സുവാരസ്-കവാനി യു​ഗം അവസാനിച്ചു, ഇനി വാൽവെർഡേ കാലം; യുവ തലമുറയുമായി ലോകകപ്പിനിറങ്ങുന്ന ഉറു​ഗ്വേ

2010 ലോകകപ്പിൽ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം 15 കോപ അമേരിക്ക കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്
സുവാരസ്-കവാനി യു​ഗം അവസാനിച്ചു, ഇനി വാൽവെർഡേ കാലം; യുവ തലമുറയുമായി ലോകകപ്പിനിറങ്ങുന്ന ഉറു​ഗ്വേ
Published on

1930ലും 1950ലുമായി സാക്ഷാൽ അർജന്റീനയേയും ബ്രസീലിനേയും ഫൈനലിൽ പരാജയപ്പെടുത്തി രണ്ട് ലോകകപ്പ് നേടിയ ഉറു​ഗ്വേയെ ഡാർക്ക് ഹോഴ്സ് ടീമായാണ് പൊതുവെ കണക്കാക്കുന്നത്. 2010 ലോകകപ്പിൽ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം 15 കോപ അമേരിക്ക കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ലയണൽ മെസ്സിയോടൊപ്പം ഇന്റർമിയാമിയിൽ കളിക്കുന്ന ലൂയിസ് സുവാരസിനെയും എഡിൻസൺ കവാനിയേയും ഒഴിവാക്കി പരിശീലകൻ മാർസെലോ ബിയൽസ 2026 ലോകകപ്പിലേക്കുള്ള ഫൈനൽ സ്ക്വാഡിനെ പ്രഖ്യാപിച്ചത് ഉറു​ഗ്വേൻ ടീമും തലമുറ കൈമാറ്റത്തിന്റെ പണിപ്പുരയിലാണെന്നതിന് വ്യക്തമായ ഉദാഹരണമാണ്.

ഉറുഗ്വേ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർ കൂട്ടുകെട്ടുകളിലൊന്നായ സുവാരസ്–കവാനി യുഗത്തിന് അവസാനമായെന്നാണ് നിലവിലെ സാഹചര്യം. 2023 മുതൽ പല ദേശീയ ടീം സ്ക്വോഡുകളിൽ പരിശീലകൻ ഇരുവരെയും മാറ്റിനിർത്തി യുവ താരങ്ങൾക്ക് അവസരം നൽകിയിരുന്നു. കേവലം 35 ലക്ഷംമാത്രം ജനസംഖ്യയുള്ള ഉറു​ഗ്വേ ലോകകപ്പിലും സൗത്ത് അമേരിക്കൻ ഫുട്ബോളിലെയും സ്ഥിരം സാനിധ്യമാണ്. സുവാരസും കവാനിയും ഇല്ലാത്ത പുതിയ കാലഘട്ടത്തിൽ വാൽവെർഡെയും അറൗഹോയും നൂനസും ചേർന്ന പുതിയ തലമുറ രാജ്യത്തെവീണ്ടും ലോകകപ്പ് മഹിമയിലേക്ക് നയിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഉറുഗ്വേൻ ഫുട്ബോളിന്റെ മുഖമായിരുന്നു ലൂയിസ് സുവാരസ്. 143 മത്സരങ്ങളിൽനിന്നായി 69 ​ഗോളുകൾ രാജ്യത്തിനായി താരം നേടിയിട്ടുണ്ട്.

അതേസമയം ഉറു​ഗ്വേയുടെ പുതിയ തലമുറയുടെ നായകനായി റയൽ മാഡ്രിഡ് അറ്റാക്കിങ് മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെയുടെ സാനിധ്യം ടീമിന് പുത്തൻ ഉണർവാണ് നൽകുന്നത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ സ്വാധീനം ചെലുത്താൻ കഴിയുന്ന വാൽവെർഡെയുടെ പ്രകടനമായിരിക്കും ടീമിന്റെ ലോകകപ്പ് യാത്രയുടെ ഗതി നിർണയിക്കുക. ലോങ് ഷോട്ടുകൾ ​ഗോളുകളാക്കിമാറ്റാൻ കഴിയുന്ന താരത്തിനോടൊപ്പം മാനുവൽ ഉഗാർട്ടെയും റോഡ്രിഗോ ബെന്റൻകൂറും ഒരുമിക്കും.

