'നോട്ട് ആൻ ഇഞ്ച് ബാക്ക്'; കിരീടമോഹം അവസാനിപ്പിക്കാതെ മെസി, സാധ്യതകൾ ഇങ്ങനെ

രാജ്യാന്തര ടീമിന്റെ ഭാഗമായി തുടരണമെന്ന് പരിശീലകൻ ലയണൽ സ്‌കലോണിയോടും നായകൻ ലയണൽ മെസിയോടും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ
'നോട്ട് ആൻ ഇഞ്ച് ബാക്ക്'; കിരീടമോഹം അവസാനിപ്പിക്കാതെ മെസി, സാധ്യതകൾ ഇങ്ങനെ
Published on

ലയണൽ മെസി രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണെന്ന അഭ്യൂഹങ്ങൾക്കു വിട. അർജന്റീനയ്ക്കായി ഇനിയും കിരീടങ്ങൾ നേടണമെന്ന വാശിയിലാണ് മുപ്പത്തിയൊമ്പതുകാരനായ താരം. ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ തന്റെ രാജ്യാന്തര ഭാവിയുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷനെ മെസി നിലപാട് അറിയിച്ചു.

''മെസി തുടർന്നും രാജ്യത്തിന്റെ ജേഴ്‌സിയിൽ കളിക്കണമെന്നാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ താൽപ്പര്യം. വരുന്ന ഒന്നോ രണ്ടോ വർഷങ്ങൾ കൂടി താരം രാജ്യാന്തര ടീമിൽ തുടർന്നേക്കും. ദേശീയ ടീമിൽനിന്ന് വിരമിക്കാൻ മെസി ഇതുവരെ തീരുമാനിച്ചിട്ടില്ല,'' സ്പാനിഷ് ദിനപത്രമായ 'മാർസ' റിപ്പോർട്ട് ചെയ്യുന്നു.

ടീമിന്റെ ഭാഗമായി തുടരണമെന്ന് പരിശീലകൻ ലയണൽ സ്‌കലോണിയോടും നായകൻ ലയണൽ മെസിയോടും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടതായാണ് വിവരം. 2028 കോപ്പ അമേരിക്ക വരെ മെസി തുടരുമെന്നാണ് എഎഫ്എയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

'നോട്ട് ആൻ ഇഞ്ച് ബാക്ക്'; കിരീടമോഹം അവസാനിപ്പിക്കാതെ മെസി, സാധ്യതകൾ ഇങ്ങനെ
'അവർ മികച്ചവരായതുകൊണ്ടാണ് ഞങ്ങൾ തോറ്റത്, റഫറിയെ പഴിക്കാനില്ല'; മാതൃകയായി സ്‌കലോണി, ഫൈനൽ തോൽവിയിലും ടീമിനെ ചേർത്തുപിടിച്ച് അർജന്റീന

ലോകകപ്പിലെ പ്രകടനം തുണച്ചു

ഫൈനലിൽ നിറംമങ്ങിയെങ്കിലും ലയണൽ മെസി ലോകകപ്പിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനമാണ് എഎഫ്എയുടെ തീരുമാനത്തിന് പിന്നിൽ. എട്ട് ഗോളും നാല് അസിസ്റ്റുമായി കളംനിറഞ്ഞ മെസിയാണ് അർജന്റീന നിരയിലെ ഒന്നാമൻ. യുവതാരങ്ങളേക്കാൾ മികച്ച രീതിയിൽ കളിക്കാൻ മെസിക്ക് ഇപ്പോഴും സാധിക്കുന്നു. മാത്രമല്ല മെസി ടീമിനൊപ്പം തുടരുന്ന യുവതാരങ്ങൾക്കു കൂടുതൽ പ്രചോദനമാകുമെന്നും അസോസിയേഷൻ വിലയിരുത്തി.

നായകസ്ഥാനം ഒഴിഞ്ഞേക്കും

അതേസമയം, രാജ്യാന്തര ടീമിൽ തുടരുമ്പോഴും നായകസ്ഥാനം മെസി ഒഴിയാൻ സാധ്യതയുണ്ട്. 2030 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിൽ സമൂലമായ മാറ്റം കൊണ്ടുവരണമെന്ന നിലപാടിലാണ് മെസി. അതിനാൽ ഏതെങ്കിലും യുവതാരത്തിനു നായകസ്ഥാനം നൽകണമെന്ന് അസോസിയേഷനോടു മെസി ആവശ്യപ്പെട്ടേക്കും.

'നോട്ട് ആൻ ഇഞ്ച് ബാക്ക്'; കിരീടമോഹം അവസാനിപ്പിക്കാതെ മെസി, സാധ്യതകൾ ഇങ്ങനെ
'നിങ്ങളെ പരിപൂർണ വിശ്വാസം'; സ്‌കലോണി തുടർന്നേക്കും

രാജ്യാന്തര ടീമിലെ മെസിയുടെ പ്രകടനം

207 മത്സരങ്ങളിൽനിന്ന് 125 ഗോളും 68 അസിസ്റ്റുമാണ് രാജ്യാന്തര ടീമിനായി മെസിയുടെ നേട്ടം. 2022 ലോകകപ്പ്, 2021, 24 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ എന്നിങ്ങനെ നാല് മേജർ കിരീടങ്ങൾ മെസിക്ക് കീഴിൽ അർജന്റീന നേടി. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്നിലും അർജന്റീന ഫൈനൽ കളിച്ചത് മെസിയുടെ കീഴിലാണ്.

Summary

Rumours of Lionel Messi bringing down the curtain on his international career have been put to rest. The 39-year-old remains determined to win more trophies with Argentina.

Following Argentina's defeat in the FIFA World Cup final, Messi conveyed his decision regarding his international future to the Argentine Football Association (AFA). The AFA also urged head coach Lionel Scaloni and captain Lionel Messi to continue with the national team.

According to sources close to the AFA, Messi is expected to remain part of Argentina's national team until the 2028 Copa America.

Madism Digital
madismdigital.com