ബാധിക്കുമോ എന്ന പേടിയും കമ്പനികൾക്കുണ്ട്.
എന്നാൽ, പ്രധാന ചാനലുകൾ പിൻവാങ്ങുമെന്നായതോടെ ഫിഫ മറ്റ് വഴികൾ ആലോചിക്കുന്നുണ്ട്. ദൂരദർശൻ വഴി കളി എത്തിക്കാനോ അല്ലെങ്കിൽ ഫിഫയുടെ സ്വന്തം പ്ലാറ്റ്‌ഫോമായ 'ഫിഫ പ്ലസ്' വഴിയോ യൂട്യൂബ് വഴിയോ ഇന്ത്യയിൽ സ്ട്രീമിങ് നൽകാനോ ഉള്ള സാധ്യതകളാണ് ഫിഫ പരിശോധിക്കുന്നത്.
Only 43 days remaining for the 2026 FIFA World Cup, uncertainty continues over its broadcast in India. Despite FIFA reportedly reducing media rights fees from around $10 million to approximately $3.5 million, no major Indian broadcaster has officially secured the rights so far.