'തമാശ വധഭീഷണിയായി മാറി'; ഒടുവിൽ വീഡിയോ ഡീലീറ്റ് ചെയ്ത് ശ്രേയസ് അയ്യരുടെ സഹോദരി! സൈബർ ഇടങ്ങളിൽ പടരുന്നത് പകയോ?

സഹോദരന്റെ ടീമിനോടുള്ള ബഹുമാനം മുൻനിർത്തി വീഡിയോ പിൻവലിക്കുന്നു; സൈബർ ആക്രമണത്തിന് പിന്നാലെ ശ്രേഷ്ഠ അയ്യരുടെ വൈകാരികമായ പ്രതികരണം
Shreshta and Shreyas
Shreshta and ShreyasInsta account of Shresta Iyer
Published on

ഐപിഎൽ ആവേശം മുറുകുന്നതിനിടെ മൈതാനത്തിന് പുറത്തെ 'ഫാൻസ് ഫൈറ്റ്' അതിരുവിടുന്നു. പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യർക്ക് നേരെ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത് ക്രൂരമായ സൈബർ ആക്രമണം. വെറും തമാശയായി പങ്കുവെച്ച ഒരു വീഡിയോ ഒടുവിൽ വധഭീഷണിയിൽ വരെ എത്തിനിൽക്കുന്നു.

Shreshta and Shreyas
സഞ്ജുവില്ലാത്ത റോയൽസ് ഹാപ്പിയാണ്; റിയാൻ പരാ​ഗിന്റെ 'ഫീൽഡ് മാജിക്' ഫലം കാണുന്നു

എന്താണ് സംഭവിച്ചത്?

ഏപ്രിൽ 6-ന് ഈഡൻ ഗാർഡൻസിൽ നടന്ന പഞ്ചാബ് കിംഗ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. കളി മുടങ്ങിയതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതിന് പിന്നാലെയാണ് ശ്രേഷ്ഠ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഒരു റീൽ പങ്കുവെച്ചത്. "പഞ്ചാബികൾക്ക് വലിയ മനസ്സാണ്, അതുകൊണ്ട് ഒരു പോയിന്റ് ഞങ്ങൾ നിങ്ങൾക്ക് (കെകെആർ) ദാനമായി നൽകുന്നു" എന്നായിരുന്നു വീഡിയോയിലെ തമാശ കലർന്ന അടിക്കുറിപ്പ്.

ആക്രമണം കടുപ്പിച്ച് 'ഫാൻസ്'

വീഡിയോ പുറത്തുവന്നതോടെ ഒരു വിഭാഗം കെകെആർ ആരാധകർ രോഷാകുലരായി. മുൻപ് കെകെആർ ക്യാപ്റ്റനായിരുന്ന ശ്രേയസ് ടീം വിട്ടതിലുള്ള അമർഷവും ഇതിനൊപ്പം ചേർന്നു. വെറും കളിയാക്കലായി കാണേണ്ട വീഡിയോയ്ക്ക് താഴെ അശ്ലീല വർഷവും വധഭീഷണിയുമാണ് നിറഞ്ഞത്.

"ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, എങ്കിലും..."

സൈബർ ആക്രമണം രൂക്ഷമായതോടെ ശ്രേഷ്ഠ വീഡിയോ നീക്കം ചെയ്തു. തുടർന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അവർ തന്റെ നിലപാട് വ്യക്തമാക്കി. "ഞാൻ ആ വീഡിയോ നീക്കം ചെയ്തു. അതൊരു തമാശ മാത്രമായിരുന്നു. എന്നാൽ പലരും അത് തെറ്റായി വ്യാഖ്യാനിച്ചു. മോശം കമന്റുകൾ മാത്രമല്ല, ഭീഷണി സന്ദേശങ്ങളും എനിക്ക് ലഭിക്കുന്നുണ്ട്. ഇത് സങ്കടകരമാണ്. ഞാൻ തെറ്റൊന്നും ചെയ്തു എന്ന് വിശ്വസിക്കുന്നില്ല, എങ്കിലും എന്റെ സഹോദരനോടും അവന്റെ ടീമിനോടുമുള്ള ബഹുമാനം മുൻനിർത്തിയാണ് ആ വീഡിയോ നീക്കുന്നത്. നമുക്ക് കുറച്ചുകൂടി കാരുണ്യമുള്ളവരാകാം." - ശ്രേഷ്ഠ കുറിച്ചു.

Shreshta and Shreyas
ഐപിഎല്ലിലെ 'യശസ്വി' വിസ്മയം; പുതിയ അത്ഭുതബാലന്മാർക്കിടയിലും ജയ്‌സ്വാൾ ഇന്നും 'സ്പെഷ്യൽ' ആകുന്നത് എന്തുകൊണ്ട്?

ക്രിക്കറ്റ് വെറും കളിയല്ലേ?

താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് നേരത്തെയും ശ്രേഷ്ഠ വ്യക്തമാക്കിയിരുന്നു. "ഇതൊരു ഗെയിം മാത്രമാണ്, എനിക്ക് എല്ലാ ടീമിനോടും ബഹുമാനമുണ്ട്" എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. എന്നാൽ ഫാൻസ് ഗ്രൂപ്പുകൾക്കിടയിലെ ശത്രുത ഒരു പെൺകുട്ടിക്ക് നേരെയുള്ള സൈബർ ഗുണ്ടായിസമായി മാറിയത് ഐപിഎൽ ആരാധകർക്കിടയിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

മൈതാനത്തെ പോരാട്ടം ഗാലറിക്കും സോഷ്യൽ മീഡിയയ്ക്കും അപ്പുറത്തേക്ക് വ്യക്തിഹത്യയായി മാറുന്നത് ആശങ്കയോടെയാണ് കായികലോകം നോക്കിക്കാണുന്നത്.

English Summary: Shresta Iyer, sister of Punjab Kings captain Shreyas Iyer, deleted a viral dance video following intense cyberbullying and death threats from trolls. Despite clarifying the video was a harmless joke, she faced severe backlash for her comments regarding the KKR vs PBKS match. Shresta expressed her disappointment over the toxic fan culture while prioritizing respect for her brother and his team. This incident highlights the growing concern over the personal safety of athletes' families amidst escalating IPL fan rivalries.

Related Stories

No stories found.
Madism Digital
madismdigital.com