മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൈക്കൽ കാരിക്കിന് പുറത്തേക്കുള്ള വഴി തെളിയുന്നു; പകരക്കാരായി പോച്ചെറ്റിനോയും എഡ്ഡി ഹോവെയും പരിഗണനയിൽ

ഹോവെയും, പോച്ചെറ്റിനോയും യുണൈറ്റഡ് പരിശീലകരാകാൻ സന്നദ്ധരാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൈക്കൽ കാരിക്കിന് പുറത്തേക്കുള്ള വഴി തെളിയുന്നു; പകരക്കാരായി പോച്ചെറ്റിനോയും എഡ്ഡി ഹോവെയും പരിഗണനയിൽ
Published on: 

തുടർച്ചയായ മോശം പ്രകടനങ്ങളെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് മൈക്കൽ കാരിക്കിനെ പുറത്താക്കാൻ സാധ്യതയേറുന്നു. ക്ലബ്ബിന്റെ ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സിന്റെ നേതൃത്വത്തിലുള്ള അവലോകനങ്ങൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാം ഉണ്ടാകുക.

അന്തിമ റിപ്പോർട്ട് കൈമാറുന്നതിന് മുന്നോടിയായ, ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡയുമായി വിൽകോക്സ് ചർച്ചകൾ നടത്തിവരികയാണ്. കാരിക്കിനെ പുറത്താക്കുന്ന പക്ഷം പകരം ചുമതലയേൽക്കാൻ യുഎസ്എ ഹെഡ് കോച്ചായ മൗറിഷ്യോ പോച്ചെറ്റിനോയോ മുൻ ന്യൂകാസിൽ മാനേജർ എഡ്ഡി ഹോവെയോ എത്തിയേക്കാം. നിലവിൽ ഫുട്ബോളിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന ഹോവെയും, പോച്ചെറ്റിനോയും യുണൈറ്റഡ് പരിശീലകരാകാൻ സന്നദ്ധരാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

പ്രീമിയർ ലീ​ഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന യുണൈറ്റഡ്, ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി കളിച്ച 15ൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. ഒക്ടോബർ 25ന് ബോൺമൗത്തിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെട്ടതോടെ കാരിക്കിന്റെ സ്ഥാനം തെറിക്കുമെന്ന അവസ്ഥ വന്നിരുന്നു. എന്നാൽ, പരിശീലന ഗ്രൗണ്ടിൽ വെച്ച് വിൽകോക്സും ബെറാഡയും നടത്തിയ ചർച്ചകൾക്ക് പിന്നാലെ, അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയ്ക്ക് മുൻപുള്ള മൂന്ന് മത്സരങ്ങളിൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ മാനേജ്‌മെൻ്റ് അദ്ദേഹത്തിന് ഒരവസരം കൂടി നൽകുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൈക്കൽ കാരിക്കിന് പുറത്തേക്കുള്ള വഴി തെളിയുന്നു; പകരക്കാരായി പോച്ചെറ്റിനോയും എഡ്ഡി ഹോവെയും പരിഗണനയിൽ
പുതിയ യുഗത്തിന് തുടക്കം; പോർച്ചുഗലിനെ ഇനി ബെർണാഡോ സിൽവ നയിക്കും

ചെൽസി, റോം, ആസ്റ്റൺ വില്ല എന്നിവർക്കെതിരെയായിരുന്നു ഈ നിർണായക മത്സരങ്ങൾ. ഈ മൂന്ന് മത്സരങ്ങളിലും യുണൈറ്റഡിന്റെ പ്രകടനം അസ്ഥിരമായിരുന്നു. ചെൽസിയോട് 2-0 ന് പരാജയപ്പെട്ട മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ ടീം പരാജയപ്പെട്ടു. ലിസാൻഡ്രോ മാർട്ടിനെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷമുള്ള പെനാൽറ്റിയിൽ നിന്നായിരുന്നു യുണൈറ്റഡ് രണ്ടാമത്തെ ഗോൾ വഴങ്ങിയത്. പിന്നീട് ഓൾഡ് ട്രാഫോർഡിൽ റോമയ്ക്കെതിരെ ആദ്യ 45 മിനിറ്റിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് യുണൈറ്റഡ് (3-2) വിജയിച്ചു.

റോമയ്‌ക്കെതിരായ വിജയത്തിന് ശേഷം ടീമിൻ്റെ മികച്ച പ്രകടനം നിലനിർത്തണമെന്ന് കാരിക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഞായറാഴ്ച സ്വന്തം തട്ടകത്തിൽ ആസ്റ്റൺ വില്ലയോട് 4-4 എന്ന സ്കോറിന് സമനില വഴങ്ങേണ്ടി വന്നു. ഇൻജുറി ടൈമിൽ 4-2 എന്ന നിലയിൽ പിന്നിലായിരുന്ന യുണൈറ്റഡിനെ ജോഷ്വ സിർക്സിയും പാട്രിക് ഡോർഗുവും നേടിയ ഗോളുകളാണ് തോൽവിയിൽ നിന്നും രക്ഷിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൈക്കൽ കാരിക്കിന് പുറത്തേക്കുള്ള വഴി തെളിയുന്നു; പകരക്കാരായി പോച്ചെറ്റിനോയും എഡ്ഡി ഹോവെയും പരിഗണനയിൽ
തെരുവ് മൈതാനങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക്; ജെസ്യൂസ് ഡി മിഗ്വേലിന് കളിക്കളത്തില്‍ ദാരുണാന്ത്യം

മത്സരങ്ങളുടെ തുടക്കത്തിൽ തന്നെ ഗോളുകൾ വഴങ്ങുന്നതാണ് നിലവിൽ യുണൈറ്റഡ് നേരിടുന്ന പ്രധാന വെല്ലുവിളി. വില്ലയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അവർ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നു. കഴിഞ്ഞ മാസം കോമോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ (1-4 തോൽവി) രണ്ടാം മിനിറ്റിൽ നിക്കോ പാസും, അതിനു മുൻപ് അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ (0-2 തോൽവി) ആദ്യ മിനിറ്റിൽ പാബ്ലോ ബാരിയോസും യുണൈറ്റഡിനെതിരെ ഗോളുകൾ നേടിയിരുന്നു. ഈ മോശം ഫോമും പ്രതിരോധത്തിലെ പാളിച്ചകളും വിലയിരുത്തുമ്പോൾ ക്ലബ്ബിൽ കാരിക്കിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്നാണ് വിലയിരുത്തൽ.

Summary

Manchester United is on the verge of sacking manager Michael Carrick following a dismal run of results, including early goals conceded and a poor position in the Premier League. Following an internal review led by Jason Wilcox, Mauricio Pochettino and Eddie Howe have emerged as the top candidates to replace him.