Suryakumar Yadav IPL 2026|സൂര്യൻ മങ്ങിയിട്ട് നാളേറെയായി...! മുംബൈയ്ക്കു 'തലവേദന', എന്ത് ചെയ്യും ഇന്ത്യ?

Suryakumar Yadav: മികച്ച സ്‌ട്രൈക് റേറ്റിൽ ബാറ്റ് ചെയ്തിരുന്ന താരം ഈ സീസണിൽ ബൗളർമാർക്കു മുന്നിൽ തപ്പിതടയുകയാണ്
Surya Kumar Yadav
Surya Kumar Yadav
Published on

Suryakumar Yadav Bad Form: മുംബൈ ഇന്ത്യൻസിനു തലവേദനയായി സൂര്യകുമാർ യാദവിന്റെ ഫോം ഔട്ട്. ഈ സീസണിൽ എട്ട് മത്സരം പൂർത്തിയായപ്പോൾ ആറിലും തോറ്റ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ടീമിനു ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ സൂര്യയുടെ ബാറ്റിൽനിന്ന് മുൻപത്തെ പോലെ അത്ഭുതങ്ങൾ പിറക്കണം.

ഡൽഹി ക്യാപിറ്റൽസിനെതിരെ 36 പന്തിൽ നേടിയ 51 റൺസ് മാറ്റിവെച്ചാൽ സൂര്യ ഒരുതരത്തിലും മുംബൈ ടീമിനായി നല്ലൊരു ഇന്നിങ്‌സ് കളിച്ചിട്ടില്ല. മികച്ച സ്‌ട്രൈക് റേറ്റിൽ ബാറ്റ് ചെയ്തിരുന്ന താരം ഈ സീസണിൽ ബൗളർമാർക്കു മുന്നിൽ തപ്പിതടയുകയാണ്.

Surya Kumar Yadav
Surya Kumar Yadav

ഈ സീസണിൽ എട്ട് കളികളിൽ നിന്ന് 140.87 സ്‌ട്രൈക് റേറ്റിൽ വെറും 162 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. 2022 ലാണ് സൂര്യ അവസാനമായി ഒരു ഐപിഎൽ കരിയറിൽ 150 സ്‌ട്രൈക് റേറ്റിനു താഴെ പെർഫോം ചെയ്തിരിക്കുന്നത്. 162 റൺസെടുക്കാൻ 115 പന്തുകൾ സൂര്യ ഈ സീസണിൽ ഫേസ് ചെയ്തിട്ടുണ്ട്. ആകെ നാല് സിക്‌സാണ് എട്ട് ഇന്നിങ്‌സുകളിൽ നിന്ന് താരം നേടിയത്.

ഈ സീസണിലെ സൂര്യയുടെ വ്യക്തിഗത സ്‌കോറുകൾ

16 (8)

51 (36)

6 (3)

33 (22)

0 (1)

15 (10)

36 (30)

5 (5)

Surya Kumar Yadav
'ലൈസൻസ് ടു കിൽ'; ബൗളർമാരുടെ പേടിസ്വപ്‌നമാകുന്ന പതിനഞ്ചുകാരൻ, ആ റെക്കോർഡും തൂക്കി!

കഴിഞ്ഞ കുറേകാലമായി സൂര്യ ഫോംഔട്ടിലാണ്. ട്വന്റി 20 ലോകകപ്പും ഏഷ്യ കപ്പും ഇന്ത്യക്ക് നേടിത്തന്ന സൂര്യകുമാറിനു ഇപ്പോൾ പ്രായം 36 ആണ്. ട്വന്റി 20 ലോകകപ്പിൽ 242 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 11 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ പൂജ്യവുമാണ് സൂര്യയുടെ സംഭാവന. ഐപിഎലിൽ മാത്രമല്ല രാജ്യാന്തര ക്രിക്കറ്റിലും സൂര്യ പതറുകയാണ്.

English Summary: Mumbai Indians’ dismal IPL 2026 campaign has been further crippled by the alarming loss of form of their star batter, Suryakumar Yadav. In eight innings, the 35-year-old has managed just 162 runs at a mediocre average of 20.25, a far cry from the explosive consistency that earned him the "Mr. 360" moniker. His recent scores—including a cheap dismissal of 5 against Sunrisers Hyderabad and a golden duck earlier in the month—have left the MI middle order vulnerable and devoid of its usual late-innings spark

Madism Digital
madismdigital.com