ചേട്ടന്റെ തോളിലേറി ചെന്നൈ തിരികെയെത്തുന്നു; വിജയം തുടര്‍ന്നാല്‍ തലവര മാറും

ചെന്നൈ ടോപ് ഗിയറില്‍ മുന്നോട്ടുപോയാല്‍ സീസണില്‍ വന്‍കുതിപ്പ് നടത്താനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
ചേട്ടന്റെ തോളിലേറി ചെന്നൈ തിരികെയെത്തുന്നു; വിജയം തുടര്‍ന്നാല്‍ തലവര മാറും
Published on

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഐപിഎല്ലില്‍ തിരിച്ചുവരവ് ആരംഭിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംങ്‌സ്. 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു വി സാംസണ്‍ ആണ് രണ്ടാം വിജയത്തിലും നിര്‍ണായക വഴിത്തിരിവായത്. നാല് ഓവറില്‍ വെറും 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നൂര്‍ അഹമ്മദും സിഎസ്‌കെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. 32 പന്തില്‍ 48 റണ്‍സെടുത്ത സഞ്ജു സാംസണ്‍ തന്നെയാണ് ടീമിലെ ടോപ് സ്‌കോറര്‍.

ചേട്ടന്റെ തോളിലേറി ചെന്നൈ തിരികെയെത്തുന്നു; വിജയം തുടര്‍ന്നാല്‍ തലവര മാറും
ചേട്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡല്‍ഹി; ഇത് സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

സഞ്ജു ഫാക്ടര്‍ ഫലം കാണുന്നു

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ മൂന്ന് മത്സരങ്ങളിലേറ്റുവാങ്ങിയ പരാജയത്തിന് പിന്നില്‍ ഒത്തിണക്കമില്ലാത്ത ബാറ്റിങ് സ്‌ക്വാഡിനും ഫോമിലേക്കുയരാത്ത ബൗളിങിനും വ്യക്തമായ റോളുണ്ട്, പക്ഷേ ടീമിനെ മുന്നില്‍നിന്ന് നയിക്കാന്‍ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന് സാധിക്കുന്നില്ല എന്നതാണ് ഇതിലേറ്റവും ഗൗരവമേറിയ പ്രശ്‌നം. ഇത് പരിഹരിച്ചില്ലെങ്കില്‍ നായക കസേര വരെ തെറിച്ചേക്കാമെന്ന വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

ആദ്യ മൂന്ന് മത്സരങ്ങളില്‍ പരിചയ സമ്പന്നനായ സഞ്ജു ഫീല്‍ഡില്‍ ചെലുത്തിയ സ്വാധീനത്തിന്റെ അളവ് താരതമ്യേനെ ചെറുതായിരുന്നു. എന്നാല്‍ നാലാം മത്സരം മുതല്‍ സഞ്ജുവിന് പ്രകടനമായ മാറ്റങ്ങളുണ്ട്. ഇതിന്റെ പ്രതിഫലനങ്ങള്‍ ഋതുവിലുമുണ്ട്. ഓരോ ഓവറുകള്‍ക്കിടയിലും ഇരുവരും തമ്മില്‍ കൃത്യമായ ചര്‍ച്ചകളും പ്ലാനിങും നടക്കുന്നത് കാണാമായിരുന്നു. ബൗളര്‍മാര്‍ക്ക് പതിവില്‍ കവിഞ്ഞ നിര്‍ദേശങ്ങളും സഞ്ജു നല്‍കുന്നുണ്ടായിരുന്നു.

ചേട്ടന്റെ തോളിലേറി ചെന്നൈ തിരികെയെത്തുന്നു; വിജയം തുടര്‍ന്നാല്‍ തലവര മാറും
സഞ്ജുവിന് എന്താണ് സംഭവിച്ചത്? ഋതുരാജിന്റെ കസേര തെറിച്ചാല്‍ ആരാവും നായകന്‍

സഞ്ജു ഇന്‍ ഫോം

ചെന്നൈയുടെ തിരിച്ചുവരവില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഞ്ജു സാംസണിന്റെ പ്രകടനമാണ്. ടീം വിജയിച്ച രണ്ട് മത്സരത്തിലും സഞ്ജു തന്നെയാണ് ടോപ് സ്‌കോറര്‍. വിജയിച്ച ആദ്യ മത്സരത്തില്‍ സീസണിലെ ആദ്യ സെഞ്ച്വറിയും സഞ്ജു സ്വന്തം പേരിലാക്കി. കൊല്‍ക്കത്തയ്‌ക്കെതിരെ അമിതമായി ബാക്ക്ഫൂട്ടില്‍ ഇറങ്ങാതെയാണ് സഞ്ജു കളിച്ചത്. ആയുഷ് മാത്രെയും ബ്രവിസും ക്രീസിലെത്തുമ്പോള്‍ ഇരുവര്‍ക്കും ആഞ്ഞടിക്കാനുള്ള പിന്തുണ നല്‍കാനാണ് സഞ്ജു ശ്രമിച്ചത്. 17 പന്തില്‍ 38 റണ്‍സാണ് മാത്രെ സംഭാവന ചെയ്തത്. മറുവശത്ത് 29 പന്തില്‍ 41 റണ്‍സെടുത്ത് ബ്രവിസും സഞ്ജുവിന്റെ സ്ട്രാറ്റജിയെ പിന്തുണച്ചു.

English Summary : Chennai Super Kings are staging a strong comeback in the IPL with back-to-back wins, driven by Sanju Samson’s consistent performances and growing influence alongside captain Ruturaj Gaikwad.

Related Stories

No stories found.
Madism Digital
madismdigital.com