ഒരു റൺസിനു 18 ലക്ഷം രൂപ ! ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ചങ്ക് തകർക്കുന്ന 'എക്‌സ് ഫാക്ടർ'

Rishab Pant
Rishab PantSocial handle @Lucknow Super Gaints
Published on

2025 ലെ മെഗാതാരലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് റിഷഭ് പന്തിനെ ലേലത്തിൽ വിളിച്ചെടുത്തത് 27 കോടി രൂപയ്ക്കാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലം. എന്നാൽ ആ സീസണിൽ 14 കളികളിൽ നിന്ന് 133.17 സ്‌ട്രൈക് റേറ്റിൽ 269 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

2026 ലേക്ക് എത്തിയപ്പോൾ 27 കോടിക്ക് പന്തിനെ നിലനിർത്താൻ ഫ്രാഞ്ചൈസി തീരുമാനിച്ചു. മുൻ സീസണിലെ ഫോം ഔട്ട് കാര്യമാക്കേണ്ടതില്ല, പന്ത് എപ്പോഴും ഒരു എക്‌സ് ഫാക്ടർ ആണെന്ന് ലഖ്‌നൗവിനു തോന്നി. എന്നാൽ ഈ സീസണിലും സ്ഥിതി മറ്റൊന്നല്ല.

ഏഴ് കളികൾ പൂർത്തിയായപ്പോൾ 132.43 സ്‌ട്രൈക് റേറ്റിൽ പന്ത് ലഖ്‌നൗവിനായി നേടിയത് വെറും 147 റൺസ് മാത്രം. ശരാശരി 24.50 ആണ്. ഏഴിൽ അഞ്ചിലും തോറ്റ് ലഖ്‌നൗ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് നിൽക്കുമ്പോൾ അതിന്റെ പ്രധാന കാരണം റിഷഭ് പന്ത് തന്നെ.

Rishabh Pant LSG
Rishabh Pant LSG

ഈ സീസണിൽ ഒറ്റയക്കത്തിനു പുറത്തായത് മൂന്ന് തവണ. ഐപിഎലിൽ പന്ത് അവസാനമായി 400 റൺസിനു മേലെ സ്‌കോർ ചെയ്തിരിക്കുന്നത് 2024 ലാണ്.

പന്തിന്റെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു റൺസിന്റെ മൂല്യം എത്രയാണെന്ന് അറിയുമോ? 27 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയ താരത്തിന്റെ ഒരു റൺസിന്റെ വില 18.36 ലക്ഷമാണ് ! ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമെന്ന് പന്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിശേഷിപ്പിക്കേണ്ടിവരും.

Rishab Pant
'സിഗരറ്റ് പോലെ എന്തോ'; ക്യാമറയിൽ കുരുങ്ങി റബാദ, 2025 ആവർത്തിക്കുമോ?

English Summary: In the 2025 IPL Mega Auction, Rishabh Pant made history by becoming the most expensive player in the league's history after being acquired by Lucknow Super Giants (LSG) for a staggering ₹27 crore. However, his performance during the season failed to live up to the record-breaking price tag. Across 14 matches, Pant managed to score only 269 runs, maintaining a relatively modest strike rate of 133.17.

Related Stories

No stories found.
Madism Digital
madismdigital.com