ബാറ്റർമാർ റൺമല തീർക്കുമ്പോൾ ബൗളർമാരുടെ 'മാസ്റ്റർ പ്ലാൻ'! ഫ്ലാറ്റ് പിച്ചുകളിൽ അതിജീവിക്കാൻ പുതിയ ആയുധങ്ങളുമായി ബൗളർമാർ

ഇരുനൂറും മുന്നൂറും സ്‌കോറുകള്‍ ടി-ട്വന്റിയില്‍ സ്ഥിരമാവുമ്പോള്‍ പിച്ചുകള്‍ ചെലുത്തുന്ന സ്വാധീനം
ബാറ്റർമാർ റൺമല തീർക്കുമ്പോൾ ബൗളർമാരുടെ 'മാസ്റ്റർ പ്ലാൻ'! ഫ്ലാറ്റ് പിച്ചുകളിൽ അതിജീവിക്കാൻ പുതിയ ആയുധങ്ങളുമായി ബൗളർമാർ
Published on

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും യഥാക്രമം 265, 229 എന്നീ പടുകൂറ്റന്‍ വിജയലക്ഷ്യങ്ങള്‍ ഒരോവര്‍ ബാക്കിനില്‍ക്കെ മറികടക്കുന്നത് നമ്മള്‍ കണ്ടു. ടി-ട്വന്റി, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ ഏത് ഫോര്‍മാറ്റ് എടുത്താലും ബാറ്റര്‍മാരുടെ ആധിപത്യമാണ് ഇന്ന് ക്രിക്കറ്റില്‍ കാണാന്‍ കഴിയുന്നത്. ബൗളര്‍മാര്‍ക്ക് ഒരു ദയയും നല്‍കാത്ത ഈ കാലഘട്ടത്തില്‍ 'ഫ്‌ളാറ്റ് പിച്ച്' എന്ന പദം വളരെ പ്രശസ്തമായിട്ടുണ്ട്. ബൗളര്‍മാരുടെ ശവപ്പറമ്പ് എന്നാണ് ഫ്‌ളാറ്റ് പിച്ചുകളെ പലരും വിശേഷിപ്പിക്കുന്നത്. ഫ്‌ളാറ്റ് പിച്ചുകള്‍ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നുവെന്നും ബാറ്ററും ബൗളറും തമ്മിലുള്ള പോരാട്ടത്തെ ഏകപക്ഷീയമാക്കുന്നുവെന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്.

ബാറ്റർമാർ റൺമല തീർക്കുമ്പോൾ ബൗളർമാരുടെ 'മാസ്റ്റർ പ്ലാൻ'! ഫ്ലാറ്റ് പിച്ചുകളിൽ അതിജീവിക്കാൻ പുതിയ ആയുധങ്ങളുമായി ബൗളർമാർ
എവിടേക്കും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട് പഴയ 'ക്ലാസി രാഹുല്‍'; പഞ്ചാബിനെ ഇഞ്ചിഞ്ചാക്കിയ വെടിക്കെട്ട്

എന്താണ് ഫ്‌ളാറ്റ് പിച്ച്?

കട്ടിയുള്ള, വരണ്ട, ഇര്‍പ്പമില്ലാത്ത, പുല്‍നാമ്പുകള്‍ തീരെയില്ലാത്ത പിച്ചുകളെയാണ് 'ഫ്‌ളാറ്റ് പിച്ച്' അഥവാ 'റോഡ് പിച്ച്' എന്ന് വിളിക്കുന്നത്. ഇളം കാപ്പി നിറത്തിലോ, വെള്ള നിറത്തിലോ ആണ് ഇത്തരം പിച്ചുകള്‍ കാണപ്പെടുന്നത്. എറിയുന്ന പന്തുകളില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് ഇത്തരം പിച്ചുകളില്‍ ബൗളര്‍മാരെ കുഴക്കുന്നത്. പന്തുകള്‍ സ്വാഭാവികമായി കുതിച്ചുയരുന്ന ഇത്തരം പിച്ചുകളില്‍ കൃത്യമായ ബൗണ്‍സറുകള്‍ എറിയുക ശ്രമകരമാമ്.

