ലോകകപ്പ് ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഫിഫ. 2026 ലോകകപ്പിലെ താരങ്ങളുടെ പ്രകടനം കണക്കിലെടുത്താണ് 48 ടീമുകളിൽ നിന്നായി 11 താരങ്ങളെ തിരഞ്ഞെടുത്തത്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഗോൾകീപ്പറായി കാബോ വെർദെയുടെ വൊസിഞ്ഞയെയാണ് തിരഞ്ഞെടുത്തത്. റൗണ്ട് 32 വിൽ അർജന്റീനയെ വിറപ്പിച്ച ടീമാണ് കാബോ വെർദെ. വൊസിഞ്ഞയുടെ അത്യുഗ്രൻ പ്രകടനമാണ് കാബോ വെർദെ ഗ്രൂപ്പ് ഘട്ടം കടക്കാൻ കാരണം. ഗ്രൂപ്പ് ഘട്ടത്തിൽ ഇത്തവണത്തെ ലോകകപ്പിലെ ചാംപ്യൻമാരായ സ്‌പെയിനെ കാബോ വെർദെ സമനിലയിൽ തളച്ചിരുന്നു. ഇത്തവണ ഗോൾഡൻ ഗ്ലൗ ലഭിച്ച സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോണിയെ മറികടന്നാണ് ലോകകപ്പ് ബെസ്റ്റ് ഇലവനിൽ വൊസിഞ്ഞ ഇടംപിടിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ ബെസ്റ്റ് ഇലവനിൽ ഇടംപിടിച്ചിട്ടില്ല. ഈ ലോകകപ്പിൽ താരം ആറ് ഗോൾ നേടിയ കെയ്നിനു പകരം ഇംഗ്ലണ്ട് ടീമിൽനിന്ന് ജൂഡ് ബെല്ലിങ്ഹാം ബെസ്റ്റ് ഇലവനിലെത്തി. റയൽ മഡ്രിഡിൽനിന്ന് ബെല്ലിങ്ഹാമിനൊപ്പം ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെയും സ്‌പെയിൻ താരം കുക്കുറെയ്യയും ബെസ്റ്റ് ഇലവനിലെത്തി. ഏറ്റവും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്ത് ഇത്തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് എംബാപ്പെ.
ഗോൾഡൻ ബോൾ കരസ്ഥമാക്കിയ സ്പാനിഷ് താരം റോഡ്രിയും ബെസ്റ്റ് ഇലവനിൽ മിഡ് ഫീൽഡിനെ നയിച്ചുകൊണ്ട് സ്ഥാനംപിടിച്ചു. ആക്രമണ നിരയിൽ എംബാപ്പെയ്‌ക്കൊപ്പം ലയണൽ മെസിയും നോർവെയുടെ എർലിങ് ഹാളണ്ടും ഉണ്ട്.
അർജന്റീനയിൽനിന്ന് മെസിയെ കൂടാതെ സെൻട്രൽ ബാക്ക് പൊസിഷനിൽ ലിസാൻഡ്രോ മാർട്ടിനെസ് ബെസ്റ്റ് ഇലവനിലെത്തി. പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ബെസ്റ്റ് ഇലവനിൽ സ്ഥാനമില്ല. ഫ്രാൻസ് താരം ഒലിസെ മധ്യനിരയിൽ സ്ഥാനംപിടിച്ചു. സ്‌പെയിൻ താരം പെഡ്രോ പോറോ, ഫ്രാൻസിന്റെ ഉപമെകാനോ എന്നിവരും പ്രതിരോധനിരയിൽ ഉണ്ട്.
ഫിഫ ബെസ്റ്റ് ഇലവനിൽ ശ്രദ്ധേയമായ അസാന്നിധ്യം പൗ കുബാർസിയുടേതാണ്. സ്പാനിഷ് താരമായ കുബാർസിയെയാണ് ഈ ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തത്.
FIFA has announced its Best XI of the 2026 FIFA World Cup, selecting the tournament's standout performers from all 48 participating teams. Lionel Messi, Kylian Mbappé and Erling Haaland lead the attacking line, while England captain Harry Kane and Portugal's Cristiano Ronaldo were left out. Cape Verde goalkeeper Vozinha earned a surprise selection after an outstanding tournament, and Spain's Rodri was named in midfield following his Golden Ball-winning campaign.