

ഫിഫ ക്ലബ് വേൾഡ് കപ്പും യുവേഫ കോൺഫറൻസ് കിരീടവും നേടിയെങ്കിലും ചെൽസിക്കിത് നല്ല കാലമല്ല. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിച്ച ടീമിന്റെ അടുത്തവർഷത്തെ യൂറോപ്യൻ ടൂർണമെന്റ് യോഗ്യതപോലും അനിശ്ചതത്വത്തിലാണ്. 2016-17 സീസണിലെ പ്രീമിയർ ലീഗ് കിരീടവും 2020-21 സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും മാറ്റിനിർത്തിയാൽ കിരീട ക്ഷാമം അനുഭവിക്കുന്ന യൂറോപിലെ മേജർ ടീമുകളുടെ പട്ടകയിലാണ് ചെൽസിയും കുടികൊള്ളുന്നത്.
കോൾ പാമർ, മൊയ്സസ് കൈസെഡോ, എൻസോ ഫെർണാണ്ടസ്, മാർക് കുക്കുറേയല്ല തുടങ്ങിയ സൂപ്പർ താരങ്ങളടങ്ങുന്ന സ്കോഡുണ്ടെങ്കിലും സ്ഥിരതയില്ലാഴ്മയാണ് ചെൽസി അടുത്ത കാലത്തായി നേരിടുന്ന പ്രധാന വെല്ലുവിളി. 21ലെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനുശേഷമുള്ള ഫോമില്ലാഴ്മയിൽ തോമസ് ടൂഷേലിനെ പുറത്താക്കിയതിനുശേഷം ഗ്രഹാം പോട്ടർ, പോച്ചറ്റീനോ, എൻസോ മറെസ്ക, ലിയം റോസീനിയർ എന്നീ നാല് കോച്ചുമാരെ ചെൽസി പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നുഫലം. ജനുവരിയിൽ കോച്ചായി ചുമതലേയേറ്റ ലിയം റോസീനിയറിനെ തുടർച്ചയായ അഞ്ച് പ്രീമിയർ ലീഗ് തോൽവികൾമൂലം നാല് മാസങ്ങൾക്കുശേഷം ഏപ്രിലിൽ പുറത്താക്കുകയായിരുന്നു. അതിനുശേഷം കാലും മക്‌ഫാർലെയ്നെ ഇന്ററിം കോച്ചായി നിയമിച്ച ചെൽസി, ഇന്നലെയാണ് സാബി അലോൺസോയെ നാല് വർഷത്തേക്ക് കരാറൊപ്പിട്ടത്.
ചെൽസിയുടെ മാനേജർ പട്ടികയിൽ തുടക്കംമുതലേ അലോൺസോയുണ്ടായിരുന്നു. മുൻ റയൽ മാഡ്രിഡ് പരിശീലകനും സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള തന്റെ താൽപര്യം ക്ലബിനോട് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ റയൽ മാഡ്രിഡിൽനിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അലോൺസോ വിശ്രമത്തിലായിരുന്നു. മൂന്ന് വർഷത്തെ കരാറൊപ്പിട്ട റയലിൽ ഏഴുമാസത്തിനുശേഷം അദ്ദേഹചത്തെ പുറത്താക്കുകയാണുണ്ടായത്. ഒരു പാരാജയംപോലും ഇല്ലാതെ ലെവർകൂസന് ചരിത്രത്തിലെ ആദ്യ ബുണ്ടസ്‌ലിഗ കിരീടം നേടിക്കൊടുത്ത അലോൺസോയുടെ 3-4-2-1 ഫോർമേഷൻ ചെൽസിയിലെ നിലവിലെ താരങ്ങൾക്ക് അനുയോജ്യമായതാണെന്നാതാണ് ക്ലബിന്റെ കണക്കുകൂട്ടൽ.
ക്ലബ് പരിശീലകരും താരങ്ങളും തമ്മിലുണ്ടായിരുന്ന ഈഗോ പ്രശ്നങ്ങൾക്കുംകൂടി പരിഹാരമായി അലോൺസോയെ മാനേജറായാണ് നിയമിച്ചിട്ടുള്ളത്. ഇത് ട്രസിങ് റൂമിലെ തന്റെ അധികാരം ഉറപ്പാക്കുന്നതിനും താരങ്ങളെ ഒറ്റക്കെട്ടായി പരിശീലിപ്പിക്കാനും മത്സരിപ്പിക്കാനും കഴിയും എന്നാണ് വിലയിരുത്തൽ. കളിക്കാരനായിരിക്കെ ലിവർപൂളിനുവേണ്ടി തന്റെ അഞ്ച് വർഷ കരിയറിൽ ചാമ്പ്യൻസ് ലീഗ് കിരീടംനേടിയ അലോൺസോക്ക് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവുംകൂടിയാണിത്. സമ്മർ ട്രാൻഫർ വിന്റോക്കുമുന്നെ പുതിയ മാനേജറെ നിയമിക്കാൻ കഴിഞ്ഞത് ചെൽസിയെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്.
116 മില്യൺ യൂറോക്ക് തുകയ്ക്ക് ലിവർപൂളിലേക്ക് ചേക്കറിയ ഫ്ലോറിയൻ വിർട്സ്, അലോൺസോയുടെ കീഴിൽ വളർന്ന സൂപ്പർതാരമാണ്. വിർട്സിനുസമാനമായി ചെൽസിയുടെ കോൾ പാമറിനും കൂടുതൽ സ്വാതന്ത്ര്യമുള്ള ആക്രമണ ശൈലി ക്ലബിനു ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
English Summary: Chelsea FC are going through a difficult phase despite recent trophy wins, with inconsistency and managerial changes hurting the club’s progress. After failed spells under several coaches, Chelsea have now appointed Xabi Alonso on a four-year deal to rebuild the team. The club believes Alonso’s successful 3-4-2-1 system at Bayer 04 Leverkusen will suit stars like Cole Palmer and bring stability back to Stamford Bridge.