ഹൈ‍‍ഡ്രേഷൻ ബ്രേക്കിന് ശേഷം പുതിയ വിവാദം; മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിലും വാണിജ്യ തന്ത്രമോ? ചർച്ചക്ക് വീണ്ടും തുടക്കമിട്ട് ആരാധകർ

മുൻ ലോകകപ്പുകളിലും, യൂറോ കപ്പിലും, യുവേഫ ചാമ്പ്യൻസ് ലീഗിലുമൊക്കെ ചില മാൻ ഓഫ് ദി മാച്ച് തിരഞ്ഞെടുപ്പുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്
ഹൈ‍‍ഡ്രേഷൻ ബ്രേക്കിന് ശേഷം പുതിയ വിവാദം; മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിലും വാണിജ്യ തന്ത്രമോ? ചർച്ചക്ക് വീണ്ടും തുടക്കമിട്ട് ആരാധകർ
Published on

2026 ലോകകപ്പിൽ ഹൈഡ്രേഷൻ ബ്രേക്ക് ബിസിനസ് തന്ത്രമാണെന്ന ആക്ഷേപങ്ങൾ ശക്തമായിരിക്കെ ഇന്നത്തെ മത്സരങ്ങളോടെ മാൻ ഓഫ് ദി മാച്ചിനെതിരെയും ആരോപണങ്ങൾ കനക്കുന്നു. മത്സരങ്ങളിലെ മികച്ച താരങ്ങൾക്ക് നൽകുന്ന മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ യഥാർഥ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണോ അതോ ബിസിനിസ് താത്പര്യങ്ങൾക്കാണോ എന്നതാണ് പരക്കെ ഉയരുന്ന ചോദ്യങ്ങൾ.

സ്പെയിൻ–ഓസ്ട്രിയ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി സ്പെയിനിനെ വിജയത്തിലേക്ക് നയിച്ച മിഷേൽ ഓയാർസബാലും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ മാർക് കുകുറെല്ലയും ഉണ്ടായിരിക്കെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ലാമിൻ യമാലിനായിരുന്നു. യമാൽ മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയത് ഓയാർസബാലും കുകുറെല്ലയുമാണെന്നാണ് ആരാധകരുടെ അഭിപ്രായം. മത്സരശേഷം സമൂഹമാധ്യമങ്ങളിൽ ഈ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. മാത്രമല്ല,അത്ര നല്ല മുഖഭാവത്തോടെയല്ല താരം പുരസ്കാരം സ്വീകരിച്ചത്.

പോർച്ചുഗൽ–ക്രൊയേഷ്യ മത്സരത്തിലും പുരസ്കാര പ്രഖ്യാപനം വിവാദമായിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പെനാൽറ്റി ഗോളിലൂടെ ടീമിന്റെ വിജയത്തിൽ പങ്കുവഹിച്ചെങ്കിലും മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ നടത്തിയ അത്യുജ്ജ്വല സേവുകളിലൂടെ പോർച്ചുഗലിനെ രക്ഷിച്ചത് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയാണെന്നാണ് നിരവധി മുൻ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്. അവസാന മിനിറ്റുകളിലെ കോസ്റ്റയുടെ സേവുകൾ ഇല്ലായിരുന്നെങ്കിൽ മത്സരഫലംതന്നെ മാറുമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹൈ‍‍ഡ്രേഷൻ ബ്രേക്കിന് ശേഷം പുതിയ വിവാദം; മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിലും വാണിജ്യ തന്ത്രമോ? ചർച്ചക്ക് വീണ്ടും തുടക്കമിട്ട് ആരാധകർ
'ഈ വിജയം സ്വർഗത്തിലുള്ള നിനക്കായ്'; പോർച്ചുഗൽ - ക്രൊയേഷ്യ മത്സരത്തിനു ശേഷം വൈകാരിക രംഗങ്ങൾ

ഇത് ആദ്യമായല്ല ഇത്തരമൊരു വിവാദം ഉയരുന്നത്. മുൻ ലോകകപ്പുകളിലും, യൂറോ കപ്പിലും, യുവേഫ ചാമ്പ്യൻസ് ലീഗിലുമൊക്കെ ചില മാൻ ഓഫ് ദി മാച്ച് തിരഞ്ഞെടുപ്പുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർതാരങ്ങൾ ഉൾപ്പെട്ട മത്സരങ്ങളിൽ ഇത്തരം ആരോപണങ്ങൾ കൂടുതൽ ശക്തമാകാറുണ്ട്.

ഫിഫ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം റിയൽ ടൈം പ്രകടന വിശകലനവും ഫുട്ബോൾ സാങ്കേതിക നിരീക്ഷകരുടെ വിലയിരുത്തലും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ചില ടൂർണമെന്റുകളിൽ ഔദ്യോഗിക ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പിന്റെ ശുപാർശകളും ഉപയോഗിക്കാറുണ്ട്. അതിനാൽ ഈ തിരഞ്ഞെടുപ്പുകൾ സ്പോൺസർ കമ്പനികൾ നേരിട്ട് തീരുമാനിക്കുന്നതല്ലെന്നാണ് ഫിഫ ഔദ്യോഗിക വിശദീകരണം.

ഫുട്ബോൾ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക വ്യവസായമാണ്. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ തുടങ്ങിയ താരങ്ങൾ ഒരു മത്സരത്തേക്കാൾ വലിയ ബ്രാൻഡുകളാണ്. മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം ലോകമെമ്പാടും പ്രചരിക്കും. സ്പോൺസർമാർക്കും സംഘാടകർക്കും അതൊരു വലിയ ദൃശ്യപ്രചാരണമാണ്. അതുകൊണ്ടുതന്നെ വലിയ താരങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്നുണ്ടോ എന്ന സംശയം ആരാധകർക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ ഈ ആരോപണം ശരിവെക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഫുട്ബോൾ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കാര്യമാണ്. ഒരു മത്സരത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനോ കൂടുതൽ സേവുകൾ നടത്തിയ ഗോൾകീപ്പർക്കോ തന്നെയായിരിക്കണമെന്നില്ല മാൻ ഓഫ് ദി മാച്ച് ലഭിക്കുക. ഓഫ് ദി ബോൾ മൂവ്മെന്റ്, എതിരാളികളിൽ സൃഷ്ടിച്ച പ്രസിങ്ങ്, ടാക്ടിക്സ്, പാസുകൾ, പ്രതിരോധ ഇടപെടലുകൾ തുടങ്ങി നിരവധി ഘടകങ്ങൾകൂടി വിലയിരുത്തപ്പെടാറുണ്ട്.

Questions over the credibility of the 2026 World Cup's Man of the Match awards are growing, following earlier criticism of hydration breaks being commercially driven. Fans argued that Spain's Mikel Oyarzabal and Marc Cucurella deserved the award over Lamine Yamal, while many believed Portugal goalkeeper Diogo Costa outperformed Cristiano Ronaldo. Although FIFA says selections are based on technical analysis rather than sponsors, critics question whether global superstars receive greater recognition for commercial value. No evidence has emerged proving commercial influence.

Madism Digital
madismdigital.com