വിവാദങ്ങൾ വിടാതെ ലോകകപ്പ്, ഫിഫ പ്രസി‍ഡന്റിനെതിരെ അന്വേഷണം; ട്രംപുമായി ഇൻഫാന്റിനോക്കുള്ളത് വഴിവിട്ട ബന്ധമെന്ന് വിമർശനം

റഫറിമാരെയും വാർ റഫറിമാരെയും ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങളെയും കവച്ചുവെച്ച് റെഡ് കാർഡ് ലഭിച്ച താരത്തെ അടുത്ത മത്സരത്തിൽ മത്സരിപ്പിച്ച തീരുമാനമാണ് ആ​ഗോളതലത്തിൽ ചർച്ചയായത്
വിവാദങ്ങൾ വിടാതെ ലോകകപ്പ്, ഫിഫ പ്രസി‍ഡന്റിനെതിരെ അന്വേഷണം; ട്രംപുമായി ഇൻഫാന്റിനോക്കുള്ളത് വഴിവിട്ട ബന്ധമെന്ന് വിമർശനം
Published on

വിവാദങ്ങൾകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് 2026 ലോകകപ്പ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായുള്ള നോർത്തമേരിക്കൻ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള സംഭവവികാസങ്ങൾ വർഷങ്ങൾക്കുമുന്നെ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും മുമ്പൊരു ലോകകപ്പിലും ഉണ്ടാകാത്ത രീതിയിലുള്ള വിവാ​ദങ്ങളാണ് ഉയരുന്നത്. ടൂർണമെന്റിന്റെ വിപുലീകരിച്ച ഫോർമാറ്റ്, മൂന്ന് രാജ്യങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ സങ്കീർണത, അതിശക്തമായ ചൂടും ഇടിമിന്നലും ഉൾപ്പെടെയുള്ള കാലാവസ്ഥാ വെല്ലുവിളികൾ, ദീർഘദൂര യാത്രകൾ, സുരക്ഷാ ആശങ്കകൾ, കുടിയേറ്റ നിയന്ത്രണങ്ങൾ, മത്സരക്രമങ്ങൾ എന്നിവയെല്ലാം വർഷങ്ങൾക്കുമുമ്പുതന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

അമേരിക്കയിലെ ലോകകപ്പ് മത്സരങ്ങളെ നാലായി വിഭജിക്കുമെന്നും നാല് ഇടവേളകളിലും പരസ്യങ്ങൾ തിരികിക്കയറ്റി ഇതൊരു ബിസിനസ് ആക്കി മാറ്റുമെന്നും 2018ൽ മറഡോണ പറഞ്ഞത് അടുത്തിടെ വാർത്തയായിരുന്നു. ലോകകപ്പിനുമുമ്പുണ്ടായിരുന്ന വിവാദങ്ങൾക്ക് പുറമെയാണ് ടൂർണമെന്റ് തുടങ്ങിയതിനുശേഷം ഉയർന്ന വിവാദങ്ങൾ. റഫറിമാരെയും വാർ റഫറിമാരെയും ചുറ്റിപ്പറ്റി ഉയർന്ന ആരോപണങ്ങളെയും കവച്ചുവെച്ച് റെഡ് കാർഡ് ലഭിച്ച താരത്തെ അടുത്ത മത്സരത്തിൽ മത്സരിപ്പിച്ച തീരുമാനമാണ് ആ​ഗോളതലത്തിൽ ചർച്ചയായത്.

ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെ അമേരിക്ക 2-0 ന് വിജയിച്ച മത്സരത്തിലാണ് അമേരിക്കൻ താരമായ ഫൊളാരിൻ ബലോഗുവിന് ചുവപ്പ് കാർഡ് ലഭിക്കുന്നത്. എതിർ താരമായ താരിക് മുഹറമോവിച്ചിനെ ഫൗൾ ചെയ്തതിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. ചുവപ്പ് കാർഡ് ലഭിക്കുന്ന താരം അടുത്ത മത്സരത്തിൽ നിർബന്ധമായും പുറത്തിരിക്കണമെന്ന നിയമം മാറ്റിനിർത്തി പ്രീക്വാർട്ടർ മത്സരത്തിൽ താരത്തിനെ ബെൽജിയത്തിനെതിരെയുള്ള കളിയിൽ മത്സരിക്കാൻ അനുവദിച്ചു. ഈ തീരുമാനത്തിന് തന്റെ ഇടപെടൽ നടന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് രം​ഗത്തെത്തിയിരുന്നു.

വിവാദങ്ങൾ വിടാതെ ലോകകപ്പ്, ഫിഫ പ്രസി‍ഡന്റിനെതിരെ അന്വേഷണം; ട്രംപുമായി ഇൻഫാന്റിനോക്കുള്ളത് വഴിവിട്ട ബന്ധമെന്ന് വിമർശനം
അർജന്റീന ഫുട്‌ബോൾ അസോസിയേഷനെതിരായ അന്വേഷണവും ലോകകപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഇതാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണം നടക്കാൻ പ്രധാന കാരണം. രാഷ്ട്രീയ നിഷ്പക്ഷത ഇന്‍ഫാന്‍റിനോ പാലിച്ചില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനോടുള്ള ആഭിമുഖ്യവും വിധേയത്വവും പരസ്യമാണെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 70-ലേറെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഇൻഫാന്റിനോയുടെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മനുഷ്യാവകാശ സംഘടനയായ ഫെയർ സ്ക്വയർ ഇൻഫാന്റിനോ രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചെന്ന് ആരോപിച്ച് ഫിഫ എതിക്സ് കമ്മിറ്റിയിലും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എതിക്സ് വിഭാ​ഗത്തിലും പരാതി നൽകിയിരുന്നു.

എന്നാൽ ആരോപണങ്ങളെല്ലാം ഇൻഫാന്റിനോ തള്ളിക്കളഞ്ഞിട്ടുണ്ട്. ഫിഫയുടെ ജുഡീഷ്യൽ ബോഡികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ സമ്മർദ്ദം തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നേരത്തെ, ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന സൊമാലിയൻ റഫറിയായ ഒമർ അബ്ദുൽകാദിർ അർതനെ അമേരിക്ക രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. ഇതിൽ ഇടപെടാതിരുന്ന ഫിഫയുടെ നടപടി ലോകത്താകമാനം വിമർശനം നേരിട്ടിരുന്നു. ലോകകപ്പിലെ മുഴുവൻ അലവൻസും ഒമർ അബ്ദുൽകാദിർ അർതന് നൽകി ഫിഫ വിഷയത്തിൽനിന്നും കൈ കഴുകി.

Summary

The 2026 FIFA World Cup has been overshadowed by controversy, despite years of expert warnings about its expanded format, climate, travel, and logistical challenges. The biggest dispute erupted after US forward Folarin Balogun, sent off against Bosnia and Herzegovina, was controversially allowed to play in the Round of 32, reportedly following intervention by President Donald Trump. The decision has triggered scrutiny of FIFA President Gianni Infantino over alleged political bias and ties to Trump, though Infantino denies any wrongdoing and insists FIFA's judicial bodies act independently.

Madism Digital
madismdigital.com