യുണൈറ്റഡ് കോച്ചായി കാരിക്കിനെ സ്ഥിരമാക്കി; സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമാേ ചുവന്ന ചെകുത്താൻമാർ?

2028 ജൂൺവരെ രണ്ടുവർഷത്തെ കരാറാണ് ഒപ്പിട്ടത്
യുണൈറ്റഡ് കോച്ചായി കാരിക്കിനെ സ്ഥിരമാക്കി; സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമാേ ചുവന്ന ചെകുത്താൻമാർ?
Published on

തോൽവികളിൽനിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ടീമിന്റെ പേരുദോശം ആറുമാസത്തേങ്കിലും മാറ്റാനായി ഇക്കഴിഞ്ഞ ജനുവരിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനപ്പെട്ടൊരു തീരുമാനം എടുത്തത്. കോച്ചായിരുന്ന റൂബെൻ അമോറിമിനെ മാറ്റി താത്കാലികമായി ഇം​ഗ്ലണ്ടുകാരനായ മൈക്കിൾ കാരികിനെ ചുമതല ഏൽപ്പിക്കുക. ശേഷം സീസണുശേഷം സ്ഥിരമായിട്ടൊരു കോച്ചിനെ നിയമിക്കാമെന്നായിരുന്നു ആ തീരുമാനം.

എന്നാൽ താത്ക്കാലിക കോച്ചായി നിയമിതനായ കാരിക്ക് കായിക ലോകത്തെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 15 മത്സരങ്ങളിലായി 10 വിജയങ്ങളും 3 സമനിലയും ക്ലബിന് നേടിക്കൊടുക്കാനായി. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ആസ്റ്റൺ വില്ല തുടങ്ങിയ മേജർ ടീമുകളെ തോൽപിച്ചാണ് റെക്കോർ‍ഡ് തിരുത്തിയത്. നിലവിൽ പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ മൂന്നാംസ്ഥാനത്ത് തുടരുന്ന യുണൈറ്റഡ്, അടുത്ത ചാമ്പ്യൻസ് ലീഗ് ബെർത്തും ഉറപ്പിച്ചു. ഇതോടെയാണ് താരത്തെ പെർമിന്റാക്കാൻ ക്ലബ് തീരുമാനിച്ചത്. 2028 ജൂൺവരെയാണ് കരാറുള്ളത്.

യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിൽ പൂർണ്ണാധിപത്യം പുലർത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്, തങ്ങളുടെ എല്ലാമെല്ലാമായിരുന്ന അലെക്സ് ഫെർ​ഗൂസന്റെ 2013 ലെ വിരമിക്കലിനുശേഷം സ്ഥിരത കണ്ടെത്താൻ കഴിഞ്ഞില്ല. ഡേവിഡ് മോയ്സ്, ലൂയിസ് വാൻ ഗാൽ, ജോസെ മൗറിഞ്ഞൊ, ഒലെ ഗുന്നാർ സോൾഷ്യാർ, എറിക് ടെൻ ഹാഗ്, റൂബൻ അമോറിം എന്നീ കോച്ചുമാരെയെല്ലാം പരീക്ഷിച്ച യുണൈറ്റഡിന് നിരാശയായിരുന്നു ഫലം. ഇതിനിടയിൽ ഇതിഹാസം റൊണാൾഡോയെ വീണ്ടും ക്ലബിലെത്തിച്ചെങ്കിലും കോച്ച് ടെൻ ഹാ​ഗിന്റെ സ്വരച്ചേർച്ചയില്ലാഴ്മയിൽ ആ ദൗത്യവും പരാജയപ്പെട്ടു. അതിനുശേഷം നിയമിച്ച റൂബൻ അമോറിമിനും സമാനമായിരുന്നു അനുഭവം. 63 മാച്ചുകളിൽ കേവലം 24 മത്സരങ്ങൾമാത്രം വിജയിച്ച അമോറിമിനെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ക്ലബ് പുറത്താക്കുന്നത്. ശേഷമാണ് നിലവിലെ കോച്ചായ കാരിക്കിനെ താത്ക്കാലികമായി ചുമതലയേൽപ്പിക്കുന്നത്.

യുണൈറ്റഡ് കോച്ചായി കാരിക്കിനെ സ്ഥിരമാക്കി; സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമാേ ചുവന്ന ചെകുത്താൻമാർ?
ലക്ഷ്യം കിരീടംമാത്രം, ദെഷാംപ് രണ്ടുംകൽപിച്ചുതന്നെ; ഫ്രാൻസിന്റെ ടീമിനെ അറിയാം

ഡ്രസിങ് റൂം അന്തരീക്ഷം ടീമിന്റെ വളർച്ചക്ക് അനുകൂലമാക്കുകയായിരുന്നു കാരിക്ക് ആദ്യമായി ചെയ്ത മാറ്റം. തുടർന്ന് ലളിതമായ ടാക്റ്റിക്സ് കൊണ്ടുവന്ന് ടീമിന് സ്ഥിരത നൽകി. മാസങ്ങൾക്കുമുമ്പുതന്നെ കാരിക്കിനെ സ്ഥിരം മാനേജറായി നിയമിക്കാനുള്ള ആവശ്യങ്ങൾ ആരാധകർ ഉന്നയിച്ചിരുന്നു.

English Summary: Manchester United FC appointed Michael Carrick as interim coach in January after sacking Ruben Amorim, hoping to stabilize the struggling club. Carrick impressed immediately, guiding United to 10 wins, 3 draws and Champions League qualification in just 15 matches, including major victories over Manchester City and Arsenal. Following his remarkable turnaround, Manchester United decided to appoint Carrick as permanent manager until June 2028.

Madism Digital
madismdigital.com