പന്തിന്റെ സ്വിങ് ഉപയോഗിച്ച് വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍മാര്‍ക്ക്, ഇത്തരം പിച്ചുകളില്‍ സ്വിങ് വ്യതിയാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാറില്ല. 'ഗ്രീന്‍ ടോപ്‌സ്' എന്നറിയപ്പെടുന്ന മറ്റൊരു തരം പിച്ചുകളിലാണ് മുന്‍പ് ടി-ട്വന്റി മത്സരങ്ങള്‍ നടന്നിരുന്നത്. ഇത്തരം പിച്ചുകളില്‍ കാണപ്പെടുന്ന ചെറിയ പുല്‍നാമ്പുകളാണ് പന്തുകളിലെ വ്യതിയാനങ്ങള്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍, പുല്ലുകള്‍ പൂര്‍ണമായി ഇല്ലാതാക്കുന്നതോടെ ബൗളര്‍മാര്‍ പ്രതിസന്ധിയിലാകുന്നു.

പന്തിന്‌റെ വേഗതയെ ആശ്രയിക്കുന്ന ബൗളര്‍മാര്‍ക്കും ഫ്‌ളാറ്റ് പിച്ചുകള്‍ നാശം വിതയ്ക്കുന്നു. എറിയുന്ന പന്തുകള്‍ കുത്തിയുയരുന്ന പിച്ചിന്റെ സ്വഭാവം, കൃത്യമായ ലെങ്ത്തില്‍ പന്തെറിയുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്പിന്നര്‍മാരുടെ അവസ്ഥയും മറിച്ചല്ല. പിച്ചിന്റെ വരണ്ട സ്വഭാവം പന്തിനെ ടേണ്‍ ചെയ്യാന്‍ അനുവദിക്കില്ല. ഇതുമൂലം എറിയുന്ന എല്ലാ പന്തുകളും ബാറ്റര്‍ക്ക് പ്രവചിക്കാനാവുന്നു. വ്യതിയാനങ്ങള്‍ സംഭവിക്കാതെ വരുന്ന പന്തുകളെ ബാറ്റര്‍മാര്‍ ബൗണ്ടറി കടത്തുന്നു.

ബാറ്റർമാർ റൺമല തീർക്കുമ്പോൾ ബൗളർമാരുടെ 'മാസ്റ്റർ പ്ലാൻ'! ഫ്ലാറ്റ് പിച്ചുകളിൽ അതിജീവിക്കാൻ പുതിയ ആയുധങ്ങളുമായി ബൗളർമാർ
'​ഗില്ലിന്റെ ആത്മധൈര്യം ചോർന്നു പോയിരിക്കുന്നു തോൽവി സമ്മതിച്ച് പിന്മാറുന്നതാണ് നല്ലത്'; രൂക്ഷ വിമർശനവുമായി സെവാഗ്

പ്രശ്‌നത്തെ എങ്ങനെ മറികടക്കാം?

ഫ്‌ളാറ്റ് പിച്ചുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബൗളര്‍മാര്‍ക്ക് പരിമിതികളുണ്ടെങ്കിലും അസാധ്യമല്ല. യോര്‍ക്കറുകള്‍ തന്നെയാണ് ഏറ്റവും മികച്ച ആയുധം. കൃത്യമായ യോര്‍ക്കറുകള്‍ എറിയുമ്പോള്‍ പിച്ചിന്റെ സ്വഭാവം പന്തിനെ ബാധിക്കില്ല. പിച്ച് ചെയ്യുന്നതുതന്നെ ബാറ്റിന്റെ തൊട്ടടുത്താവുമ്പോള്‍ പിച്ചിന്റെ മുന്‍തൂക്കം ബാറ്റര്‍ക്ക് ലഭിക്കില്ല. ഇന്‍ സ്വിങ്ങുകള്‍ വിലപോകാത്ത പിച്ചുകളില്‍ വിപരീത സ്വിങ്ങുകള്‍ ബൗളര്‍മാര്‍ക്ക് ആനുകൂല്യം നല്‍കും.

ആക്രമിച്ചു കളിക്കുന്ന ബാറ്റര്‍മാരെ ക്യാച് ഔട്ട് ആക്കാന്‍ ഇത്തരം പന്തുകള്‍ സഹായിക്കും. പന്തിന്റെ വേഗത കൂട്ടുക എന്നതാണ് സ്പിന്നര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ബാംഗ്ലൂരിന്റെ കൃണാല്‍ പാണ്ഡ്യ ഈ രീതിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ഐപിഎല്ലില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിയുന്ന ബൗളര്‍മാരില്‍ ഒരാളാണ് കൃണാല്‍.

English Summary: Flat pitches in modern cricket heavily favor batters, leading to frequent high-scoring matches, especially in T20s and the IPL. With minimal swing and turn, bowlers face major challenges but adapt using yorkers, reverse swing, and pace variations to stay competitive.

Related Stories

No stories found.
Madism Digital
madismdigital.com