ചേട്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡല്‍ഹി; ഇത് സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

സീസണിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷം ചെന്നൈ ആരാധകരില്‍നിന്ന് പോലും സഞ്ജു വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു
ചേട്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡല്‍ഹി; ഇത് സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
Published on

വെറും 56 പന്തില്‍ 115 റണ്‍സ്! നാല് സിക്‌സറുകളും പതിനഞ്ച് ബൗണ്ടറിയും. മിക്ക ഷോട്ടുകളും ബൗളറുടെ ശക്തിയറിഞ്ഞുള്ള ക്ലാസിക്കുകള്‍. സിനിമാ സ്‌റ്റൈലില്‍ പറഞ്ഞാല്‍, പതിയേണ്ടിടത്ത് പതിഞ്ഞ്, ആക്രമിക്കേണ്ട സമയത്ത് ആക്രമിച്ച്, ഒരു മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സ്. പറഞ്ഞുവരുന്നത് ഇന്നലെ ഡല്‍ഹിയെ വേട്ടയാടിയ സഞ്ജു സാംസണിന്റെ ഇന്നിംങ്‌സിനെക്കുറിച്ചാണ്.

ചേട്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡല്‍ഹി; ഇത് സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
'ചേട്ടനെ കിട്ടി, ഇനി കപ്പ് മുഖ്യം ബി​ഗിലേ'; 'തല'യുടെ ചെന്നൈ ഡബിൾ സ്ട്രോങാണ്

സ്പിന്നര്‍മാര്‍ക്കെതിരെയും പേസ് ബൗളര്‍മാര്‍ക്കെതിരെ വ്യത്യസ്തമായ സ്ട്രാറ്റജികളോടെയാണ് സഞ്ജു ഇന്നലെ കളിച്ചത്. ബാക്ക്ഫൂട്ടില്‍ പേസ് ബൗളര്‍മാരെ നന്നായി കളിക്കുന്ന സഞ്ജു ഇത്തവണ തന്ത്രം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ ലെഗ്‌സൈഡിലേക്ക് ഇറങ്ങി ഫ്രണ്ട്ഫൂട്ട് ഷോട്ടുകളുതിര്‍ത്ത സഞ്ജു ക്ലാസിക് ബൗണ്ടറികള്‍ നേടി. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരെ സ്ഥിരം റണ്‍സ് നേടുന്ന ലോങ് ഓണിന് പകരം ഓഫ്‌സൈഡില്‍ 30 യാര്‍ഡ് സര്‍ക്കിളിന് മുകളിലൂടെ അടിച്ച് ബൗണ്ടറി നേടാനാണ് ഇത്തവണ സഞ്ജു ശ്രമിച്ചത്. ഇത് ഫലം കാണുകയും ചെയ്തു.

ചേട്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡല്‍ഹി; ഇത് സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
100 കോടി ആസ്തിയിലേക്ക് സഞ്ജു സാംസൺ; ഐപിഎല്ലിനു മുമ്പ് തന്നെ കിട്ടാൻ പോകുന്നത് 25 കോടി

സീസണിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷം ചെന്നൈ ആരാധകരില്‍നിന്ന് പോലും സഞ്ജു വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. 18 കോടിയെന്ന ട്രാന്‍സ്ഫര്‍ ചെന്നൈയ്ക്ക് നഷ്ടമായെന്ന വിലയിരുത്തലും ചിലരൊക്കെ നടത്തി. എന്നാല്‍ നാലാം ഇന്നിങ്‌സില്‍ ഉയര്‍ത്തെഴുന്നേറ്റ സഞ്ജു അപാരജിത സെഞ്ച്വറിയുമായിട്ടാണ് മടങ്ങിയത്. ഇതോടെ തുടര്‍ച്ചയായി പരാജയങ്ങളില്‍നിന്ന് ചെന്നൈയും മോചിതനായി. സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണ് സഞ്ജു ഇന്നലെ അടിച്ചുകൂട്ടിയതെന്ന് പ്രത്യേകം ഓര്‍ക്കണം.

വണ്‍ഡൗണിറങ്ങിയ ആയുഷ് മാത്രെയുടെ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ചെന്നൈ പടത്തുയര്‍ത്തിയ 200 റണ്‍സിന് മുകളിലുള്ള ടോട്ടലാണ് ഇന്നലെത്തെ വിജയത്തില്‍ നിര്‍ണായകമായത്. ബൗളിങ് സ്‌ക്വാഡിലും നിര്‍ണായക പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ച നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ തീരുമാനവും പരിധിവരെ ഫലംകണ്ടു.

English Summary: Sanju Samson smashed a brilliant 115 off 56 balls, leading Chennai to a strong win over Delhi in a remarkable comeback innings.

Related Stories

No stories found.
Madism Digital
madismdigital.com