ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്സയ്ക്കും ലിവർപൂളിനും മരണക്കളി; യമാലിനെ പൂട്ടാന്‍ അത്ലറ്റിക്കോ, തോറ്റാല്‍ സ്ലോട്ടിന്‍റെ കസേര തെറിക്കും

പരുക്ക് ബാഴ്സയുടെ ഒന്നാം നമ്പർ പ്രതിരോധനിര പരുക്കിന്‍റെ പിടിയിലാണ്
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്സയ്ക്കും ലിവർപൂളിനും  മരണക്കളി; യമാലിനെ പൂട്ടാന്‍ അത്ലറ്റിക്കോ, തോറ്റാല്‍ സ്ലോട്ടിന്‍റെ കസേര തെറിക്കും
Published on

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അരങ്ങേറുമ്പോള്‍ മുന്‍കാല ചാമ്പ്യന്മാരായ ബാഴ്‌സലോണക്കും ലിവര്‍പൂളിനും ആശങ്കകളേറെയാണ്. ഇരുവരും ആദ്യപാദ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുടീമുകളും യഥാക്രമം അത്‌ലറ്റിക്കോ മാഡ്രിഡിനും പിഎസ്ജിക്കുമെതിരെ രണ്ട് ഗോളുകള്‍ക്ക് പുറകിലാണ്. ഓരോ ബാഴ്‌സലോണ, ലിവര്‍പൂള്‍ ആരാധകനും ഒരു 'റെമോണ്ടാഡ'ക്കായി കാത്തിരിക്കുകയാണ്.

പരുക്കില്‍ ഉലഞ്ഞ് ബാഴ്‌സ

ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. പ്രതിരോധത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ട്. ഒന്നാംപാദത്തില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തായ പൗ കുബാര്‍സിയാണ് കബ്ലിന്‍റെ ഏറ്റവും വലിയ നഷ്ടം. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ നട്ടെല്ലായിരുന്ന റാഫീഞ്ഞ, ഫ്രാന്‍സിനെതിരായ മത്സരത്തിലേറ്റ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചുവന്നിട്ടില്ല. സെന്റര്‍ ബാക്ക് പൊസിഷനിലേക്ക് പകരം വെക്കാവുന്ന ആന്ദ്രേസ് ക്രിസ്റ്റ്യന്‍സനും പരുക്കുമൂലം പുറത്താണ്. ഈ സാഹചര്യത്തില്‍ എറിക് ഗാര്‍സ്യയും റൊണാള്‍ഡ് അറൗഹോയും പ്രതിരോധം കാക്കാനാണ് സാധ്യത. മെട്രോ പൊളിറ്റാനോയിലെ ബാഴ്‌സയുടെ റെക്കോര്‍ഡുകള്‍ അത്ര മോശമല്ലെങ്കില്‍ പോലും, ഈ സീസണില്‍ 4 ഗോളുകള്‍ വഴങ്ങി തോറ്റ കളികള്‍ ഉണ്ടായിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്സയ്ക്കും ലിവർപൂളിനും  മരണക്കളി; യമാലിനെ പൂട്ടാന്‍ അത്ലറ്റിക്കോ, തോറ്റാല്‍ സ്ലോട്ടിന്‍റെ കസേര തെറിക്കും
നാല് കളികളില്‍ വിക്കറ്റില്ലാതെ ബുംറ, താളം തെറ്റി മുംബൈ ബൗളിങ്ങ്; ബുംറയ്ക്ക് പിന്തുണയുമായി അശ്വിന്‍

