അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരായ അന്വേഷണവും ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളാണ് കഴിഞ്ഞ കുറേ കാലമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നേരിടുന്നത്
അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരായ അന്വേഷണവും ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
Published on

ലോകകപ്പിലെ അർജന്റീന - ഈജിപ്ത് പ്രീ ക്വാർട്ടർ മത്സരത്തിനു പിന്നാലെ പുറത്തുവന്ന ഒരു വാർത്തയെ ചുറ്റിപറ്റിയാണ് കായികലോകത്തിന്റെ ചർച്ച. അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരായ എഫ്ബിഐ അന്വേഷണമാണ് അതിനു കാരണം. എന്നാൽ ആ അന്വേഷണവും ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളാണ് കഴിഞ്ഞ കുറേ കാലമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (AFA) നേരിടുന്നത്. ഇതിലാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ പ്രാഥമിക അന്വേഷണം നടത്തുന്നത്. അർജന്റീനയിലെ ലാ നാസിയോൺ എന്ന പ്രാദേശിക പത്രത്തെ ഉദ്ധരിച്ച് ഫോക്‌സ് സ്‌പോർട്‌സ് മെക്‌സിക്കോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരായ അന്വേഷണവും ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
അവതരിച്ചു 'മെസി'; മികച്ചവരെ ശ്വാസംമുട്ടിച്ച 15 മിനിറ്റ്

അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലഡിയ ടാപിയ യുഎസിലെ സാമ്പത്തിക സംവിധാനം വഴി 260 മില്യൺ ഡോളർ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എഎഫ്എയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഫ്‌ളോറിഡ ആസ്ഥാനമായ ഒരു കമ്പനിയാണ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങളിലാണ് അന്വേഷണം.

യുഎസ്എയിലെ സാമ്പത്തിക വ്യവസ്ഥയിലൂടെ എഎഫ്എ എങ്ങനെ പണം കൈമാറിയെന്നും ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ലാ നാസിയോൺ പുറത്തുവിട്ട രേഖകൾ പ്രകാരം, അഞ്ച് യുഎസ് ധനകാര്യ സ്ഥാപനങ്ങളിൽ ആരംഭിച്ച അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് ഡോളറുകൾ കൈമാറ്റം ചെയ്തതായാണ് ആരോപണം. ഫുട്‌ബോൾ അസോസിയേഷന്റെ അന്താരാഷ്ട്ര വാണിജ്യ, സ്‌പോൺസർഷിപ്പ് ഇടപാടുകളിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് ഡോളർ യുഎസ് സാമ്പത്തിക സംവിധാനത്തിലൂടെ എങ്ങനെ കൈമാറ്റം നടന്നു എന്നതാണ് അന്വേഷണ പരിധിയിൽ വരുന്നത്.

അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരായ അന്വേഷണവും ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ഇതിഹാസങ്ങൾ അരങ്ങൊഴിയുന്ന 2026 ലോകകപ്പ്; സ്പെയിനിനെതിരെ അടിയറവ് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടഴിക്കുമ്പോൾ

അതേസമയം ഏതെങ്കിലും സാമ്പത്തിക ക്രമക്കേടുകളിൽ ഫുട്‌ബോൾ അസോസിയേഷൻ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഈ ആരോപണങ്ങളെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തള്ളുന്നുമുണ്ട്. എഫ്ബിഐ അന്വേഷണം പോലും ഇല്ലെന്നാണ് എഎഫ്എ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

അതേസമയം ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലോകകപ്പുമായി ബന്ധപ്പെട്ടാണ് എഫ്ബിഐ അന്വേഷണം എന്ന നിലയിൽ കുപ്രചരണം നടക്കുന്നുണ്ട്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടോ അർജന്റീന ടീമുമായി ബന്ധപ്പെട്ടോ നിലവിൽ എന്തെങ്കിലും അന്വേഷണമൊന്നും നടക്കുന്നില്ലെന്നതാണ് വസ്തുത.

Summary

The sports world is currently discussing a news report that surfaced following the Argentina - Egypt pre-quarterfinal match in the World Cup. This is due to an FBI investigation against the Argentine Football Association. But is there any connection between this investigation and the ongoing FIFA World Cup? The Argentine Football Association (AFA) has been facing allegations of money laundering and tax evasion for quite some time now. The Federal Bureau of Investigation is conducting a preliminary inquiry into this matter. Fox Sports Mexico reported the news, quoting the Argentine local newspaper La Nación.

Madism Digital
madismdigital.com