'ലൈസൻസ് ടു കിൽ'; ബൗളർമാരുടെ പേടിസ്വപ്‌നമാകുന്ന പതിനഞ്ചുകാരൻ, ആ റെക്കോർഡും തൂക്കി!

ഒരു സീസണിൽ 400 റൺസിലെത്താൻ ഏറ്റവും കുറവ് പന്തുകൾ വേണ്ടിവന്ന താരമായ വൈഭവ് സൂര്യവൻശി
Vaibhav Sooryavanshi
Vaibhav SooryavanshiBCCI
Published on

ബൗളർമാരോടു യാതൊരു ദയാദാക്ഷിണ്യവും ഇല്ല, ബാറ്റിനെ കാണുന്നത് ബൗളർമാരുടെ കണ്ണീരുവീഴ്ത്താനുള്ള ആയുധമായി...! ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ 'അത്ഭുതബാലൻ' പുതിയ റെക്കോർഡുകൾ തീർക്കുന്ന തിരക്കിലാണ്. പഞ്ചാബ് കിങ്‌സിനെതിരായ വാശിയേറിയ പോരാട്ടത്തിലും ഒരു അപൂർവ റെക്കോർഡിൽ ഈ പതിനഞ്ചുകാരൻ തന്റെ പേര് എഴുതിച്ചേർത്തു.

ഒരു സീസണിൽ 400 റൺസിലെത്താൻ ഏറ്റവും കുറവ് പന്തുകൾ വേണ്ടിവന്ന താരമായിരിക്കുകയാണ് വൈഭവ്. ഈ സീസണിൽ വൈഭവ് സൂര്യവൻശിയുടെ റൺസ് 400 തൊട്ടു. ഈ നേട്ടത്തിലേക്ക് എത്താൻ വേണ്ടിവന്നത് വെറും 167 പന്തുകൾ മാത്രം. മറികടന്നത് കരീബിയൻ വെടിക്കെട്ട് ബാറ്റർ ആന്ദ്രേ റസലിനെയാണ്! 2019 ൽ 188 ബോളുകളിൽ നിന്നാണ് റസൽ 400 റൺസിലെത്തിയത്. 2024 ൽ 195 ബോളിൽനിന്ന് 400 റൺസെടുത്ത അഭിഷേക് ശർമയാണ് മൂന്നാമത്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ആറ് വിക്കറ്റിനു ജയിച്ചു. സൂര്യവൻശി വെറും 16 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 43 റൺസെടുത്തു. ഒൻപത് കളികളിൽ നിന്ന് 238.10 സ്‌ട്രൈക് റേറ്റിലാണ് വൈഭവ് 400 റൺസെടുത്തത്. റൺവേട്ടയിൽ ഒന്നാമനും വൈഭവ് തന്നെ.

Vaibhav Sooryavanshi
റിയാൻ പരാഗ് കുടുങ്ങുമോ? ഡ്രസിങ് റൂമിൽ നിരോധിത ഇ-സിഗരറ്റ് ഉപയോഗം; ബിസിസിഐ നടപടിയും നിയമക്കുരുക്കും കാത്ത് താരം

മറ്റു റെക്കോർഡുകൾ

ടി20 ഫോർമാറ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ നേടിയെന്ന റെക്കോർഡ് വൈഭവിനാണ്. 14 വർഷവും 32 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. 40 പന്തിൽ കുറവ് മാത്രം നേരിട്ട് രണ്ട് സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും വൈഭവിന് തന്നെ. ഒരു തവണ 35 പന്തിലും മറ്റൊരു തവണ 36 പന്തിലും വൈഭവ് സെഞ്ചുറി തികച്ചു. ഒരു ഐപിഎൽ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ പറത്തിയ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവ് കൈവരിച്ചിരുന്നു.

ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ 12 സിക്‌സുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. 2025 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 35 പന്തിൽ സെഞ്ചുറിയാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി. 13-ാം വയസ്സിലാണ് വൈഭവ് രാജസ്ഥാനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്.

English summary: 15-year-old Vaibhav Suryavanshi is dominating the IPL, becoming the fastest player to reach 400 runs in a season (167 balls), surpassing Andre Russell. Playing for Rajasthan Royals, he’s leading the run charts with an explosive strike rate and has already set multiple records, including youngest T20 centurion and ultra-fast centuries.

Madism Digital
madismdigital.com