ട്വന്റി 20 ഫോർമാറ്റിൽ പുതിയ നായകനെ ഉറപ്പിച്ച് ഇന്ത്യ; സൂര്യ 'ഔട്ട്', ശ്രേയസ് 'ഇൻ'

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനു പിന്നാലെ ഐപിഎലിലും മോശം ഫോമിൽ കളിക്കുന്ന സൂര്യയെ ടി20 ഫോർമാറ്റിൽ നിന്ന് മാറ്റാനാണ് ആലോചന
ട്വന്റി 20 ഫോർമാറ്റിൽ പുതിയ നായകനെ ഉറപ്പിച്ച് ഇന്ത്യ; സൂര്യ 'ഔട്ട്', ശ്രേയസ് 'ഇൻ'
Published on

ഇന്ത്യൻ ട്വന്റി 20 ടീമിൽ വൻ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ നായകസ്ഥാനത്തു നിന്ന് നീക്കാൻ തീരുമാനം. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനു പിന്നാലെ ഐപിഎലിലും സൂര്യ മോശം ഫോമിലാണ് കളിക്കുന്നത്. ഇതേ തുടർന്നാണ് താരത്തെ ടി20 ഫോർമാറ്റിൽ നിന്ന് മാറ്റാൻ ആലോചന.

ഐപിഎലിന്റെ അവസാനത്തോടെ ബിസിസിഐ സെലക്ടർമാർ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലെ പ്രധാന അജണ്ട ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെ മാറ്റുന്നതാണ്. ഐപിഎലിലെ മോശം പ്രകടനമാണ് സൂര്യകുമാർ യാദവിനെ മാറ്റുന്നതിലേക്ക് ബിസിസിഐയെ നിർബന്ധിതരാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ട്വന്റി 20 ഫോർമാറ്റിൽ പുതിയ നായകനെ ഉറപ്പിച്ച് ഇന്ത്യ; സൂര്യ 'ഔട്ട്', ശ്രേയസ് 'ഇൻ'
ഇനിയും അവസരം കൊടുക്കണോ? സൂര്യകുമാർ പുറത്തേക്ക് !

ഐപിഎലിന്റെ അവസാനത്തോടെ ബിസിസിഐ സെലക്ടർമാർ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലെ പ്രധാന അജണ്ട ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെ മാറ്റുന്നതാണ്. ഐപിഎലിലെ മോശം പ്രകടനമാണ് സൂര്യകുമാർ യാദവിനെ മാറ്റുന്നതിലേക്ക് ബിസിസിഐയെ നിർബന്ധിതരാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐപിഎലിൽ ഈ സീസണിൽ 10 കളികളിൽ നിന്ന് 145.52 സ്‌ട്രൈക് റേറ്റിൽ വെറും 195 റൺസാണ് സൂര്യ നേടിയിരിക്കുന്നത്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ 242 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 11 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ പൂജ്യവുമാണ് സൂര്യയുടെ സംഭാവന. ബാറ്റിങ്ങിൽ ഫോംഔട്ട് തുടരുന്നതിനാൽ സൂര്യ ഇനിയും ടി20 ഫോർമാറ്റിൽ തുടരുന്നതിനോടു ബിസിസിഐയ്ക്കു കടുത്ത എതിർപ്പുണ്ട്.

ട്വന്റി 20 ഫോർമാറ്റിൽ പുതിയ നായകനെ ഉറപ്പിച്ച് ഇന്ത്യ; സൂര്യ 'ഔട്ട്', ശ്രേയസ് 'ഇൻ'
Suryakumar Yadav IPL 2026|സൂര്യൻ മങ്ങിയിട്ട് നാളേറെയായി...! മുംബൈയ്ക്കു 'തലവേദന', എന്ത് ചെയ്യും ഇന്ത്യ?

സൂര്യകുമാറിനു പകരം ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് വിവരം. നിലവിൽ പഞ്ചാബ് കിങ്‌സ് നായകനായ ശ്രേയസ് കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു. മാത്രമല്ല ബാറ്റിങ്ങിൽ ഇപ്പോൾ മികച്ച ഫോമിലുമാണ് താരം. കഴിഞ്ഞ രണ്ട് സീസണുകളിലായി 27 മത്സരങ്ങളിൽ നിന്ന് 171 സ്‌ട്രൈക് റേറ്റിൽ 937 റൺസാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. സൂര്യക്കു പകരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാൻ ശ്രേയസിനു സാധിക്കും. 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ കിരീടം നേടുമ്പോൾ ശ്രേയസ് ആയിരുന്നു നായകൻ. ഇതെല്ലാമാണ് ശ്രേയസ് അയ്യരുടെ അനുകൂല ഘടകങ്ങൾ.

English Summary: The BCCI is planning a major overhaul of the Indian T20 squad, which includes replacing Suryamkumar yadav as captain due to his prolonged poor form. Following a disappointing T20 World Cup, his struggles have continued in the current IPL season, where he has managed only 195 runs in 10 matches. National media reports suggest that selectors will meet after the IPL to finalize a new captain, as the board is reportedly against his continued inclusion in the format.

Madism Digital
madismdigital.com