കണ്ണുകള്‍ യമാലില്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ യമാലിന് മറ്റൊരു മുഖമാണ്. നെയ്മറുടെ ഡ്രിബ്‌ളിങ്ങും, ഡിബ്രൂയ്‌നെയുടെ പാസിങ്ങും ഒത്തിണങ്ങിയ മൂര്‍ച്ചയുള്ള ആക്രമണങ്ങള്‍ 18 കാരന്‍ തൊടുത്തുവിടും. 'ബിഗ് മാച്ചുകള്‍' കളിക്കുമ്പോള്‍ ചില കളിക്കാര്‍ നേരിടുന്ന സമ്മര്‍ദത്തിന്റെ ഒരംശം പോലും യമാല്‍ രാജ്യാന്തര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും കാണിക്കാറില്ല. അത്‌ലറ്റിക്കോക്കെതിരെ അവസാനമായി കഴിഞ്ഞ രണ്ട് കളികളിലും യമാലായിരുന്നു ബാഴ്‌സയുടെ മികച്ച കളിക്കാരന്‍. ഇന്നും ഒരു 'യമാല്‍ മാജിക്' ഉണ്ടാവുമെന്ന് വിശ്വസിച്ചിരിക്കുകയാണ് ആരാധകര്‍.

ലിവര്‍പൂളിനെ സംബന്ധിച്ച് ടീമിന്റെ ഫോമും പ്രകടനവുമാണ് തിരിച്ചുവരവിന് കടിഞ്ഞാണിടുന്നത്. വമ്പന്‍ ട്രാന്‍സ്ഫറുകള്‍ നടത്തിയാണ് ലിവര്‍പൂള്‍ സീസണ്‍ ആരംഭിച്ചതെങ്കിലും ടീമിനെ ശരിയായി ക്രോഡീകരിക്കുന്നതില്‍ കോച്ച് അര്‍ണെ സ്ലോട്ട് പരാജയപ്പെട്ടു. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്കെതിരായ ആദ്യപാദത്തില്‍ പോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും അടിക്കാന്‍ കഴിയാതെയാണ് ലിവര്‍പൂള്‍ പാര്‍ക് ഡി പ്രിന്‍സസില്‍ നിന്ന് മടങ്ങിയത്.

ആന്‍ഫീല്‍ഡ് ഫാക്ടര്‍

കോച്ചിലും ടാക്ടിക്‌സിലും വിശ്വാസം നഷ്ടപ്പെട്ട ലിവര്‍പൂള്‍ ആരാധകരുടെ വിശ്വാസം ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ്. ആന്‍ഫീല്‍ഡിന്റെ പുല്‍മൈതാനികള്‍ സാക്ഷ്യം വഹിച്ചിട്ടുള്ള ചാമ്പ്യന്‍സ് ലീഗിലെ അവിശ്വസനീയ തിരിച്ചുവരവുകള്‍ ആവര്‍ത്തിക്കാന്‍ ആരാധകര്‍ ഫുട്‌ബോള്‍ ദൈവങ്ങളോട് പ്രാര്‍ഥിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഇതേ ടീമുകള്‍ തമ്മില്‍ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ആന്‍ഫീല്‍ഡില്‍ വന്ന് വിജയം നേടിയെടുത്തവരാണ് പിഎസ്ജി. അന്ന് ലിവര്‍പൂള്‍ ഇന്നത്തതിനേക്കാള്‍ ശക്തമായ ടീമായിരുന്നു എന്നും നമ്മള്‍ ഓര്‍ക്കണം.

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്സയ്ക്കും ലിവർപൂളിനും  മരണക്കളി; യമാലിനെ പൂട്ടാന്‍ അത്ലറ്റിക്കോ, തോറ്റാല്‍ സ്ലോട്ടിന്‍റെ കസേര തെറിക്കും
'വാഴ പടർന്നു പന്തലിക്കുന്നു'; മൂന്നാം ഭാഗം നാളെ പ്രഖ്യാപിക്കും

English Summary: Barcelona and Liverpool face tough Champions League comebacks after trailing by two goals against Atletico Madrid and PSG. Injuries and poor form challenge both teams, but fans still hope for a famous remontada, especially with Anfield’s history and Yamal’s impact.

Related Stories

No stories found.
Madism Digital
madismdigital.com