പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കപ്പെടുമോ? സാമ്പത്തിക ചട്ടലംഘനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാർ

2014ൽ എഫ്എഫ്പി ചട്ടങ്ങൾ ലംഘിച്ചതിന് സിറ്റിക്ക് 20 ദശല​ക്ഷം യൂറോ പിഴ ഒടുക്കേണ്ടി വന്നിരുന്നു.
പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കപ്പെടുമോ? സാമ്പത്തിക ചട്ടലംഘനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാർ
Published on: 

പ്രീമിയർ ലീ​ഗിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചുമത്തിയ 115 ആരോപണങ്ങളിൽ 114ലും ക്ലബ്ബ് കുറ്റക്കാരാണെന്ന് സ്വതന്ത്ര കമ്മീഷൻ കണ്ടെത്തി. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അച്ചടക്ക നടപടിയാണിത്. ഇതോടെ വൻതോതിൽ പോയിന്റ് വെട്ടിക്കുറയ്ക്കലോ പ്രീമിയർ ലീഗിൽ നിന്നുള്ള പൂർണ്ണമായ പുറത്താക്കലോ ക്ലബ്ബിന് നേരിടേണ്ടി വരും.

2009-10 മുതൽ 2022-23 വരെയുള്ള സീസണുകളിലാണ് ഈ ചട്ടലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ സാമ്പത്തിക വിവരങ്ങൾ ലീ​ഗിന് നൽകുന്നതിൽ ക്ലബ്ബ് പരാജയപ്പെട്ടു എന്നതാണ് ഇതിൽ ഏറ്റവും ​ഗൗരവകരമായ കുറ്റം. ഈ വിവാദ കാലയളവിലാണ് സിറ്റി ഏഴ് പ്രീമിയർ ലീ​ഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീ​ഗ്, മൂന്ന് എഫ്ഐ കപ്പ്, ആറ് ലീ​ഗ് കപ്പുകൾ എന്നിവ സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

പ്രധാനമായും അഞ്ച് മേഖലകളിലായാണ് കുറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ എൺപതിലധികം ആരോപണങ്ങൾ പ്രീമിയർ ലീ​ഗിന് വിവരങ്ങൾ കൈമാറുമ്പോൾ കാണിക്കേണ്ട പൂർണ്ണ സത്യസന്ധത പാലിക്കാത്തതുമായി ബന്ധപ്പെട്ടതാണ്. ക്ലബ്ബിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവെച്ചു എന്നാണ് കണ്ടെത്തൽ. കൂടാതെ, കളിക്കാർക്കും മാനേജർമാർക്കും നൽകുന്ന പ്രതിഫലത്തിന്റെ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട 20 ആരോപണങ്ങളും, ലാഭക്ഷമത, സുസ്ഥിരതാ ചട്ടങ്ങളുടെയും യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുടെയും ലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കപ്പെടുമോ? സാമ്പത്തിക ചട്ടലംഘനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാർ
നേഷൻസ് ലീഗ്; പൊരുതിത്തോറ്റ് വെയിൽസ്, പോർച്ചുഗലിന് വിജയത്തുടക്കം

ഒരു പതിറ്റാണ്ടോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഈ നിർണായക നടപടി. 2014ൽ എഫ്എഫ്പി ചട്ടങ്ങൾ ലംഘിച്ചതിന് സിറ്റിക്ക് 20 ദശല​ക്ഷം യൂറോ പിഴ ഒടുക്കേണ്ടി വന്നിരുന്നു. പിന്നീട് ഫുട്ബോൾ ലീക്സ് രേഖകൾ പുറത്തുവന്നതോടെയാണ് പുതിയ അന്വേഷണങ്ങൾക്ക് വഴിയൊരുങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2018 ഡിസംബറിലാണ് പ്രീമിയർ ലീ​ഗ് സ്വന്തം നിലയ്ക്ക് രഹസ്യാന്വേഷണം ആരംഭിച്ചതും നാല് വർഷത്തിന് ശേഷം ഔ​ദ്യോ​ഗികമായി കുറ്റങ്ങൾ ചുമത്തിയതും.

അതേസമയം, മാഞ്ചസ്റ്റർ സിറ്റി ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് സൂചന. പ്രീമിയർ ലീ​​ഗ് ചട്ടപ്രകാരം, വിധി പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം. അപ്പീൽ നൽകി 12 ആഴ്ചയ്ക്കുള്ളിൽ വാദം കേൾക്കൽ പൂർത്തിയാക്കുകയും, തുടർന്ന് 30 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം വരികയും ചെയ്യും. അപ്പീൽ പരാജയപ്പെടുകയാണെങ്കിൽ പ്രീമിയർ ലീ​ഗ് ചട്ടം W.64 പ്രകാരം പിഴ ഈടാക്കൽ, പോയിന്റ് വെട്ടിക്കുറയ്ക്കൽ, അല്ലെങ്കിൽ ലീഗിൽ നിന്ന് പൂർണ്ണമായും പുറത്താക്കുക തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ ജുഡീഷ്യൽ പാനൽ പ്രഖ്യാപിക്കും. മുൻപ് തെറ്റുകൾ സ്വയം വെളിപ്പെടുത്തിയ ചെൽസിക്ക് ലഭിച്ചതുപോലെയുള്ള ഇളവുകൾ സിറ്റിക്ക് ലഭിക്കാൻ യാതൊരു സാധ്യതയുമില്ല.

വിധി സംബന്ധിച്ച് ക്ലബ്ബും പ്രീമിയർ ലീ​ഗും ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. രഹസ്യസ്വഭാവം പാലിക്കേണ്ടതുള്ളതിനാൽ 2023 ഫെബ്രുവരിയിൽ നൽകിയ പ്രസ്താവനയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നാണ് സിറ്റി വക്താവ് അറിയിച്ചത്. പ്രീമിയർ ലീഗ് ബോർഡ് നിഷ്പക്ഷമായി പ്രവർത്തിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ക്ലബ്ബ് പ്രതികരിച്ചു. അതേസമയം, ജനങ്ങൾ പെട്ടെന്നൊരു നിഗമനത്തിലേക്ക് എടുത്തുചാടരുതെന്നും, വാർത്തകൾ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ കമ്മീഷന്റെ റിപ്പോർട്ട് വിശദമായി പഠിക്കണമെന്നുമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാം അഭിപ്രായപ്പെട്ടത്. വിധി വിവരങ്ങൾ പുറത്തുവിടില്ലെന്ന കരാറിൽ ഇരു കൂട്ടരും ഒപ്പുവെച്ചിട്ടുണ്ടെന്നാണ് സൂചന.

Summary

Manchester City has been found guilty of 114 out of 115 financial rule breaches by an independent Premier League commission. The charges, spanning from the 2009-10 to 2022-23 seasons, primarily involve failing to provide accurate financial information and breaching FFP rules. The club now faces unprecedented sanctions, including severe points deductions or potential expulsion from the Premier League, though they are expected to appeal the verdict within the 14-day deadline.

Madism Digital
madismdigital.com