'വല്ലാത്തൊരു ക്യാപ്റ്റൻസി ഇന്നിങ്‌സ്'; ഗെയ്ക്‌വാദിനെ പുറത്താക്കൂ, സഞ്ജു വരട്ടെ!

ഈ സീസണിൽ ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും അമ്പേ പരാജയമാണ് ഗെയ്ക്‌വാദ്. 13 കളികളിൽനിന്ന് 120.68 സ്ട്രൈക് റേറ്റിൽ നേടിയത് വെറും 321 റൺസ്
'വല്ലാത്തൊരു ക്യാപ്റ്റൻസി ഇന്നിങ്‌സ്'; ഗെയ്ക്‌വാദിനെ പുറത്താക്കൂ, സഞ്ജു വരട്ടെ!
Published on

പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ആരാധകർ കടുത്ത നിരാശയിൽ. പ്ലേ ഓഫ് സാധ്യത നിലനിൽക്കെ നിർണായകമായ രണ്ട് കളികൾ തുടർച്ചയായി തോറ്റതാണ് ചെന്നൈയ്ക്കു തിരിച്ചടിയായത്. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ അഞ്ച് വിക്കറ്റിനു തോറ്റതോടെ ചെന്നൈയുടെ 99 ശതമാനം സാധ്യതയും അടഞ്ഞു.

'വല്ലാത്തൊരു ക്യാപ്റ്റൻസി ഇന്നിങ്‌സ്'; ഗെയ്ക്‌വാദിനെ പുറത്താക്കൂ, സഞ്ജു വരട്ടെ!
Ishan Kishan: 'വിസിലും കൊണ്ട് വീട്ടിലേക്ക് ഓടിക്കോ'; ചെന്നൈ ആരാധകരെ പരിഹസിച്ച് ഇഷാൻ കിഷൻ- വീഡിയോ

ഹൈദരബാദിനെതിരായ മത്സരത്തിനു പിന്നാലെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. നിർണായക മത്സരത്തിൽ ക്യാപ്റ്റൻ കളിച്ച രീതി രൂക്ഷമായി വിമർശിക്കപ്പെടുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരോവറും അഞ്ച് വിക്കറ്റും ശേഷിക്കെ ഹൈദരാബാദ് ലക്ഷ്യംകണ്ടു.

ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്‌കോർ നേടുകയായിരുന്നു ചെന്നൈയുടെ ലക്ഷ്യം. എന്നാൽ ക്യാപ്റ്റൻ തന്നെ തുടക്കം നശിപ്പിച്ചു. 21 പന്തുകൾ നേരിട്ട ഗെയ്ക്‌വാദ് 15 റൺസാണ് നേടിയത്. ഒരു ബൗണ്ടറി പോലും ഗെയ്ക്‌വാദിന്റെ ബാറ്റിൽനിന്ന് പിറന്നിട്ടില്ല. വെറും 71.43 സ്ട്രൈക് റേറ്റിലാണ് ഗെയ്ക്വാദിന്റെ ഇന്നിങ്സ്. 21 പന്തുകൾ നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും നേടാത്ത ഇന്നിങ്‌സ് ഐപിഎല്ലിലെ നാണക്കേടിന്റെ ചരിത്രവുമായി.

'വല്ലാത്തൊരു ക്യാപ്റ്റൻസി ഇന്നിങ്‌സ്'; ഗെയ്ക്‌വാദിനെ പുറത്താക്കൂ, സഞ്ജു വരട്ടെ!
പെപിന്റെ സിറ്റിയും, സിറ്റിയുടെ പെപും; ആ യുഗം അവസാനിക്കുമ്പോള്‍

ഈ സീസണിൽ ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും അമ്പേ പരാജയമാണ് ഗെയ്ക്‌വാദ്. 13 കളികളിൽനിന്ന് 120.68 സ്ട്രൈക് റേറ്റിൽ വെറും 321 റൺസാണ് ഗെയ്ക്‌വാദ് നേടിയത്. ഒരുഘട്ടത്തിലും എതിരാളികളെ ആക്രമിച്ചുകളിച്ച് പ്രതിരോധത്തിലാക്കാൻ ഗെയ്ക്‌വാദിനു സാധിച്ചിട്ടില്ല.

'വല്ലാത്തൊരു ക്യാപ്റ്റൻസി ഇന്നിങ്‌സ്'; ഗെയ്ക്‌വാദിനെ പുറത്താക്കൂ, സഞ്ജു വരട്ടെ!
മൗറീഞ്ഞോയെ ഉറപ്പിച്ച് റയൽ, പുറത്താക്കിയാലും വീണ്ടും തിരിച്ചെടുപ്പിക്കുന്ന മാന്ത്രികത

13 കളികളിൽ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുള്ള ചെന്നൈ ആറാം സ്ഥാനത്താണ്. ശേഷിക്കുന്ന ഒരു കളിയിൽ ജയിച്ചാലും ചെന്നൈ പ്ലേ ഓഫിൽ എത്തുക ദുഷ്‌കരം. ഗെയ്ക്‌വാദിനെ മാറ്റി രാജസ്ഥാൻ റോയൽസ് മുൻ നായകൻ സഞ്ജു സാംസണെ നേതൃപദവിയിലേക്ക് കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം. ഗെയ്ക്‌വാദിനെ റിലീസ് ചെയ്യാൻ ചെന്നൈ ഫ്രാഞ്ചൈസിയും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

English Summary: Chennai Super Kings fans are deeply disappointed as the team is almost certain to be knocked out without reaching the playoffs. Despite still having a chance to qualify, Chennai suffered a major setback after losing two crucial matches in a row. With the five-wicket defeat against Sunrisers Hyderabad yesterday, 99 percent of Chennai’s playoff hopes have now vanished.

Madism Digital
madismdigital.com