സുവാരസ്-കവാനി യു​ഗം അവസാനിച്ചു, ഇനി വാൽവെർഡേ കാലം; യുവ തലമുറയുമായി ലോകകപ്പിനിറങ്ങുന്ന ഉറു​ഗ്വേ
മെസ്സി മുതൽ ​ഗബ്രിയേൽവരെ; പെനൽറ്റി മിസ്സാക്കി കിരീടം നഷ്ടപ്പെടുത്തിവർ

ലിവർപൂളിൽനിന്ന് സൗദിയിലെ അൽ‍ഹിലാലിലേക്ക് ചേക്കറിയ ‍ഡാർവിൻ നൂനസിനെ ആ​ശ്രയിച്ചായിരിക്കും മുന്നേറ്റ നിര. റോഡ്രിഗോ അഗ്വിറെയും ഫെഡറിക്കോ വിന്യാസും ആക്രമണനിരയ്ക്ക് കൂടുതൽ ശക്തി നൽകും. മേജർ മത്സരങ്ങളിൽ ​ഗോളുകൾ നേടാറുണ്ടെങ്കിലും സ്ഥിരതയില്ലാഴ്മ ഡാർവിന് വെല്ലുവിളിയാകും. ബാഴ്സലോണയുടെ റൊണാൾഡ് അറൗഹോയും ജോസ് മരിയ ഗിമിനസും ചേർന്ന സെന്റർ ബാക്ക് കൂട്ടുകെട്ട് എതിരാളികൾക്ക് വെല്ലുവിളിയാകും. അഞ്ചാം ലോകകപ്പിനിറങ്ങുന്ന ഫെർണാണ്ടോ മുസ്ലേരയാണ് ​ഗോൾവല കാക്കുന്നത്.

ഫൈനൽ സ്ക്വാഡ്:

പ്രതിരോധം:

റൊണാൾഡ് അറൗഹോ

ഹോസെ മരിയ ഗിമിനസ്

സാന്റിയാഗോ ബുവേനോ

സെബാസ്റ്റ്യൻ കാസെറസ്

മത്തിയാസ് ഒലിവേര

മത്തിയാസ് വിന്യ

ഹൊവാക്വിൻ പിക്വെറെസ്

ഗില്ലെർമോ വരേല

മിഡ്ഫീൽഡ്:

ഫെഡറിക്കോ വാൽവെർഡെ

മാനുവൽ ഉഗാർട്ടെ

റോഡ്രിഗോ ബെന്റൻകൂർ

നിക്കോളാസ് ഡി ലാ ക്രൂസ്

ജോർജിയൻ ഡി അറസ്കായേറ്റ

ഫകുണ്ടോ പെല്ലിസ്ട്രി

മാക്സിമിലിയാനോ അറൗഹോ

ബ്രയാൻ റോഡ്രിഗസ്

അഗസ്റ്റിൻ കനോബിയോ

റോഡ്രിഗോ സലസാർ

എമിലിയാനോ മാർട്ടിനെസ്

ഹുവാൻ മാനുവൽ സനാബ്രിയ

ഫോർവേഡ്:

ഡാർവിൻ നൂനസ്

റോഡ്രിഗോ അഗ്വിറെ

ഫെഡറിക്കോ വിന്യാസ്

കീപ്പർ:

സെർജിയോ റൊഷെറ്റ്

ഫെർണാണ്ടോ മുസ്ലേര

സാന്റിയാഗോ മെലെ

ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെ എന്നീ ടീമുകളെയാണ് ഉറുഗ്വേ നേരിടുന്നത്.

English Summary: Uruguay, two-time World Cup champions and 15-time Copa América winners, head to the 2026 World Cup as one of the tournament's dark horses. Coach Marcelo Bielsa has ushered in a new era by leaving out veteran stars Luis Suárez and Edinson Cavani from the final squad. Led by Federico Valverde, Ronald Araújo and Darwin Núñez, the new generation will carry the nation's hopes on football's biggest stage.

Madism Digital
madismdigital.com